For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി രക്ഷപെട്ടു, നാണക്കേടിന്റെ പട്ടികയില്‍ സ്മിത്ത് തലപ്പത്ത്, ആന്‍ഡേഴ്‌സന് മുന്നില്‍ മുട്ടിടിക്കും

മെല്‍ബണ്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലൂടെ ഗംഭീര റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍. ഓസീസ് വൈസ് ക്യാപ്റ്റനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ആന്‍ഡേഴ്‌സന്‍ റെക്കോഡ് കുറിച്ചത്. ഇത് എട്ടാം തവണയാണ് സ്മിത്തിന്റെ വിക്കറ്റ് ആന്‍ഡേഴ്‌സന്‍ നേടുന്നത്. മെല്‍ബണില്‍ സ്മിത്ത് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. ഇതോടെ കൂടുതല്‍ തവണ ആന്‍ഡേഴ്‌സന് വിക്കറ്റ് സമ്മാനിക്കുന്ന ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി രണ്ടാം സ്ഥാനത്തേക്കെത്തി.

1

കോലിയെ ഏഴ് തവണയാണ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. പ്രായം വെറും സംഖ്യയാണെന്ന് വീണ്ടും തെളിയിക്കുകയാണ് ആന്‍ഡേഴ്‌സന്‍. 39ാം വയസിലും തന്റെ ബൗളിങ് മൂര്‍ച്ച നഷ്ടപ്പെടാതെ പന്തെറിയുന്ന അദ്ദേഹം ഈ വര്‍ഷം രണ്ട് തവണ സ്മിത്തിനെയും കോലിയേയും പുറത്താക്കി. ആധുനിക ക്രിക്കറ്റിലെ രണ്ട് ഇതിഹാസ ബാറ്റ്‌സ്മാന്‍മാരെന്ന നിലയില്‍ കോലിയുടെയും സ്മിത്തിന്റെയും വിക്കറ്റ് ഏതൊരു ബൗളറേയും മോഹിപ്പിക്കുന്നതാണ്. അത് ഇത്രയും തവണ നേടാനായി എന്നതാണ് ആന്‍ഡേഴ്‌സനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

Also Read: ചേട്ടന്‍മാരുടെ വഴിയെ അനുജന്‍മാരും- ഇന്ത്യയെ തുരത്തിയ പാക് ടീമിനെ പ്രശംസിച്ച് ബാബര്‍

2

ടെസ്റ്റിലെ വിക്കറ്റ് വേട്ടക്കാരില്‍ മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ആന്‍ഡേഴ്‌സനാണ്. 639 വിക്കറ്റുകളാണ് 168 ടെസ്റ്റില്‍ നിന്ന് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്. ഇതില്‍ 31 അഞ്ച് വിക്കറ്റ് പ്രകടനവും മൂന്ന് 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. പേസര്‍മാരില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ താരം ആന്‍ഡേഴ്‌സനാണ്. നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റെന്ന നേട്ടവും ആന്‍ഡേഴ്‌സന്റെ പേരിലാണ്.

Also Read: IND vs SA: കോലിക്കു ഭാഗ്യമില്ലെന്ന് ആരു പറഞ്ഞു? കുറിച്ചത് വമ്പന്‍ റെക്കോര്‍ഡ്, ധോണി പോലും പിന്നില്‍

3

ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ട് മൂന്നാം മത്സരത്തിലും തോല്‍വിയിലേക്കാണെന്ന് പറയാം. ആദ്യ രണ്ട് മത്സരവും തോറ്റ ഇംഗ്ലണ്ടിന് മൂന്നാം മത്സരത്തിലും രക്ഷയില്ല. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 185 റണ്‍സിനാണ് കൂടാരം കയറിയത്. ജോ റൂട്ടിന്റെയും (50) ജോണി ബെയര്‍സ്‌റ്റോയുടെയും (35) പ്രകടനമാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഓസീസിനായി പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Also Read: 2022ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണി ഉറപ്പ്, സാധ്യതയുള്ള അഞ്ച് മാറ്റങ്ങള്‍ പരിശോധിക്കാം

4

മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 267 റണ്‍സിനാണ് പുറത്തായത്. മാര്‍ക്കസ് ഹാരിസ് (76),ഡേവിഡ് വാര്‍ണര്‍ (38),ട്രവിസ് ഹെഡ് (27) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത്. മിച്ചല്‍ സ്റ്റാര്‍ക്ക് 24 റണ്‍സുമായി പുറത്താവാതെ നിന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഒല്ലി റോബിന്‍സനും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ബെന്‍ സ്‌റ്റോക്‌സ്,ജാക്ക് ലീച്ച് എന്നിവര്‍ ഓരോ വിക്കറ്റാണ് വീഴ്ത്തിയത്.

Also Read: 'സ്മിത്തും കോലിയും വില്യംസണുമില്ല', ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്ത് ഹര്‍ഷ ബോഗ്ലെ

5

ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റുകള്‍ ശേഷിക്കെ 51 റണ്‍സിന് പിന്നിലാണ് ഇംഗ്ലണ്ടുള്ളത്. ഹസീബ് ഹമീദ് (7),സാക്ക് ക്രോളി (5),ഡേവിഡ് മലാന്‍ (0),ജാക്ക് ലീച്ച് (0) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജോ റൂട്ട് (12), ബെന്‍ സ്‌റ്റോക്‌സ് (2) എന്നിവരാണ് ക്രീസില്‍. മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോലന്‍ഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Also Read: രഞ്ജി ട്രോഫി: കിടിലന്‍ ടീമുമായി കേരളം, ശ്രീശാന്ത് ടീമില്‍!- നയിക്കാന്‍ സച്ചിന്‍ ബേബി

6

മെല്‍ബണില്‍ തോറ്റാല്‍ ഇംഗ്ലണ്ടിന് പരമ്പര നഷ്ടമാവും. ഈ വര്‍ഷം ഇംഗ്ലണ്ടിനൊപ്പം മികച്ച ബാറ്റിങ് പ്രകടനം നടത്താനായെങ്കിലും നായകനെന്ന നിലയില്‍ ജോ റൂട്ട് വന്‍ പരാജയമാണ്. 14 മത്സരത്തില്‍ നിന്ന് നാല് മത്സരം മാത്രമാണ് റൂട്ടിന് ഈ വര്‍ഷം ജയിപ്പിക്കാനായത്. ആഷസ് ടെസ്റ്റോടെ റൂട്ടിന്റെ നായകസ്ഥാനം തെറിച്ചേക്കും.

Story first published: Monday, December 27, 2021, 15:12 [IST]
Other articles published on Dec 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+