വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നാം ടെസ്റ്റ്: പാകിസ്താനെതിരേ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്

1
46764

സതാംപ്റ്റണ്‍: പാകിസ്താനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 332 എന്ന മികച്ച നിലയിലാണ്. സെഞ്ച്വറിയോടെ സാക്ക് ക്രൗളിക്കൊപ്പം (171), ജോസ് ബട്‌ലറാണ് (87) ക്രീസില്‍. 269 പന്തുകള്‍ നേരിട്ട് 19 ബൗണ്ടറി ഉള്‍പ്പെടെ നേടിയാണ് ക്രൗളി ക്രീസില്‍ തുടരുന്നത്.

148 പന്തുകളില്‍ നിന്ന് 9 ഫോറും രണ്ട് സിക്‌സുമാണ് ബട്‌ലര്‍ നേടിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ ഇതുവരെ 205 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.റോറി ബേണ്‍സ് (6),ഡോം സിബ്ലി (22),ജോ റൂട്ട് (29),ഒലി പോപ്പ് (3) എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ട് നഷ്ടമായത്. സിബ്ലിയെ യാസിര്‍ ഷാ എല്‍ബിയില്‍ കുരുക്കിയപ്പോള്‍ ബേണ്‍സിനെ ഷഹിന്‍ ഷാ അഫ്രീദി ഷാന്‍ മസൂദിന്റെ കൈകളിലെത്തിച്ചു.

pakvseng

51 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ നേടിയ നിലയുറപ്പിച്ച് വരികയായിരുന്ന റൂട്ടിനെ നസീം ഷാ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ കൈയിലെത്തിച്ചപ്പോള്‍ പോപ്പിനെ ലെഗ് സ്പിന്നര്‍ യാസിര്‍ ഷാ എല്‍ബിയില്‍ കുരുക്കി. ക്രൗലി-ബട്ലര്‍ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമാവും. ക്രിസ് വോക്സും ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കി ബാറ്റുചെയ്യാനുണ്ട്. മൂന്നാം മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കും. പാകിസ്താന്‍ ജയിച്ചാല്‍ പാകിസ്താന് പരമ്പര 1-1 സമനില പിടിക്കാന്‍ സാധിക്കും.

ആദ്യ മത്സരത്തില്‍ മൂന്ന് ദിവസം പിന്നിട്ട് നിന്ന ശേഷം തിരിച്ചെത്തിയ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴയെത്തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.
ബെന്‍ സ്റ്റോക്സിന്റെ അഭാവത്തിലും മികച്ച പ്രകടനമാണ് ആതിഥേയരായ ഇംഗ്ലണ്ട് പരമ്പരയില്‍ കാഴ്ചവെക്കുന്നത്. ബാറ്റിങ് നിരയിലെ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്തത് തലവേദനയാകുന്നുവെങ്കിലും ബൗളര്‍മാര്‍ തട്ടകത്തില്‍ ഏത് ബാറ്റിങ് നിരയേയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്.

ഡോം സിബ്ലി, നായകന്‍ ജോ റൂട്ട്, റോറി ബേണ്‍സ്, സാക്ക് ക്രോലി, ജോസ് ബട്ലര്‍, ഒലി പോപ്പ് എന്നിവരാണ് ബാറ്റിങ് നിരയ്ക്ക് കരുത്ത് പകരുന്നത്. ബൗളിങ്ങില്‍ പരിചയസമ്പന്നരായ ജെയിംസ് ആന്‍ഡേഴ്സണോടും സ്റ്റുവര്‍ട്ട് ബ്രോഡിനൊടുമൊപ്പം ജോഫ്ര ആര്‍ച്ചര്‍കൂടി ചേരുമ്പോള്‍ പാക് ബാറ്റിങ് നിര വിയര്‍ക്കും. ആദ്യ രണ്ട് ടെസ്റ്റിലും ഇംഗ്ലണ്ട് ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.

engvpak4

മഴ അഞ്ച് ദിവസവും വില്ലനായെത്തിയ രണ്ടാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്റെ ബാറ്റിങ് നിരയെ ഇംഗ്ലണ്ട് പേസര്‍മാര്‍ ശരിക്കും വിറപ്പിച്ചിരുന്നു. ഓള്‍റൗണ്ടര്‍ ക്രിസ് വോക്സ് ടീമിന് ബാറ്റുകൊണ്ടും പന്തുകൊണ്ടും ഉപകാരിയാണ്. ഒന്നാം ടെസ്റ്റില്‍ തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത് വോക്സിന്റെ ബാറ്റിങ്ങായിരുന്നു. എന്നാല്‍ പരിചയസമ്പന്നനായ സ്പിന്‍ ബൗളറുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ട്.

നിലവിലെ സ്പിന്നറായ ഡോം ബെസ്സിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുന്നില്ല. മറുവശത്ത് ബാറ്റിങ്ങാണ് പാകിസ്താന്റെ തലവേദന. മുന്‍നിരയില്‍ ബാബര്‍ അസാമിനില്‍ ടീം ഏറെ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും നിലവാരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. ഒറ്റയാള്‍ പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കെല്‍പ്പുള്ള പ്രകടനങ്ങള്‍ പാകിസ്താന്‍ ബാറ്റിങ് നിരയില്‍നിന്ന് ഉണ്ടാകുന്നില്ല.

ആബിദ് അലി,അസര്‍ അലി,ഷാന്‍ മസൂദ്,ആസാദ് ഷെഫീഖ്,മുഹമ്മദ് റിസ്വാന്‍ തുടങ്ങിയവര്‍ക്കൊന്നും സ്ഥിരതയില്ല. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ റിസ്വാറും ആബിദ് അലിയും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. എന്നാല്‍ മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുന്നതില്‍ ടീം പരാജയപ്പെടുന്നു.

മികച്ച ബൗളിങ് നിര പാകിസ്താനൊപ്പമുണ്ട്. ഷഹിന്‍ ഷാ അഫ്രീദി,മുഹമ്മദ് അബ്ബാസ്,നസീം ഷാ,യാസിര്‍ ഷാ,ഷാന്‍ മസൂദ് തുടങ്ങിയവരെല്ലാം മികച്ച ബൗളര്‍മാരാണ്. ഇംഗ്ലണ്ട് സാഹചര്യത്തില്‍ തരക്കേടില്ലാത്ത പ്രകടനവും ഇവര്‍ കാഴ്ചവെക്കുന്നുണ്ട്. ബാറ്റിങ് നിരകൂടി മെച്ചപ്പെട്ടാല്‍ മാത്രമെ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ പാകിസ്താന് സാധിക്കൂ. മഴ മൂന്നാം ടെസ്റ്റിലും വില്ലനാകാനുള്ള സാധ്യത കൂടുതലാണ്.

Story first published: Saturday, August 22, 2020, 9:51 [IST]
Other articles published on Aug 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X