വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കണ്ണീരും ചിരിയുമായി ക്ലാര്‍ക്ക് കളമൊഴിഞ്ഞു, ജെന്റില്‍മാന്‍ ക്ലാര്‍ക്ക്!

By Muralidharan

പരമ്പര കൈമോശം വന്നിട്ടും, വിരമിക്കുന്ന മൈക്കല്‍ ക്ലാര്‍ക്കിനും കൂട്ടുകാര്‍ക്കും വേണ്ടി ഓസ്‌ട്രേലിയ ചത്തുകളിച്ചു. ഫലമോ ഇന്നിംഗ്്‌സ് വിജയം. ആഷസ് പരമ്പരയുടെ ആദ്യ മത്സരങ്ങളില്‍ കൈമോശം വന്ന ആക്രമണവീര്യം ഓസ്ട്രേലിയ തിരിച്ചുപിടിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് ചുരുണ്ടുപോയി. 481 എന്ന ഓസ്‌ട്രേലിയന്‍ സ്‌കോറിനൊപ്പം എത്താന്‍ രണ്ട് തവണ പാഡ് കെട്ടിയിട്ടും ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.

<strong>അപമാനം താങ്ങാനാവാതെ ക്ലാര്‍ക്ക് വിരമിച്ചു, കൂട്ടുകാര്‍ പറയുന്നു...</strong>അപമാനം താങ്ങാനാവാതെ ക്ലാര്‍ക്ക് വിരമിച്ചു, കൂട്ടുകാര്‍ പറയുന്നു...

കളി തോറ്റാലും പരമ്പര കൈവശമിരിക്കുമല്ലോ എന്ന ആശ്വാസത്തോടെ ഇംഗ്ലണ്ടും പരമ്പരയ പോയാലും ജയത്തോടെ ക്ലാര്‍ക്കിന് വിടവാങ്ങല്‍ നല്‍കാന്‍ പറ്റിയല്ലോ എന്ന ആശ്വാസത്തോടെ ഓസ്‌ട്രേലിയയും ആഷസ് 2015 കളിച്ചുതീര്‍ത്തു. ആദ്യ ഇന്നിംഗ്‌സില്‍ 149 റണ്‍സിനും രണ്ടാമിന്നിംഗ്‌സില്‍ 286 റണ്‍സിനുമാണ് ഇംഗ്ലണ്ട് ഓളൗട്ടായത്. മൈക്കല്‍ ക്ലാര്‍ക്കിന്റെ അവസാന ടെസ്റ്റ് ചിത്രങ്ങളിലൂടെ...

ഗുഡ് ബൈ ക്ലാര്‍ക്ക്

ഗുഡ് ബൈ ക്ലാര്‍ക്ക്

അവസാന ടെസ്റ്റും കളിച്ച് തിരിച്ചുകയറുന്ന മൈക്കല്‍ ക്ലാര്‍ക്കിന് സഹതാരങ്ങള്‍ വിട പറയുന്നു. ഓസ്‌ട്രേലിയയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായിട്ടാണ് ക്ലാര്‍ക്കിനെ കണക്കാക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാള്‍ കൂടിയാണ് ക്ലാര്‍ക്ക്

 ഇത് ക്ലാര്‍ക്കിന് വേണ്ടി

ഇത് ക്ലാര്‍ക്കിന് വേണ്ടി

വിരമിക്കുന്ന ക്യാപ്റ്റന്‍ ക്ലാര്‍ക്കിന് വേണ്ടി ഓസ്‌ട്രേലിയയുടെ പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ മിന്നും സെഞ്ചുറി. ഈ സെഞ്ചുറിയുടെ ബലത്തിലാണ് ഓസീസ് ഇന്നിംഗ്‌സിന് ജയിച്ചത്.

റോജേഴ്‌സും നിര്‍ത്തി

റോജേഴ്‌സും നിര്‍ത്തി

ആഷസില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും വിരമിക്കാനുള്ള റോജേഴ്‌സിന്റെ തീരുമാനം ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടിയാകും. ആഷസ് തോല്‍വിക്ക് പിന്നാലെ ടീമില്‍ വന്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ജയിച്ചിട്ടും സന്തോഷമില്ലാതെ

ജയിച്ചിട്ടും സന്തോഷമില്ലാതെ

അവസാന ടെസ്റ്റ് ജയിച്ചിട്ടും സന്തോഷിക്കാന്‍ കഴിയാതെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ സമ്മാനദാന ചടങ്ങുകള്‍ക്കിടെ. പരമ്പരയില്‍ രണ്ടാമത്തെയും അഞ്ചാമത്തെയും ടെസ്റ്റുകള്‍ ജയിക്കാനേ ഓസ്‌ട്രേലിയയ്ക്ക് കഴിഞ്ഞുള്ളൂ.

തോറ്റാലും പരമ്പര

തോറ്റാലും പരമ്പര

ആഷസ് 2015 ട്രോഫിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക്. അഞ്ചാം ടെസ്റ്റ് തോറ്റിട്ടും ഇംഗ്ലണ്ട് പരമ്പര നേടി. ഒന്നമത്തെയും മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍ ഇംഗ്ലണ്ടാണ് ജയിച്ചത്.

 എറിഞ്ഞൊതുക്കി

എറിഞ്ഞൊതുക്കി

മാരകമായ ഫാസ്റ്റ് ബൗളിംഗ് പ്രകടനമാണ് അഞ്ചാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ നടത്തിയത്. മിച്ചല്‍ ജോണ്‍സന്‍, സ്റ്റാര്‍ക്, സിഡില്‍ എന്നിവരാണ് ഓസീസ് ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

ക്യാപ്റ്റനും ക്യാപ്റ്റനും

ക്യാപ്റ്റനും ക്യാപ്റ്റനും

മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കും ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും ബാറ്റിങിനിടെ

Story first published: Monday, August 24, 2015, 9:32 [IST]
Other articles published on Aug 24, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X