വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫേവറിറ്റുകളെ അടിച്ചോടിച്ച് ഫിഞ്ച്, എറിഞ്ഞ് വീഴ്ത്തി ബെഹറന്‍ഡോര്‍ഫ്, ഓസീസിന് 64 റണ്‍സ് ജയം

By Vaisakhan MK

1
43675
David Warner and Aaron Finch added 123 runs for the opening stand vs England

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 64 റണ്‍സിന്റെ ഗംഭീര ജയം. ഫേവറിറ്റുകളായ ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഇതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷയ്ക്ക് കടുത്ത മങ്ങേലറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ഇംഗ്ലണ്ടിന് അഗ്നിപരീക്ഷയാണ്. ഇന്ത്യയും ന്യൂസിലന്റുമാണ് അടുത്ത മത്സരങ്ങളിലെ എതിരാളികള്‍. ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യങ്ങള്‍ എല്ലാം മനസ്സിലാക്കിയുള്ള ബൗളിംഗാണ് മത്സരത്തില്‍ ഓസീസ് കാഴ്ച്ചവെച്ചത്. ബെഹറന്‍ഡോര്‍ഫും മിച്ചല്‍ സ്റ്റാര്‍ക്കും ചേര്‍ന്ന് എറിഞ്ഞിടുകയായിരുന്നു ഇംഗ്ലണ്ടിനെ. 286 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 221 റണ്‍സിനാണ് പുറത്തായത്.

1

നേരത്തെ ടോസ് നേടിയ ബൗളിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് ഓസീസ് ആദ്യ പകുതിയില്‍ കാഴ്ച്ചവെച്ചത്. അവസാന പകുതിയില്‍ ഇംഗ്ലണ്ട് മത്സരത്തില്‍ ആധിപത്യം നേടുകയും ചെയ്തു. ആരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആരോണ്‍ ഫിഞ്ച് 116 പന്തില്‍ 100 റണ്‍സെടുത്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 11 ബൗണ്ടറിയും രണ്ട് സിക്‌സറും താരം പറത്തി.ഓപ്പണിംഗില്‍ ഒരിക്കല്‍ കൂടി ഡേവിഡ് വാര്‍ണര്‍ തിളങ്ങിയപ്പോള്‍ 22.4 ഓവറില്‍ 123 റണ്‍സ് ഓസീസിന്റെ അക്കൗണ്ടില്‍ എത്തിയിരുന്നു. 61 പന്തില്‍ ആറ് ബൗണ്ടറിയോടെ 53 റണ്‍സെടുത്ത വാര്‍ണറെ മോയിന്‍ അലിയാണ് പുറത്താക്കിയത്.

പിന്നാലെ വന്ന ഉസ്മാന്‍ കവാജ ഫിഞ്ചിനൊപ്പം മികച്ച പോരാട്ടം തുടര്‍ന്നു. 29 പന്തില്‍ 23 റണ്‍സെടുത്ത ഉസ്മാന്‍ കവാജയെ സ്റ്റോക്‌സ് ബൗള്‍ഡാക്കിയതോടെ കളിയുടെ നിയന്ത്രണം ഇംഗ്ലണ്ട് ഏറ്റെടുത്തു. സെഞ്ച്വറി തികച്ച അടുത്ത പന്തില്‍ ഫിഞ്ചിനെ ആര്‍ച്ചറും മടക്കിയതോടെ ഓസീസ് പ്രതിരോധത്തിലായി. സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്‌റ്റോയിനിസ് എന്നിവര്‍ക്ക് വമ്പന്‍ സ്‌കോര്‍ കണ്ടെത്താനായില്ല. കാരി 27 പന്തില്‍ 38 റണ്‍സെടുത്താണ് സ്‌കോര്‍ 280 കടത്തിയത്. ഇംഗ്ലണ്ട് നിരയില്‍ ക്രിസ് വോക്‌സ് രണ്ട് വിക്കറ്റെടുത്ത് തിളങ്ങി. ആര്‍ച്ചര്‍, മാര്‍ക് വുഡ്, സ്‌റ്റോക്‌സ്, മോയിന്‍ അലി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്‍മാരില്‍ ബെന്‍ സ്റ്റോക്‌സ് ഒഴികെ മറ്റാരും ഉത്തരവാദിത്തതോടെ ബാറ്റ് വീശിയില്ല. വിന്‍സി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയമായി. ബെഹറന്‍ഡോര്‍ഫ് വിന്‍സിയെ ബൗള്‍ഡാക്കുകയായിരുന്നു. വൈകാതെ തന്നെ എട്ട് റണ്‍സെടുത്ത ജോ റൂട്ടും മടങ്ങി. ജോണി ബെയര്‍സ്‌റ്റോ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇയാന്‍ മോര്‍ഗനും ചെറിയ സ്‌കോറിലാണ് പുറത്തായത്. നാലിന് 53 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ബട്‌ലറും സ്റ്റോക്‌സും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. സ്‌റ്റോക്‌സ് 115 പന്തില്‍ 89 റണ്‍സടിച്ചു. എട്ട് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. ബട്‌ലര്‍, ക്രിസ് വോക്‌സ്, എന്നിവര്‍ക്കൊന്നും വലിയ സ്‌കോര്‍ നേടാന്‍ സാധിച്ചില്ല. ബെഹറന്‍ഡോര്‍ഫ് അഞ്ച് വിക്കറ്റെടുത്ത് തകര്‍പ്പന്‍ ബൗളിംഗ് കാഴ്ച്ചവെച്ചു. സ്റ്റാര്‍ക്ക് നാല് വിക്കറ്റെടുത്തു. ഫിഞ്ചാണ് കളിയിലെ താരം.

Jun 25, 2019, 10:39 pm IST

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് 64 റണ്‍സ് ജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 285, ഇംഗ്ലണ്ട് 44.4 ഓവറില്‍ 221ന് പുറത്ത്

Jun 25, 2019, 10:30 pm IST

ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് നഷ്ടം. ആര്‍ച്ചര്‍ പുറത്ത്. ബെഹറന്‍ഡോര്‍ഫിന് അഞ്ച് വിക്കറ്റ്‌

Jun 25, 2019, 10:08 pm IST

ഇംഗ്ലണ്ടിന് ഏഴാം വിക്കറ്റ് നഷ്ടം. മോയിന്‍ അലി പുറത്ത്

Jun 25, 2019, 9:56 pm IST

ഇംഗ്ലണ്ടിന് ആറാം വിക്കറ്റ് നഷ്ടം. 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സ് പുറത്ത്. സ്‌കോര്‍ 177

Jun 25, 2019, 8:15 pm IST

ഇംഗ്ലണ്ടിന് നാലാം വിക്കറ്റ് നഷ്ടം. ബെയര്‍‌സ്റ്റോ പുറത്ത്. സ്‌കോര്‍ 53

Jun 25, 2019, 7:54 pm IST

ഇംഗ്ലണ്ടിന് മൂന്നാം വിക്കറ്റ് നഷ്ടം. ഇയാന്‍ മോര്‍ഗന്‍ പുറത്ത്‌

Jun 25, 2019, 7:37 pm IST

ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. സ്‌കോര്‍ 26

Jun 25, 2019, 6:40 pm IST

ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 286 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴിന് 285

Jun 25, 2019, 6:23 pm IST

ഓസ്‌ട്രേലിയക്ക് ഏഴാം വിക്കറ്റ് നഷ്ടം. പാറ്റ് കമ്മിന്‍സ് പുറത്ത്‌

Jun 25, 2019, 5:40 pm IST

ഓസ്‌ട്രേലിയക്ക് നാലാം വിക്കറ്റ് നഷ്ടം. മാക്‌സ്‌വെല്‍ പുറ്ത്. സ്‌കോര്‍ 213

Jun 25, 2019, 5:26 pm IST

ഓസ്‌ട്രേലിയക്ക് മൂന്നാം വിക്കറ്റ് നഷ്ടം. ആരോണ്‍ ഫിഞ്ചാണ് പുറത്തായത്. സ്‌കോര്‍ 185

Jun 25, 2019, 5:25 pm IST

ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി

Jun 25, 2019, 5:09 pm IST

ഓസ്‌ട്രേലിയക്ക് രണ്ടാം വിക്കറ്റ് നഷ്ടം. ഉസ്മാന്‍ കവാജ പുറത്ത്. സ്‌കോര്‍ 173

Jun 25, 2019, 4:36 pm IST

ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് നഷ്ടം. 53 റണ്‍സെടുത്ത വാര്‍ണര്‍ പുറത്ത്. സ്‌കോര്‍ 123

Jun 25, 2019, 4:25 pm IST

ആരോണ്‍ ഫിഞ്ചിനും ഡേവിഡ് വാര്‍ണര്‍ക്കും അര്‍ധ സെഞ്ച്വറി

Jun 25, 2019, 4:23 pm IST

ഓസ്‌ട്രേലിയ 18 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 100 റണ്‍സെടുത്തു

Jun 25, 2019, 3:44 pm IST

ഓസ്‌ട്രേലിയ പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 44 റണ്‍സെടുത്തു

Jun 25, 2019, 2:44 pm IST

ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Tuesday, June 25, 2019, 23:04 [IST]
Other articles published on Jun 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X