പലരുമായും അവിഹിതബന്ധം; മുഹമ്മദ് ഷമിക്ക് നഷ്ടമായത് കോടികള്‍

Posted By: rajesh mc
Mohammed Shami

ദില്ലി: പല സ്ത്രീകളുമായും അവിഹിതബന്ധമുണ്ടെന്ന ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നഷ്ടമായത് കോടികള്‍. ഭാര്യയുടെ ആരോപണത്തിന് പിന്നാലെയാണ് ബിസിസിഐ പുതുക്കിയ കരാര്‍ പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ നിന്നും ഷമി പുറത്താവുകയും ചെയ്തു.

കരാറില്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍ കോടികളാണ് ഷമിക്ക് വാര്‍ഷിക ശമ്പളമായി ലഭിക്കുക. മാത്രവുമല്ല, ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് തെളിയുന്നതുവരെ ഷമിയെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയില്ല. നേരത്തെ സമാനമായ തരത്തില്‍ സ്പിന്നില്‍ അമിത് മിശ്രയ്‌ക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.

ഗാര്‍ഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ചാണ് ഷമിയുടെ ഭാര്യ രംഗത്തെത്തിയത്. ടെലിവിഷന്‍ ചാനലിന് ഭാര്യ ഹസിന്‍ ജഹാന്‍ അഭിമുഖം നല്‍കിയിരുന്നു. കൂടാതെ, ഷാമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടും ഫോട്ടോകളും അവര്‍ സോഷ്യല്‍ മീഡിയവഴി പുറത്തുവിടുകയും ചെയ്തു. സംഭവം വിവാദമായതോടെ ഈ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

ഭാര്യ ഗുരുതരമായ ആരോപണം ഉന്നയിച്ചതോടെ വിവാഹമോചനത്തിനായാണ് ഷമി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വലിയൊരു തുക ജീവനാംശമായി ഷമി നല്‍കേണ്ടിയും വന്നേക്കാം. ഇതോടെ അവിഹിതബന്ധം ആരോപണത്തിലൂടെ മാത്രം തന്റെ സമ്പാദ്യത്തിലെ കോടികളാണ് ഷമിക്ക് നഷ്ടമാവുക.

Story first published: Friday, March 9, 2018, 6:47 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍