ആദ്യ പന്തില്‍ തന്നെ കാര്‍ത്തിക് സിക്‌സറടിക്കുകയോ?; ബംഗ്ലാദേശ് ക്യാപ്റ്റന്റെ ഞെട്ടല്‍ മാറിയില്ല

Posted By: rajesh mc

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഇടംപിടിച്ചൊരു ത്രിരാഷ്ട്ര പരമ്പരയാണ് ശ്രീലങ്കയില്‍ അവസാനിച്ചത്. കേവലം എട്ടു പന്തുകള്‍കൊണ്ട് പരമ്പരയെ മാറ്റിമറിച്ച ദിനേഷ് കാര്‍ത്തിക്കിനാണ് മുഴുന്‍ ക്രഡിറ്റുമെന്നതില്‍ സംശയമില്ല. തോല്‍വിയുടെ ഞെട്ടലിലും ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസ്സന്‍ കാര്‍ത്തിക്കിനെ പുകഴ്ത്താന്‍ മടിക്കാത്തതും അതുകൊണ്ടുതന്നെ.

കാര്‍ത്തിക്കിന്റെ ബാറ്റങ്ങിനെ അത്ഭുതകരമെന്നാണ് ഷാക്കിബ് വിശേഷിപ്പിച്ചത്. എട്ടു പന്തുകള്‍ കൊണ്ട് കളി തട്ടിയെടുത്ത കാര്‍ത്തിക്കിന്റെ ഷോട്ടുകളുടെ മനോഹരവും വശ്യവുമാണെന്നും ബംഗ്ലാ ക്യാപ്റ്റന്‍ പറഞ്ഞു. പ്രത്യേകിച്ചും ആദ്യ പന്തില്‍ കാര്‍ത്തിക് അടിച്ച സിക്‌സര്‍ ഷാക്കിബ് എടുത്തു പറയുകയും ചെയ്തു.

dineshkarthik

ലോ ഫുള്‍ടോസ് ആയി വന്ന പന്തിനെ സ്‌ക്‌സറിടിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, ക്രീസിലെത്തി ആദ്യപന്തുതന്നെ സിക്‌സറിന് പറത്തിയ കാര്‍ത്തിക് അത്ഭുതപ്പെടുത്തി. എട്ടു പന്തുകളില്‍ അഞ്ചും ബൗണ്ടറി കടത്തുകയും ചെയ്തു. ഫൈനല്‍ കാര്‍ത്തിക്കിന്റെ ദിവസമായിരുന്നെന്നും ഷാക്കിബ് പറയുന്നു.

ടീമിലെ ബൗളര്‍മാരെ പുകഴ്ത്താനും ഷാക്കിബ് മറന്നില്ല. ഇന്ത്യന്‍ ബാറ്റിങ്ങിനെ തടയിടാന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. അവസാന രണ്ട് ഓവറില്‍ 20 റണ്‍സിനപ്പുറം നല്‍കുമെന്ന പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, കാര്‍ത്തിക്കിന്റെ ബാറ്റിങ് കാര്യങ്ങളെ തകിടം മറച്ചുവെന്നും ഓള്‍ റൗണ്ടര്‍ വ്യക്തമാക്കി.


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, March 20, 2018, 8:44 [IST]
Other articles published on Mar 20, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍