വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കൂറ്റന്‍ സിക്‌സറിന് എട്ടു റണ്‍സ്.. ധോണിക്കു പിന്തുണയേറി, ഇവര്‍ക്ക് മക്ലെനഗന്റെ ചുട്ട മറുപടി

ഐപിഎല്ലിനിടെയാണ് വലിയ സിക്‌സറുകള്‍ക്കു കൂടുതല്‍ റണ്‍സ് വേണമെന്ന് ധോണി തമാശരൂപേണ ആവശ്യപ്പെട്ടത്

മുംബൈ: ഐപിഎല്ലിലെ കഴിഞ്ഞ മല്‍സരത്തിനിടെ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ രസകരമായ ഒരു കമന്റ് വൈറലായി മാറിയിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കഴിഞ്ഞയാഴ്ച നടന്ന മല്‍സരത്തിനു ശേഷമായിരുന്നു ഇത്. ഈ കളിയില്‍ സിക്‌സറുകളെ പെരുമഴ തന്നെ കണ്ടിരുന്നു. ഇതേ തുടര്‍ന്നാണ് മല്‍സരശേഷം സംസാരിക്കവെ സ്റ്റേഡിയത്തിനു മുകളിലൂടെ പുറത്തേക്കു പറക്കുന്ന സിക്‌സറുകള്‍ക്ക് ഐപിഎല്ലില്‍ ചുരുങ്ങിയത് എട്ടു റണ്‍സെങ്കിലും നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ധോണി തമാശയായി ആവശ്യപ്പെട്ടത്.

ധോണി കാര്യമായിട്ടല്ല ഇക്കാര്യം പറഞ്ഞതെങ്കിലും പലരും ഈ കമന്റിനെ ഏറ്റുപിടിച്ചിരുന്നു. ബാറ്റ്‌സ്മാന്‍മാരാണ് ധോണിയുടെ ഈ ആവശ്യത്തിന് പിന്തുണയുമായി വന്നത് എന്നതാണ് രസകരം. ഇപ്പോഴിതാ ധോണിയടക്കമുള്ള ബാറ്റ്‌സ്മാന്‍മാരുടെ അഭിപ്രായത്തിനു കിടുക്കന്‍ മറുപടിയുമായി ഒരു ബൗളര്‍ രംഗത്തുവന്നിരിക്കുകയാണ്. മുെബൈ ഇന്ത്യന്‍സിന്റെ ന്യൂസിലന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗനാണ് ഇവരുടെ ഉത്തരം മുട്ടിക്കുന്ന ആവശ്യമുന്നയിച്ചിരിക്കുന്നത്.

ഡീന്‍ ജോണ്‍സിന്റെ അഭിപ്രായം

പരിധിയില്‍ കവിഞ്ഞുള്ള സിക്‌സറുകള്‍ക്കു ആറില്‍ അധികം റണ്‍സ് നല്‍കണമെന്ന ധോണിയുടെ അഭിപ്രായത്തെ ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഡീന്‍ ജോണ്‍സ് പിന്തുണച്ചിരുന്നു. ട്വിറ്ററിലൂടെയാണ് ധോണി പറഞ്ഞത് ശരിവയ്ക്കുന്ന തരത്തില്‍ ജോണ്‍സ് പോസ്റ്റിട്ടത്. 80 മീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് ബാറ്റ്‌സ്മാന്‍ സിക്‌സര്‍ പറത്തിയാല്‍ എട്ടു റണ്‍സ് നല്‍കണമെന്നായിരുന്നു ജോണ്‍സിന്റെ ട്വീറ്റ്

ബിഗ് ബാഷ് ലീഗില്‍ വരുമോ?

ബിഗ് ബാഷ് ലീഗില്‍ വരുമോ?

ജോണ്‍സിന്റെ അഭിപ്രായ പ്രകടനത്തോടെ ഐപിഎല്‍ മാതൃകയില്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ് ബാഷ് ട്വന്റി ലീഗില്‍ വലിയ സിക്‌സറുകള്‍ക്ക് എട്ടു റണ്‍സെന്ന പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നതിനെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ അഭിപ്രായം തേടിയപ്പോള്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സ് സ്പിന്നര്‍ ആഷ്ടന്‍ ഏഗറും അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ബാറ്റ്‌സ്മാന്‍ കെല്‍വിന്‍ സ്മിത്തും അനുകൂലമായ മറുപടിയാണ് നല്‍കിയത്.
100 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നിടുന്ന സിക്‌സറുകള്‍ക്കു താന്‍ എട്ടു റണ്‍സ് നല്‍കുമെന്നാണ് ഏഗര്‍ പറഞ്ഞത്. സ്മിത്തിന്റെ മറുപടി കുറച്ചുകൂടി കടന്നായിരുന്നു. സ്റ്റേഡിയത്തിന്റെ സെക്കന്റ് ടയറില്‍ ചെന്നു പതിക്കുന്ന സിക്‌സറുകള്‍ക്ക് ഒമ്പത് റണ്‍സ് നല്‍കണമെന്നാണ് താരം നിര്‍ദേശിച്ചത്.

മക്ലെനഗന്റെ കിടുക്കന്‍ മറുപടി

ബാറ്റ്‌സ്മാന്‍മാര്‍ക്കു കൂടുതല്‍ ഗുണം ചെയ്യുന്ന ഈ അഭിപ്രായപ്രകടനങ്ങള്‍ക്കു കിടിലന്‍ മറുപടിയാണ് മക്ലെനഗന്‍ നല്‍കിയത്. വലിയ സിക്‌സറുകള്‍ക്കു കൂടുതല്‍ റണ്‍സ് നല്‍കണമെന്ന വളരെ നല്ല ഐഡിയയാണ് നിങ്ങള്‍ പറഞ്ഞത്. എന്നാല്‍ ബൗങിളില്‍ ബാറ്റ്‌സ്മാന്റെ സ്റ്റംപ് തെറിച്ചു വീഴുകയോ ഒരു കൈ കൊണ്ട് ക്യാച്ചെടുക്കുകയോ ചെയ്താല്‍ എതിര്‍ ടീമിനു മൂന്നു വിക്കറ്റുകള്‍ നഷ്ടമായതായി കണക്കാക്കണമെന്ന് മക്ലെനഗന്‍ ട്വീറ്റ് ചെയ്തു.
മക്ലെനഗന്റെ ഉഗ്രന്‍ മറുപടിക്കു പിന്തുണയുമായി ദക്ഷിണാഫ്രിക്കയുടെ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌ന് രംഗത്തു വരികയും ചെയ്തിട്ടുണ്ട്.

ഐപിഎല്‍: 20ല്‍ 14ലും സ്പിന്നര്‍മാര്‍... രാജസ്ഥാന്‍ കറങ്ങിവീണു, തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്ഐപിഎല്‍: 20ല്‍ 14ലും സ്പിന്നര്‍മാര്‍... രാജസ്ഥാന്‍ കറങ്ങിവീണു, തോല്‍വിക്കു കാരണങ്ങള്‍ ഇനിയുമുണ്ട്

ഐപിഎല്‍: ഗെയ്ല്‍ ഭീതിയില്‍ ഹൈദരാബാദ്... അപരാജിത കുതിപ്പിന് ബ്രേക്കിടുമോ പഞ്ചാബ്? ഐപിഎല്‍: ഗെയ്ല്‍ ഭീതിയില്‍ ഹൈദരാബാദ്... അപരാജിത കുതിപ്പിന് ബ്രേക്കിടുമോ പഞ്ചാബ്?

Story first published: Thursday, April 19, 2018, 11:19 [IST]
Other articles published on Apr 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X