വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിലെ 'ടെസ്റ്റ്' കഴിഞ്ഞു; ധവാന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പുറത്തേക്ക്, കോലിയുടെ ക്യാപ്റ്റന്‍സ്ഥാനവും?

ദില്ലി: ഇംഗ്ലണ്ടില്‍ നടന്ന അഞ്ചു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-4 എന്ന നിലയില്‍ തോറ്റ് നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ഇന്ത്യ ഇംഗ്ലണ്ടില്‍ ഒരു പരമ്പര തോല്‍ക്കുകയെന്നത് നാണക്കേടുള്ള സംഗതിയല്ല. അത്ഭുതങ്ങള്‍ സംഭവിക്കാതെ ഇംഗ്ലണ്ടില്‍ ഒരു പരമ്പര വിജയം ഇന്ത്യയ്ക്ക് എത്തിപ്പിടിക്കാനുമാകില്ല. പ്രത്യേകിച്ചും കളിക്കാര്‍ കളിമറക്കുകകൂടി ചെയ്താല്‍ തോല്‍വിയുടെ ആഘാതം വര്‍ധിക്കും.

വരവായ് ഏഷ്യന്‍ കാര്‍ണിവല്‍... ഏഷ്യാ കപ്പിന് യുഎഇ റെഡി, ശ്രീലങ്ക- ബംഗ്ലാദേശ് ആദ്യ പോര്

ഓസ്‌ട്രേലിയയില്‍ നവംബര്‍ മുതല്‍ ആരംഭിക്കാനിരിക്കുന്ന പുതിയ പരമ്പരയിലേക്കുള്ള തയ്യാറെടുപ്പാണ് ഇനി പ്രധാനം. ഇതിന് മുന്‍പ് ടീമില്‍ വലിയ രീതിയിലുള്ള അഴിച്ചുപണിയുണ്ടായേക്കും. വിദേശത്ത് തുടര്‍ച്ചയായി പരാജയപ്പെട്ട ശിഖര്‍ ധവാന് ഒരവസരം കൂടി നല്‍കില്ലെന്നുറപ്പാണ്. ഇന്ത്യ ഇംഗ്ലണ്ടില്‍നിന്നും മടങ്ങുമ്പോള്‍ കൂടുതല്‍ വിമര്‍ശനത്തിന് ഇരയായി വേറെയും താരങ്ങളുണ്ട്.

ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനം

ശിഖര്‍ ധവാന്റെ ബാറ്റിങ് പ്രകടനം

ഓപ്പണിങ് ബാറ്റ്‌സ്മാനായ ധവാന്‍ ഇംഗ്ലണ്ടില്‍ നടത്തിയത് ശരാശരിയിലും താഴ്ന്ന പ്രകടനമായിരുന്നു. ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ ധവാനെ രണ്ടാം ടെസ്റ്റില്‍നിന്നും ഒഴിവാക്കി. എന്നാല്‍, സഹതാരം മുരളി വിജയ് കൂടി പുറത്തേക്ക് പോയതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ താരത്തിന് അവസരം ലഭിച്ചിരുന്നു. 26, 13, 35, 44, 23, 17, 3, 1 എന്നിങ്ങനെയാണ് ധവാന്റെ ഇംഗ്ലണ്ടിലെ സ്‌കോര്‍ കാര്‍ഡ്.

ധവാന് പകരം പൃഥ്വി ഷാ

ധവാന് പകരം പൃഥ്വി ഷാ

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും താന്‍ വിദേശത്ത് കളിക്കാന്‍ പ്രാപ്തനല്ലെന്ന് ധവാന്‍ തെളിയിച്ചിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, വീണ്ടും ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം ധവാന്റെ ഇടംകൈ പരാജയപ്പെട്ടു. ഇനിയൊരു അവസരം ധവാന് ലഭിക്കില്ലെന്ന് ഉറപ്പായതോടെ പുതിയ ഓപ്പണറെ ഇന്ത്യ രംഗത്തിറക്കും. യുവതാരം പൃഥ്വി ഷാ ധവാന് പകരം ടീമിലെത്തിയേക്കുമെന്നാണ് സൂചന.

ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും

ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും

ധവാനൊപ്പം ഇംഗ്ലണ്ടില്‍ പരാജയപ്പെട്ട മറ്റു കളിക്കാരാണ് ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും. ഇരുവരും ചില ഇന്നങ്‌സുകളില്‍ കരുത്തു കാട്ടിയെങ്കിലും സ്ഥിരതയില്ലായ്മ ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യ തോറ്റ മത്സരങ്ങളിലും ഇരുവരും പൂര്‍ണ പരാജയമായി. നിലയുറപ്പിച്ച് സമ്മര്‍ദ്ദമകറ്റാതെ മോശം ഷോട്ടുകള്‍ കളിച്ചാണ് ഇവര്‍ പുറത്തായതെന്നത് കളിയോടുള്ള സമീപനം വ്യക്തമാക്കുന്നു.

പൂജാരയ്ക്കും രഹാനെയ്ക്കും പകരം ആരൊക്കെ?

പൂജാരയ്ക്കും രഹാനെയ്ക്കും പകരം ആരൊക്കെ?

ബാറ്റ്‌സ്മാന്മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ച് പുറത്താവുകയായിരുന്നെന്നാണ് മുന്‍താരം വിവിഎസ് ലക്ഷ്മണും അഭിപ്രായപ്പെട്ടത്. തെറ്റു സമ്മതിക്കാനോ തിരുത്താനോ കളിക്കാര്‍ തയ്യാറാകാത്തതും സെലക്ടര്‍മാരെ മാറ്റി ചിന്തിപ്പിച്ചേക്കാം. ധവാനൊപ്പം ഇവരെയും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയേക്കില്ല. ഹനുമ വിഹാരി, കരുണ്‍ നായര്‍ തുടങ്ങി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയ യുവതാരങ്ങള്‍വരെ അവസരത്തിനായി കാത്തിരിക്കുകയാണ്.

ബൗളര്‍മാരുടെ മിന്നുന്ന പ്രകടനം

ബൗളര്‍മാരുടെ മിന്നുന്ന പ്രകടനം

ഇംഗ്ലണ്ടില്‍ ബാറ്റ്‌സ്മാന്മാര്‍ മോശം പ്രകടനം കാഴ്ചവെച്ചപ്പോഴും ബൗളിങ്ങില്‍ ഇന്ത്യ എതിരാളികള്‍ക്കൊപ്പം നില്‍ക്കുന്ന കളിയാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ചും വിദേശ പിച്ചുകളില്‍ പരാജയപ്പെടാറുള്ള ഇന്ത്യന്‍ പേസര്‍മാര്‍ തങ്ങളുടെ പേരുദോഷം മാറ്റിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെ 9 ഇന്നിങ്‌സുകളില്‍നിന്നായി 82 വിക്കറ്റുകളാണ് ഇന്ത്യ പിഴുതത്. ഇശാന്ത് ശര്‍മ 18 വിക്കറ്റും മുഹമ്മദ് ഷമി 16 വിക്കറ്റുകളും വീഴ്ത്തി. മൂന്നു ടെസ്റ്റുകള്‍മാത്രം കളിച്ച ജസ്പ്രീത് ബുംറ 14 വിക്കറ്റുകളും സ്വന്തമാക്കി. ട്രെന്റ് ബ്രിഡ്ജിലെ 5 വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും നേടി 10 വിക്കറ്റുകള്‍.

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടുന്നു

വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയും ചോദ്യം ചെയ്യപ്പെടുന്നു

കളിക്കാരനെന്ന രീതിയില്‍ തന്റെ പെരുമ ഒന്നുകൂടി ഉയര്‍ത്തിയാണ് വിരാട് കോലി ഇംഗ്ലണ്ടില്‍നിന്നും മടങ്ങുന്നത്. എന്നാല്‍, ക്യാപ്റ്റനെന്ന നിലയില്‍ കോലിയെടുത്ത ചില തീരുമാനങ്ങള്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് കളി വിദഗ്ധര്‍ പറയുന്നു. ഫീല്‍ഡ് വിന്യാസത്തിലും ബൗളിങ് മാറ്റത്തിലും കളിക്കാരുടെ തെരഞ്ഞെടുപ്പിലും കോലിക്ക് തെറ്റുപറ്റിയ ഒട്ടേറെ അവസരങ്ങളുണ്ടായി.

രവി ശാസ്ത്രിയുടെ സ്ഥാനവും കുഴപ്പത്തില്‍

രവി ശാസ്ത്രിയുടെ സ്ഥാനവും കുഴപ്പത്തില്‍

പരിശീലകന്‍ രവി ശാസ്ത്രിയുടെ പല നിലപാടുകളും കളികള്‍ക്കിടയിലെ വാര്‍ത്താ സമ്മേളനങ്ങളുമെല്ലാം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്. കളിക്കാര്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ അവരെ കളിയില്‍ നിന്നും ശ്രദ്ധമാറ്റാനിടയാക്കി. കുറച്ച് സംസാരിച്ച് കൂടുതല്‍ പ്രവര്‍ത്തിക്കുന്ന പരിശീലകനെയാണ് ഇന്ത്യയ്ക്ക് ആവശ്യം. കളിക്കാരുടെ തെരഞ്ഞെടുപ്പും മുന്‍ ടീമുകളുമായുള്ള താരതമ്യവുമെല്ലാം രവി ശാസ്ത്രിയുടെ പരിശീലന മികവിനെ ചോദ്യം ചെയ്യാനിടയാക്കുന്നുണ്ട്. ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുന്‍പ് ഇംഗ്ലണ്ടിലെ തെറ്റുകള്‍ തിരുത്തിയാകും ഇന്ത്യ പോകുന്നതെന്ന് ഉറപ്പുവരുത്തണമെന്നാണ് മുന്‍ ക്യാപ്റ്റന്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം.


Story first published: Friday, September 14, 2018, 12:14 [IST]
Other articles published on Sep 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X