ധവാന് നൂറില്‍ നൂറ്... റെക്കോര്‍ഡ്, ചരിത്രനേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

Written By:

ജൊഹാന്നസ്ബര്‍ഗ്: കരിയറിലെ നൂറാം ഏകദിന മല്‍സരം സെഞ്ച്വറിയോടെ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ആഘോഷിച്ചപ്പോള്‍ അതു പുതിയ ചരിത്രമായി മാറി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞതോടെയാണ് താരം 100 തികച്ചത്. ഇതിനു പിന്നാലെ ബാറ്റിങിലും 100 പൂര്‍ത്തിയാക്കി ധവാന്‍ റെക്കോര്‍ഡ് പുസ്തകത്തിലും ഇടം നേടി. കളിയില്‍ 105 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 109 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്.

1

നൂറാം ഏകദിന മല്‍സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഇതോടെ ധവാന്‍ സ്വന്തം പേരിലാക്കിയത്. ഇതിനു മുമ്പ് ഒരാള്‍ക്കു പോലും ഈ നാഴികക്കല്ല് പിന്നിടാന്‍ കഴിഞ്ഞിട്ടില്ല. 2010ല്‍ ഓസ്‌ട്രേലിയക്കെതിരേ കളിച്ചു കൊണ്ടാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ ധവാന്‍ ഇന്ത്യക്കായി അരങ്ങേറിയത്. തന്റെ 13ാം ഏകദിന സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ താരം പിന്നിട്ടത്.

2

നേരത്തേ കരിയറിലെ നൂറാം ഏകദിനത്തില്‍ 97 റണ്‍സെടുത്ത സൗരവ് ഗംഗുലിയുടെ പേരിലായിരുന്നു ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോറാണ്. ഇതാണ് സെഞ്ച്വറിയോടെ ധവാന്‍ തിരുത്തിയത്. 1999ലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെയൊണ് മറ്റൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ കൂടിയായ ഗാംഗുലി സെഞ്ച്വറിക്ക് തൊട്ടരികെ കാലിടറി വീണത്. ലോക ക്രിക്കറ്റില്‍ നൂറാം ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ താരമാണ് ധവാന്‍. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് സെഞ്ച്വറി ക്ലബ്ബില്‍ അവസാനമായി ഇടംനേടിയ താരം.

Story first published: Sunday, February 11, 2018, 8:04 [IST]
Other articles published on Feb 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍