മലയാളി ക്രിക്കറ്റ് താരം ന്യൂസിലന്‍ഡില്‍ മത്സരത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

പെരുമ്പാവൂര്‍: മലയാളിയും ന്യൂസിലന്‍ഡില്‍ ക്രിക്കറ്റ് താരവുമായ വെങ്ങോല കണ്ണിമോളത്ത് ഗംഗാധരന്റെ മകന്‍ ഹരീഷ് ഗംഗാധരന്‍ (33) ക്രിക്കറ്റ് മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു. ന്യൂസീലന്‍ഡ് സൗത്ത് ഐലന്റിലെ ഡ്യുണഡിനില്‍ ഗ്രീന്‍ ഐലന്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സംഭവം. ഗ്രീന്‍ ഐലന്റ് ക്ലബ്ബിലെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഹരീഷ്.

ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. കുഴഞ്ഞുവീണയുടനെ ഹരീഷിനെ ആശുപത്രിയിലെത്തിച്ചിരുന്നു. ഹരീഷിന് ഇതുവരെയായി യാതൊരുവിധ ആരോഗ്യപ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് ഭാര്യ നിഷ പറഞ്ഞു. ക്ലബ്ബിനുവേണ്ടി മികച്ച രീതിയില്‍ കളിക്കുന്ന ഹരീഷ് നല്ലൊരു സംഘടകന്‍ കൂടിയായിരുന്നെന്ന് ക്ലബ്ബ് സെക്രട്ടറി ജെറെമി സ്‌കോട്ട് പ്രതികരിച്ചു.

ഇന്ത്യ ലോകകിരീടം നേടില്ല? വിരാട് കോലിയും സംഘവും പതറും!! ഇതാ കാരണങ്ങള്‍..

ഹരീഷ് പ്രതിഭാധനനായ കളിക്കാരനാണ്. മുന്‍നിരയില്‍ കളിക്കുന്ന ഹരീഷ് മികച്ച ബാറ്റ്‌സ്മാനാണെന്നും അദ്ദേഹം പറഞ്ഞു. 2016-17 വര്‍ഷത്തിലാണ് ഹരീഷ് ക്ലബ്ബില്‍ ചേര്‍ന്നത്. ഒട്ടാഗോ ടൈംസിന്റെ അലൈഡ് പ്രസ്സിലെ ജീവനക്കാരന്‍ കൂടിയാണ് താരം. അമ്മ വത്സല. ഭാര്യ ചങ്ങനാശ്ശേരി സ്വദേശിനി നിഷ (സതേണ്‍ ഡിസ്ട്രിക്ട് ഹെല്‍ത്ത് ബോര്‍ഡ് നഴ്‌സ്). മകള്‍: ഗൗരി. സഹോദരന്‍ മഹേഷ് (റവന്യു വകുപ്പ്).

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 12, 2019, 10:45 [IST]
Other articles published on Feb 12, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X