Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയുടെ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ? ഇപ്പോള്‍ അവര്‍ എവിടെ?

ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് എംഎസ് ധോണി. 1983ന് ശേഷം ലോകകപ്പ് കിരീടം മോഹിച്ചിരുന്ന ഇന്ത്യക്ക് രണ്ട് ലോകകപ്പ് ഉള്‍പ്പെടെ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത വീര നായകനാണ് ധോണി. ഫിനിഷറെന്ന നിലയിലും നായകനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും പെട്ടെന്ന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത അത്ര ഉയരത്തിലാണ് ധോണിയുള്ളത്. പരിമിത ഓവറില്‍ ധോണി വലിയ കരിയര്‍ സൃഷ്ടിച്ചെങ്കിലും ടെസ്റ്റില്‍ വലിയൊരു കരിയര്‍ സൃഷ്ടിക്കാന്‍ ധോണിക്കായില്ല.

1

2014ലെ മെല്‍ബണ്‍ ടെസ്റ്റില്‍ സമനില നേടിക്കൊടുത്തതിന് പിന്നാലെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തി ധോണി എല്ലാവരെയും ഞെട്ടിക്കുകയായിരുന്നു. പരിമിത ഓവര്‍ കരിയറിന് വേണ്ടിയാണ് അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. ഈ തീരുമാനം തെറ്റായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കരിയറിലൂടെ ധോണി തെളിയിച്ചു. ധോണി നയിച്ച അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരുന്നത്? ഇപ്പോള്‍ അവരില്‍ ആരൊക്കെ വിരമിച്ചു?എത്ര പേര്‍ കളി തുടരുന്നു? പരിശോധിക്കാം.

Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: കപ്പിനരികെ ഇന്ത്യ, ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനലില്‍

മുരളി വിജയ്-ശിഖര്‍ ധവാന്‍

മുരളി വിജയ്-ശിഖര്‍ ധവാന്‍

അന്ന് ഓപ്പണര്‍മാരായി ഉണ്ടായിരുന്നത് മുരളി വിജയിയും ശിഖര്‍ ധവാനുമാണ്. രണ്ട് പേരും നിലവില്‍ ടീമിന് പുറത്താണ്. മുരളി വിജയ് അന്ന് ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ഓപ്പണറായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ വിജയ്ക്കായിരുന്നു. എന്നാല്‍ അധികം വൈകാതെ വിജയ്ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. മോശം ഫോമും പരിക്കും തന്നെയാണ് കരിയറില്‍ വില്ലനായത്. നിലവില്‍ ഐപിഎല്‍ ടീമിലേക്ക് പോലും വിജയിയെ പരിഗണിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം സജീവമല്ല. ഇന്ത്യക്കായി 61 ടെസ്റ്റുകള്‍ കളിച്ച വിജയ് 38.29 ശരാശരിയില്‍ നേടിയത് 3982 റണ്‍സാണ്. ഇതില്‍ 12 സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 2018ലാണ് അവസാനമായി ഇന്ത്യക്കായി കളിച്ചത്.

Also Read: IND vs SA: പിടിച്ചുകെട്ടാല്‍ 'എതിരാളികളില്ല', ഇത് കോലിയുടെ പട, ഗാബ, ഓവല്‍, ഇപ്പോഴിതാ സെഞ്ച്വൂറിയനും

3

ശിഖര്‍ ധവാനെ നിലവില്‍ ഇന്ത്യ പരിഗണിക്കുന്നത് ഏകദിന ടീമില്‍ മാത്രമാണ്. എന്നാല്‍ ഇനിയും അവസരം അദ്ദേഹത്തിന് ലഭിച്ചേക്കില്ല. ധോണിയുടെ അവസാന ടെസ്റ്റില്‍ തിളങ്ങാന്‍ ധവാന് സാധിച്ചില്ല. 28,0 എന്നിങ്ങനെയായിരുന്നു ധവാന്റെ സ്‌കോര്‍. സ്ഥിരത നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ ടെസ്റ്റ് ടീം ഓപ്പണര്‍ സ്ഥാനത്ത് നിന്ന് ധവാനെ നീക്കി.34 ടെസ്റ്റില്‍ നിന്ന് 40.61 ശരാശരിയില്‍ 2315 റണ്‍സാണ് ധവാന്റെ സമ്പാദ്യം. ഗബ്ബാറെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ധവാന് ഇനിയും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.

Also Read: IND vs SA: ക്യാപ്റ്റന്‍മാരിലെ കിങ്, അത് കോലി തന്നെ- ധോണിയുടെ രണ്ട് റെക്കോര്‍ഡ് തെറിച്ചു!

ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ

ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ

അന്നും മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരയായിരുന്നു. ഇന്ത്യയുടെ വിശ്വസ്തനായ പുജാരക്ക് വലിയ നേട്ടമുണ്ടാക്കാന്‍ അന്ന് സാധിച്ചില്ല. ആദ്യ ഇന്നിങ്‌സില്‍ 25 റണ്‍സെടുത്ത പുജാര രണ്ടാം ഇന്നിങ്‌സില്‍ ആറാം നമ്പറിലാണ് ഇറങ്ങിയത്. 21 റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു. ഇന്നും ഇന്ത്യയുടെ മൂന്നാം നമ്പറില്‍ പുജാരയുണ്ട്. എന്നാല്‍ പഴയ മികവില്ല. 2021ല്‍ 30ല്‍ താഴെ മാത്രമാണ് ശരാശരി. അധികം വൈകാതെ പുജാരക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമാവാനാണ് സാധ്യത.

Also Read: 2021ലെ അരങ്ങേറ്റക്കാരുടെ മികച്ച പ്ലേയിങ് 11 ഇതാ, ഇന്ത്യന്‍ ആധിപത്യം, ക്യാപ്റ്റന്‍ ശ്രീലങ്കന്‍ താരം

5

വിരാട് കോലിയാണ് ധോണിക്ക് ശേഷം ഇന്ത്യയുടെ നായകനായത്. കോലി ഗംഭീര പ്രകടനം നടത്തിയ മത്സരമായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ 169 റണ്‍സാണ് കോലി നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 54 റണ്‍സും കോലി നേടി. സമനിലയിലേക്ക് ഇന്ത്യയെ എത്തിക്കാന്‍ സഹായിച്ച മികച്ച പ്രകടനങ്ങളിലൊന്ന് ഇതായിരുന്നു. ഇപ്പോഴും ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്ത് കോലിയുണ്ട്. എന്നാല്‍ പഴയ ബാറ്റിങ് മികവില്ല. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ഒരു ഫോര്‍മാറ്റിലും സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല.

Also Read: IND vs SA: ബുംറയെന്ന 'വിദേശ ഹീറോ'- ഏറ്റവുമധികം വിക്കറ്റ് രണ്ടു രാജ്യങ്ങളില്‍!

6

അജിന്‍ക്യ രഹാനെയാണ് അന്നും അഞ്ചാം നമ്പറില്‍ കളിച്ചിരുന്ന താരം. ആദ്യ ഇന്നിങ്‌സില്‍ 147 റണ്‍സുമായി തിളങ്ങിയ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ 48 റണ്‍സും നേടി. അന്ന് വിദേശ പിച്ചുകളിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു രഹാനെ. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും പ്രവര്‍ത്തിച്ചിട്ടുള്ള രഹാനെ നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പമുണ്ട്. 2021ല്‍ 20ല്‍ താഴെ മാത്രം ബാറ്റിങ് ശരാശരിയുള്ള രഹാനെക്ക് ഇനിയും അധികം അവസരങ്ങള്‍ ലഭിച്ചേക്കില്ല.

Also Read: IND vs SA: റിഷഭിനെ 'പിടിച്ചാല്‍ കിട്ടില്ല', ധോണിയുടെ മറ്റൊരു റെക്കോഡും തിരുത്തി തലപ്പത്ത്

കെ എല്‍ രാഹുല്‍,എംഎസ് ധോണി,ആര്‍ അശ്വിന്‍

കെ എല്‍ രാഹുല്‍,എംഎസ് ധോണി,ആര്‍ അശ്വിന്‍

കെ എല്‍ രാഹുലും അന്ന് ഇന്ത്യയുടെ പ്ലേയിങ് 11ലുണ്ടായിരുന്നു. മെല്‍ബണില്‍ ആറാം നമ്പറിലാണ് രാഹുലിനെ ഇന്ത്യ കളിപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സുമാണ് രാഹുല്‍. രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം നമ്പറിലാണ് രാഹുല്‍ ബാറ്റ് ചെയ്തത്. ഇന്ന് ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രാഹുല്‍. മൂന്ന് ഫോര്‍മാറ്റിലും സജീവമായ രാഹുല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സെഞ്ച്വൂറിയന്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി കളിയിലെ താരമാവാനും രാഹുലിന് സാധിച്ചു.

Also Read: ഐസിസി അവാര്‍ഡ് 2021: മികച്ച ഏകദിന താരമാരാവും? ചുരുക്കപ്പട്ടിക ഇതാ, ഒരു ഇന്ത്യക്കാരന്‍ പോലുമില്

8

നായകന്‍ എംഎസ് ധോണി ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ 24 റണ്‍സുമായി പുറത്താവാതെ നിന്നു. തന്റെ അവസാന ടെസ്റ്റില്‍ ടീമിന് അഭിമാന സമനില നേടിക്കൊടുക്കാന്‍ ധോണിക്ക് സാധിച്ചു. മധ്യനിരയില്‍ തന്റെ വെടിക്കെട്ട് ശൈലി പിന്തുടര്‍ന്ന് തന്നെയാണ് ധോണി മുന്നോട്ട് പോയിരുന്നത്. പരിമിത ഓവര്‍ കരിയറിനായി ടെസ്റ്റ് ഉപേക്ഷിക്കാന്‍ ധോണി നിര്‍ബന്ധിതനാവുകയായിരുന്നു.

Also Read: ടെയ്‌ലര്‍ കളി മതിയാക്കുന്നു, പാഡഴിക്കുന്നത് കിവികളുടെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍

9

സ്പിന്‍ നിരയില്‍ ആര്‍ അശ്വിനായിരുന്നു പ്രധാനി. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ അശ്വിന്‍ രണ്ടാം ഇന്നിങ്‌സില്‍ എട്ട് റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റും രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റുമാണ് അശ്വിന്‍ നേടിയത്. ധോണിയുടെ പടിയിറക്കത്തിന് ശേഷം വിദേശ പര്യടനങ്ങളില്‍ അശ്വിന് വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല.

Also Read: 2023ല്‍ രോഹിത്തിന് എളുപ്പമാവില്ല, ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി

ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി

പേസ് നിരയില്‍ ഉമേഷ് യാദവ്,ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി എന്നിവരാണുണ്ടായിരുന്നത്. ഉമേഷ് ആദ്യ ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും മുഹമ്മദ് ഷമി ആദ്യ ഇന്നിങ്‌സില്‍ നാലും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സില്‍ വിക്കറ്റ് നേടാന്‍ സാധിക്കാതിരുന്ന ഇഷാന്ത് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്. ഈ മൂന്ന് പേരും നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ഇഷാന്തിനും ഉമേഷിനും ബെഞ്ചിലാണ് നിലവില്‍ സ്ഥാനം.

Story first published: Friday, December 31, 2021, 13:07 [IST]
Other articles published on Dec 31, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+