
ടെസ്റ്റില്‍ വേഗത്തില്‍ 100 പുറത്താക്കലുകളെന്ന റെക്കോഡില്‍ ധോണിയെ കടത്തിവെട്ടാന്‍ റിഷഭിനായിരുന്നു. 26 മത്സരത്തില്‍ നിന്നാണ് റിഷഭ് ഈ നേട്ടത്തിലെത്തിയത്. ധോണിയും വൃദ്ധിമാന്‍ സാഹയും 36 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം എത്തിപ്പിടിച്ചത്. ഇപ്പോള്‍ മറ്റ് ചില റെക്കോഡുകളും അദ്ദേഹം സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു കണ്ടര്‍ വര്‍ഷം കൂടുതല്‍ തവണ ടെസ്റ്റില്‍ ടോപ് സ്‌കോററാവുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് റിഷഭ് നേടിയത്. 2021ല്‍ അഞ്ച് തവണ റിഷഭിന് ഈ നേട്ടത്തിലെത്താനായി. 2006ലും 2011ലും എംഎസ് ധോണി മൂന്ന് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
Also Read: IND vs SA: എവിടെ സെഞ്ച്വറി? മൂന്നക്കമില്ലാതെ കോലിയുടെ രണ്ടാം 'പിറന്നാളും' കഴിഞ്ഞു

ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ തവണ ടോപ് സ്‌കോററാവുന്ന ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്താനും റിഷഭിനായി. അഞ്ച് തവണ ടോപ് സ്‌കോററായ റിഷഭിനൊപ്പം നിരോഷന്‍ ഡിക്വെല്ല (2017),സര്‍ഫറാസ് അഹ്മദ് (2014),ഇംതിയാസ് അഹ്മദ് (1955) എന്നിവരാണുള്ളത്. ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരില്‍ ധോണിക്കൊപ്പമെത്താനും റിഷഭിനായി. 2008ല്‍ ധോണി ആറ് തവണ ഈ നേട്ടത്തിലെത്തിയപ്പോള്‍ റിഷഭ് പന്ത് ഇതേ നേട്ടം ഈ വര്‍ഷം നേടിയെടുത്തു.
Also Read: 'ഗെയ്ല്‍, അഫ്രീദി, വോണ്‍... ', ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം

ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ റിഷഭിന്റെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്. ബാറ്റുകൊണ്ട് ഇന്ത്യയുടെ എക്‌സ്ഫാക്ടറായി റിഷഭ് മാറിക്കഴിഞ്ഞു. മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. ഭാവിയില്‍ ഇന്ത്യയുടെ നായകനായി വരെ പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് റിഷഭ്.
Also Read: 'പൊള്ളാര്‍ഡിന്റെ സിക്‌സ് സിക്‌സ്, ഷഹീന്റെ ബൗളിങ് വിസ്മയം', 2021ലെ അഞ്ച് മിന്നും പ്രകടനങ്ങളിതാ

ധോണിയുടെ ഫിനിഷിങ് മികവിനെ കടത്തിവെട്ടുക പ്രയാസമാണെങ്കിലും ടെസ്റ്റില്‍ ധോണിയുടെ ഒട്ടുമിക്ക റെക്കോഡുകളും തിരുത്താന്‍ റിഷഭിനായേക്കും. വലിയ ബാറ്റിങ് റെക്കോഡ് ഇതിനോടകം നേടിയെടുക്കാന്‍ റിഷഭിനായിട്ടുണ്ട്. തുടക്ക സമയത്ത് നിരാശപ്പെടുത്തുകയും വലിയ വിമര്‍ശനം ഏല്‍ക്കേണ്ടി വരികയും ചെയ്‌തെങ്കിലും പിന്നീടങ്ങോട്ട് വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനം സ്വന്തമാക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്.
Also Read: ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍: സാധ്യലാ ലിസ്റ്റ് പുറത്ത്, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല

നിലവില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പര കളിക്കുകയാണ് റിഷഭ്. ആദ്യ മത്സരത്തിന്റെ രണ്ട് ഇന്നിങ്‌സിലും റിഷഭിന് തിളങ്ങാനായിട്ടില്ല. അടുത്ത രണ്ട് മത്സരത്തിലൂടെ തിളങ്ങാനാവുകയും സെഞ്ച്വറി നേടുകയും ചെയ്യാനായാല്‍ അത് ചരിത്രമാവും. കാരണം നിലവില്‍ ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരായി ആരും തന്നെയില്ല.
Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: ലക്ഷ്യം ഫൈനല്‍, എതിരാളി ബംഗ്ലാദേശ്- ഇന്ത്യയിറങ്ങുന്നു, പൊടിപാറും

ഇന്ത്യക്കായി 26 ടെസ്റ്റില്‍ നിന്ന് മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ 1591 റണ്‍സും 18 ഏകദിനത്തില്‍ നിന്ന് 529 റണ്‍സും 41 ടി20യില്‍ നിന്് 623 റണ്‍സുമാണ് നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് 2498 റണ്‍സും നേടിയിട്ടുണ്ട്. 2022ല്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്താന്‍ റിഷഭിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. പരിമിത ഓവറില്‍ റിഷഭിന് പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. റിഷഭിന്റെ ആദ്യ പരിമിത ഓവര്‍ സെഞ്ച്വറിക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications