ഐസിസി അവാര്‍ഡ് 2021: മികച്ച ഏകദിന താരമാരാവും? ചുരുക്കപ്പട്ടിക ഇതാ, ഒരു ഇന്ത്യക്കാരന്‍ പോലുമില്ല
ദുബായ്: 2021ലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ട് ഐസിസി. ഇംഗ്ലണ്ട്,ഇന്ത്യ,ന്യൂസീലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ള ഒരാള്‍ പോലും ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ഹസന്‍,പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം,ദക്ഷിണാഫ്രിക്കയുടെ ജെന്നിമാന്‍ മലാന്‍,അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് എന്നിവരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇവരില്‍ നിന്ന് വോട്ടിങ് പാനലിലുള്ളവരും മാധ്യമപ്രവര്‍ത്തകരും ചേര്‍ന്നാണ് മികച്ച താരത്തെ കണ്ടെത്തുന്നത്. മികച്ച ടെസ്റ്റ് താരത്തിനായുള്ള ചുരുക്കപ്പട്ടികയും കഴിഞ്ഞ ദിവസം ഐസിസി പുറത്തുവിട്ടിരുന്നു. മികച്ച ഏകദിന താരത്തെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളുടെ ഈ വര്‍ഷത്തെ പ്രകടനങ്ങള്‍ വിലയിരുത്താം.

ഷക്കീബ് അല്‍ ഹസന്‍
ബംഗ്ലാദേശിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടറാണ് ഷക്കീബ് അല്‍ ഹസന്‍. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കെല്‍പ്പുള്ള ഷക്കീബ് 2021ല്‍ ഭേദപ്പെട്ട പ്രകടനം തന്നെ പരിമിത ഓവറില്‍ നടത്തിയിട്ടുണ്ട്. പരിക്ക് ഷക്കീബിനെ സംബന്ധിച്ച് വെല്ലുവിളിയായെങ്കിലും അത്യാവശ്യം മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിനായി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 39.57 ശരാശരിയില്‍ 277 റണ്‍സാണ് ഷക്കീബ് നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. കൂടാതെ പന്തുകൊണ്ടും തിളങ്ങി. 17.52 ശരാശരിയില്‍ 17 വിക്കറ്റാണ് അദ്ദേഹം നേടിയത്. വിലക്കിന് ശേഷം തിരിച്ചെത്തിയ ഷക്കീബ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ താരമായാണ് തിരിച്ചുവരവ് അറിയിച്ചത്. ശ്രീലങ്ക,സിംബാബ് വൈ എന്നിവര്‍ക്കെതിരേയെല്ലാം കളിക്കാനും മികച്ച പ്രകടനം നടത്താനും ഷക്കീബിനായിട്ടുണ്ട്. ടി20 ലോകകപ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മുഴുവന്‍ മത്സരങ്ങള്‍ കളിക്കാന്‍ അദ്ദേഹത്തിനായില്ല.
Also Read: 'ഗെയ്ല്‍, അഫ്രീദി, വോണ്‍... ', ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം

ബാബര്‍ ആസം
പാകിസ്താന്റെ ബാബര്‍ ആസമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരാള്‍. ഈ വര്‍ഷം പരിമിത ഓവറില്‍ ആരെയും മോഹിപ്പിക്കുന്ന പ്രകടനമാണ് ബാബര്‍ ആസം നടത്തിയത്. വളരെ ചുരുക്കം മത്സരം മാത്രമാണ് കളിച്ചതെങ്കിലും ഈ മത്സരങ്ങളിലൂടെത്തന്നെ അദ്ദേഹം മികവ് തെളിയിച്ചു. ആറ് ഏകദിനത്തില്‍ നിന്ന് 67.50 ശരാശരിയില്‍ 405 ണ്‍സാണ് ബാബര്‍ നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മാത്രം 228 റണ്‍സ് ബാബര്‍ നേടി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും അദ്ദേഹം ബാറ്റുകൊണ്ട് തിളങ്ങി. ഓപ്പണിങ്ങില്‍ പാകിസ്താന് വലിയ മുതല്‍ക്കൂട്ടാവുന്ന പ്രകടനം തന്നെയാണ് ബാബര്‍ കാഴ്ചവെച്ചിട്ടുള്ളത്.
Also Read: 'പൊള്ളാര്‍ഡിന്റെ സിക്‌സ് സിക്‌സ്, ഷഹീന്റെ ബൗളിങ് വിസ്മയം', 2021ലെ അഞ്ച് മിന്നും പ്രകടനങ്ങളിതാ

ജെന്നിമാന്‍ മലാന്‍
ഈ വര്‍ഷത്തെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ കണ്ടെത്തലാണ് ജെന്നിമാന്‍ മലാന്‍. എട്ട് മത്സരത്തില്‍ നിന്ന് 84.83 ശരാശരിയില്‍ 509 റണ്‍സാണ് ജെന്നിമാന്‍ മലാന്‍ നേടിയത്. ഇതില്‍ രണ്ട് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. പ്രമുഖര്‍ പടിയിറങ്ങിയ ശേഷം വലിയ തകര്‍ച്ച ദക്ഷിണാഫ്രിക്കന്‍ ടീം നേരിട്ടെങ്കിലും ഇപ്പോള്‍ വീണ്ടും കരകയറുകയാണ്. പുതിയ യുവതാരങ്ങള്‍ മികവ് കാട്ടി ഉയര്‍ന്നുവരുന്നു. 2020 ഫെബ്രുവരിയില്‍ അരങ്ങേറ്റം കുറിച്ച മലാന്‍ ഇതിനോടകം ടീമിന്റെ നെടുന്തൂണായി മാറിക്കഴിഞ്ഞു. അയര്‍ലന്‍ഡിനെതിരേ പരമ്പരയില്‍ 261 റണ്‍സുമായി പരമ്പരയിലെ താരമാവാന്‍ മലാന് സാധിച്ചിരുന്നു. ഈ വര്‍ഷത്തെ ഏകദിന റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് താരം.
Also Read: ടി20 പ്ലെയര്‍ ഓഫ് ദി ഇയര്‍: സാധ്യലാ ലിസ്റ്റ് പുറത്ത്, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല

പോള്‍ സ്റ്റിര്‍ലിങ്
അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ് നിറഞ്ഞാടിയ വര്‍ഷമാണിത്. 14 മത്സരത്തില്‍ നിന്ന് 705 റണ്‍സാണ് സ്റ്റിര്‍ലിങ് നേടിയത്. 79.66 ശരാശരിയില്‍ ബാറ്റ് ചെയ്ത സ്റ്റിര്‍ലിങ് മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമാണ് നേടിയത്. ഈ വര്‍ഷത്തെ ഏകദിന റണ്‍വെട്ടേക്കാരില്‍ സ്റ്റിര്‍ലിങ്ങാണ് തലപ്പത്ത്. യുഎഇക്കെതിരേ സെഞ്ച്വറി നേടിയാണ് സ്റ്റിര്‍ലിങ് പുതുവര്‍ഷെേത്തക്കെത്തിയത്. അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ തിളങ്ങാനും അദ്ദേഹത്തിന് സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications