ടെയ്‌ലര്‍ കളി മതിയാക്കുന്നു, പാഡഴിക്കുന്നത് കിവികളുടെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍

ന്യൂസിലാന്‍ഡിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ റോസ് ടെയ്‌ലര്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് കളി മതിയാക്കുന്നതായി അദ്ദേഹം ലോകത്തെ അറിയിച്ചത്. ഇതോടെ 16 വര്‍ഷത്തിലേറെ നീണ്ട ടെയ്‌ലറുടെ ഉജ്ജ്വല കരിയറിനാണ് വിരാമമായിരിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്നു ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. നാട്ടില്‍ നടക്കുന്ന പരമ്പരകളോടെ ഞാന്‍ ക്രിക്കറ്റ് മതിയാക്കും. ബംഗ്ലാദേശിനെതിരേ രണ്ടു ടെസ്റ്റുകള്‍ കൂടിയും ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേ ആറു ഏക് ഏകദിനങ്ങള്‍ കൂടിയാണ് ബാക്കിയുള്ളത്. 17 വര്‍ഷം നല്‍കിയ അവിശ്വസനീയമായ പിന്തുണയ്ക്കു നന്ദി. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നുമായുന്നു ടെയ്‌ലര്‍ ട്വിറ്ററില്‍ കുറിച്ചത്.

ടെസ്റ്റിലും ഏകദിനത്തിലും ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരന്‍ കൂടിയാണ് ടെയ്‌ലര്‍. 2006ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ കിവീസ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് 37 കാരനായ ബാറ്റര്‍. ഒരുപിടി റെക്കോര്‍ഡുകളും ഉജ്വലമായ അന്താരാഷ്ട്ര കരിയറില്‍ ടെയ്‌ലര്‍ കുറിച്ചിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 445 മല്‍സരങ്ങളില്‍ നിന്നായി അദ്ദേഹം അടിച്ചുകൂട്ടിയത് 18,047 റണ്‍സാണ്.

ടെസ്റ്റ് ക്രിക്കറ്റിലേക്കു വന്നാല്‍ 110 മല്‍സരങ്ങളിലാണ് ടെയ്‌ലര്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നുള്ള സമ്പാദ്യം 7585 റണ്‍സാണ്. 19 സെഞ്ച്വറികളും മൂന്നു ഡബിള്‍ സെഞ്ച്വറികളും 35 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 290 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 224 മല്‍സരങ്ങളില്‍ ബ്ലാക്ക് കാപ്‌സിന്റെ കുപ്പാമയണിഞ്ഞ ടെയ്‌ലര്‍ 8576 റണ്‍സും സ്‌കോര്‍ ചെയ്തു. 21 സെഞ്ച്വറികളും 51 ഫിഫ്റ്റികളുമടക്കമാണിത്.

ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 181 റണ്‍സാണ്. ടി20യില്‍ 102 മല്‍സറങ്ങളില്‍ നിന്നും 1909 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. ഏഴു ഫിഫ്റ്റികളോടെയായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോറാവട്ടെ 63 റണ്‍സുമായിരുന്നു. ഐപിഎല്ലില്‍ 55 മല്‍സരങ്ങളും ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്. ഇവയില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം സ്‌കോര്‍ ചെയ്തത് 1017 റണ്‍സാണ്.
ന്യൂസിലാന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ടെസ്റ്റിനു രണ്ടു ദിവസത്തിനകം തുടക്കമാവും. മൗണ്ട് മൗന്‍ഗനുയിയിലാണ് മല്‍സരം. രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലാണ് കിവികളും ബംഗ്ലാദേശും ഏറ്റുമുട്ടുക. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ നടക്കുന്ന ഏകദിനത്തിലും അവസാനമായി നെതര്‍ലാന്‍ഡ്‌സിനെതിരേ നാട്ടില്‍ നടക്കുന്ന ഏകദിന പരമ്പരയിലും കളിച്ച ശേഷം ടെയ്‌ലര്‍ പാഡഴിക്കും.

വിരമിക്കല്‍ പ്രഖ്യാപിച്ച ടെയ്‌ലറെ ന്യൂസിലാന്‍ഡ് കോച്ച് ഗാരി സ്റ്റെഡും ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും പുകഴ്്ത്തി. ന്യൂസിലാന്‍ഡ് ടീമില്‍ എല്ലായ്‌പ്പോഴും ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന അംഗമാണ് റോസ്. അവിശ്വസനീയമായ കരിയറില്‍ ബ്ലാക് കാപ്‌സിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കു ഞങ്ങള്‍ നന്ദി അറിയിക്കുകയാണ്. ബാറ്ററെന്ന നിലയില്‍ റോസിന്റെ കഴിവും ക്ഷമയുമെല്ലാം ലോകോത്തരമാണ്. മാത്രമല്ല ഉയര്‍ന്ന നിലവാരത്തില്‍ ദീര്‍ഘകാലം കളിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ പ്രൊഫഷണലിസം കൂടിയാണ് അടിവരയിടുന്നതെന്നും സ്റ്റെഡ് ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലമായി ഈ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു റോസെന്നു വില്ല്യംസണ്‍ പറഞ്ഞു. ഈ രാജ്യത്തെ ഗെയിംിനെ മികച്ച ഇടത്തേക്കു കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിനു തീര്‍ച്ചയായും അഭിമാനിക്കാവുന്നതാണ്. റോസ് ലോകോത്തര താരം തന്നെയാണ്. ദീര്‍ഘകാലം ഞങ്ങളുടെ ഏറ്റവും മികച്ച ബാറ്ററുമായിരുന്നു. വിവിധ ഫോര്‍മാറ്റുകളില്‍ ഒരുപാട് കൂട്ടുകെട്ടുകളില്‍ റോസ്സിനോടൊപ്പം പങ്കാളിയാവാന്‍ എനിക്കു കഴിഞ്ഞത് സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ ഒരുമിച്ച് രസകരമായ ചില നിമിഷങ്ങള്‍ പങ്കിട്ടിട്ടുണ്ട്. ഏറ്റവും അവസാനമായി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേത് വളരെ സ്‌പെഷ്യലായിരുന്നുവെന്നും വില്ല്യംസണ്‍ വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications