For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2023ല്‍ രോഹിത്തിന് എളുപ്പമാവില്ല, ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

മുംബൈ: ഇന്ത്യയുടെ പരിമിത ഓവര്‍ നായകനായി വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ എത്തിച്ചത് ഇക്കഴിഞ്ഞ നവംബറിലാണ്. ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം സ്വമേധയാ കോലി ഒഴിഞ്ഞിരുന്നു. എന്നാല്‍ ഏകദിന,ടെസ്റ്റ് നായകനായി തുടരാനാണ് കോലി ആഗ്രഹിച്ചത്. എന്നാല്‍ രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായതിന് പിന്നാലെ കോലിയെ മാറ്റി ഏകദിനത്തിലും രോഹിത്തിനെ നായകസ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. കോലിയുടെ കീഴില്‍ ഇന്ത്യക്ക് ഐസിസി കിരീടം നേടാന്‍ സാധിച്ചിരുന്നില്ല. ഇതാണ് അദ്ദേഹത്തെ നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള കാരണങ്ങളിലൊന്ന്.

1

2022ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും 2023ല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും മുന്നില്‍ക്കണ്ടാണ് ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്തിയിരിക്കുന്നതെന്നുറപ്പ്. രോഹിത്തിന്റെ നായകമികവില്‍ ലോകകപ്പ് കിരീടം ഇന്ത്യക്ക് നേടാനാവുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ. ഇപ്പോഴിതാ 2023ല്‍ രോഹിത്തിനും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനും കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും മുന്നിലുള്ള വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: ലക്ഷ്യം ഫൈനല്‍, എതിരാളി ബംഗ്ലാദേശ്- ഇന്ത്യയിറങ്ങുന്നു, പൊടിപാറും

2

ഇന്ത്യയുടെ പേസ് നിരയുടെ പ്രശ്‌നമാണ് രവി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 'ഇന്ത്യയുടെ നിലവിലെ പേസ് നിര വളരെ ശക്തമാണ്. അനുഭവസമ്പന്നരായ താരങ്ങളും യുവതാരങ്ങളുമുണ്ട്. എന്നാല്‍ പ്രായം മുന്നോട്ട് പോവുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരില്‍ നിന്ന് ഇതേ പ്രകടനം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് തന്നെ ചില യുവ പേസര്‍മാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

Also Read: ഇന്ത്യയുടെ ഒരാള്‍ മാത്രം, രോഹിത്ത് പോലുമില്ല!- ഈ വര്‍ഷത്തെ മികച്ച ടി20 ഇലവനുമായി ഭോഗ്‌ലെ

3

ഇന്ത്യ പേസ് ബൗളിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട സമയമാണിത്. കാരണം നിലവിലെ താരങ്ങളില്‍ പലരും വളരെ സീനിയറാണ്. നിലവിലെ പ്രകടനം അടുത്ത രണ്ട് വര്‍ഷത്തില്‍ പ്രതീക്ഷിക്കാനാവില്ല. അഞ്ച് യുവ പേസര്‍മാരെ കണ്ടെത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. സ്പിന്നര്‍മാരാണെങ്കില്‍ ഇന്ത്യയുടെ സാഹചര്യത്തില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കും. എന്നാല്‍ വിദേശ പര്യടനങ്ങളിലും തിളങ്ങാന്‍ കഴിവുള്ള പേസര്‍മാരെ കണ്ടെത്തി വളര്‍ത്തുക പ്രയാസം തന്നെയാണ്. അടുത്ത ഒന്നര വര്‍ഷത്തേക്ക് വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന് കരുതുന്നില്ല. എന്നാല്‍ അതിന് ശേഷം യുവതാരങ്ങളെ വളര്‍ത്തി വിദേശ പര്യടനത്തിനെത്തിക്കേണ്ടതായുണ്ട്'-രവി ശാസ്ത്രി പറഞ്ഞു.

Also Read: IND vs SA: 'ഞങ്ങള്‍ക്ക് 350-400 റണ്‍സെങ്കിലും നേടേണ്ടതായുണ്ട്', ഇന്ത്യയുടെ പ്രതീക്ഷകളെക്കുറിച്ച് ഷമി

4

നിലവിലെ ഇന്ത്യയുടെ ബൗളിങ് നിര അതിശക്തമാണ്. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ,ഉമേഷ് യാദവ്,ശര്‍ദുല്‍ ഠാക്കൂര്‍,മുഹമ്മദ് സിറാജ് എന്നിവരാണ് നിലവിലെ ഇന്ത്യയുടെ പേസ് നിരയിലുള്ളത്. ഇതില്‍ ശര്‍ദുല്‍ ഠാക്കൂറിനെ സ്‌പെഷ്യലിസ്റ്റ് പേസറെന്ന് വിളിക്കാനാവില്ല. മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് ഇനിയും ഏറെ നാള്‍ കളിക്കാനായേക്കും. എന്നാല്‍ മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. ഇഷാന്തിനും ഷമിക്കും ഉമേഷിനും ഇനി എത്രനാള്‍ കളിക്കാനാവുമെന്നത് കണ്ടറിയണം.

Also Read: എന്റെ മകന്റെ ഹീറോ ഞാനല്ല, അത് കോലിയാണ്, എംആര്‍എഫ് ബാറ്റാണ് അവന് വേണ്ടത്- ഗില്‍ക്രിസ്റ്റ്

5

ഇഷാന്തിന് പ്രായവും പരിക്കും പ്രശ്‌നമാണ്. അവസാന ന്യൂസീലന്‍ഡ് പരമ്പരയില്‍ത്തന്നെ അദ്ദേഹം വളരെ പ്രയാസപ്പെട്ടിരുന്നു. ഇടക്ക് മാത്രം കളിക്കാന്‍ അവസരം ലഭിക്കുന്ന ഉമേഷിനെയും അധികനാള്‍ പരിഗണിക്കാനാവില്ല. പകരം യുവതാരങ്ങള്‍ കടന്നുവരേണ്ട സമയമായിരിക്കുകയാണ്. ആവേഷ് ഖാന്‍,പ്രസിദ്ധ് കൃഷ്ണ എന്നിവരെ ഇന്ത്യക്ക് പേസ് നിരയിലേക്ക് പരിഗണിക്കാവുന്നവരാണ്.

Also Read: IND vs SA: ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചക്ക് കാരണം 'അമിത ആത്മവിശ്വാസം'- ഷോണ്‍ പൊള്ളോക്ക്

6

സ്പിന്‍ നിരയിലേക്കും യുവതാരങ്ങളെ കണ്ടെത്തണം. ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് ഇനിയും എത്രനാള്‍ മുന്നോട്ട് പോകാനാവുമെന്നത് കണ്ടറിയണം. ജഡേജക്ക് മുന്നില്‍ ഇനിയും അവസരങ്ങളുണ്ടെങ്കിലും അശ്വിന് മുന്നില്‍ അങ്ങനെയെല്ല കാര്യങ്ങള്‍. പ്രായം അശ്വിനെ പ്രയാസപ്പെടുത്തിയേക്കും. പരിമിത ഓവറിലും ഇന്ത്യക്ക് മികച്ച സ്പിന്‍കൂട്ടുകെട്ടില്ല. രവി ബിഷ്‌നോയിയെപ്പോലെയുള്ള താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പ്രതിഭ തെളിയിച്ച് യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ടെങ്കിലും ബൗളിങ് നിരയിലേക്ക് യുവതാരങ്ങളുടെ വരവ് കുറവാണെന്ന് തന്നെ പറയാം.

Story first published: Thursday, December 30, 2021, 10:47 [IST]
Other articles published on Dec 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+