ഇന്ത്യാ പര്യടനത്തില്‍ പരമ്പര നേടാന്‍ ഓസ്‌ട്രേലിയയ്ക്ക് സുവര്‍ണാവസരം; നേടുമെന്ന് വാര്‍ണര്‍

Posted By:

ഹൈദരാബാദ്: ഓസ്‌ട്രേലിയയുടെ ഇന്ത്യാ പര്യടനത്തില്‍ വ്യക്തമായ മേധാവിത്വമുണ്ടായത് ഇന്ത്യയ്ക്കാണ്. ഏകദിന പരമ്പര 4-1 എന്ന രീതിയില്‍ സ്വന്തമാക്കിയ ഇന്ത്യ ആദ്യ ടി20യില്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശക്തമായി തിരിച്ചടിച്ച ഓസീസ് പരമ്പര സമനിലയിലാക്കിയതോടെ അവസാന മത്സരം ആരുനേടുമെന്ന ആകാംഷയിലാണ് ആരാധകര്‍.


ഇന്ത്യാ പരമ്പരയില്‍ നിരാശമാത്രം ബാക്കിയുണ്ടായിരുന്ന ഓസീസിന് ടി20യില്‍ ജയിച്ച് ആശ്വാസത്തോടെ മടങ്ങാനുള്ള സുവര്‍ണാവസരമാണ് ഒത്തുവന്നിരിക്കുന്നത്. ജയിച്ചാല്‍ കഴിഞ്ഞ രണ്ടുമാസത്തെ മോശം അനുഭവമെല്ലാം ടി20 പരമ്പര വിജയത്തോടെ ഇല്ലാതാക്കി സന്തോഷത്തോടെ ഓസീസിന് നാട്ടിലേക്ക് മടങ്ങാം. പരമ്പര സ്വന്തമാക്കുമെന്ന് ഓസീസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ വ്യക്തമാക്കിക്കഴിഞ്ഞു.

pti10

വെള്ളിയാഴ്ച ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ വിരാട് കോലിയുടെ ടീമിനും ജയിച്ചേ തീരൂ. ധോണിയില്‍നിന്നും ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തശേഷം ഇന്ത്യയില്‍ ഒരു പരമ്പരപോലും കോലി അടിയറവ് വെച്ചിട്ടില്ല. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായിരിക്കും കോലിയുടെ ശ്രമം. മത്സരത്തിന് മഴ ഭീഷണിയാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയും ഓസ്‌ട്രേലിയയും ഒടുവില്‍ കളിച്ച ടീമിനെ അവസാന മത്സരത്തിലും നിലനിര്‍ത്താനാണ് സാധ്യത. രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ നെഹ്‌റയ്ക്ക് ഇടം നല്‍കുമായിരുന്നു. നെഹ്‌റ ന്യൂസിലന്റിനെതിരായ പരമ്പരയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഓസീസിനെതിരെ കളിക്കാനിടയില്ല. ബാറ്റിങ്ങിന് അനുകൂല പിച്ച് ആയിരിക്കും ഹൈദരാബാദില്‍ ഒരുക്കുക.

Story first published: Friday, October 13, 2017, 8:50 [IST]
Other articles published on Oct 13, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍