വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഒരൊറ്റ ടീമിനായി വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി... 3 പേര്‍ മാത്രം, ഭാജി ഇന്ത്യന്‍ അഭിമാനം

പട്ടികയിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍ ഹര്‍ഭജന്‍ സിങാണ്

IPL 2018 : ഒരൊറ്റ ടീമിനായി വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി ബൗളർമാർ | Oneindia Malayalam

മുംബൈ: ബാറ്റ്‌സ്മാന്‍മാരുടെ കളിയെന്നാണ് ട്വന്റി20 ക്രിക്കറ്റിനെ തുടക്കം മുതല്‍ വിശേഷിപ്പിച്ചിരുന്നത്. ബൗളര്‍മാരുടെ പേടിസ്വപ്‌നമെന്നും തുടക്കകാലത്ത് കുട്ടി ക്രിക്കറ്റ് അറിയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ട്വന്റി20 മല്‍സരങ്ങളില്‍ നിര്‍ണായത സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള ബൗളര്‍മാരും ഉണ്ടെന്നതാണ് യാഥാര്‍ഥ്യം.

ഐപിഎല്ലിലും തങ്ങളുടെ ബൗളിങ് പാടവം കൊണ്ട് മികവ്് തെളിയിച്ച ഒരുപിടി താരങ്ങളെ കാണാം. ഒരൊറ്റ ഫ്രാഞ്ചൈസിക്കു വേണ്ടി മാത്രം കളിച്ച് 100 വിക്കറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച ചില ബളര്‍മാരുമുണ്ട്. ഇത്തരത്തിലുള്ള മൂന്നു പേര്‍ ആരൊക്കെയെന്നു നോക്കാം.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

പത്തു വര്‍ഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിച്ച ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സെഞ്ച്വറി ക്ലബ്ബില്‍ അംഗമാണ്. മുംബൈയുമായുള്ള 10 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം ചേര്‍ന്നെങ്കിലും ഒരു അപൂര്‍വ്വ നാഴികക്കല്ല് കുറിച്ചാണ് ഭാജി ടീം വിട്ടത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ പല തവണ രക്ഷിച്ചത് ഹര്‍ഭജന്റെ തകപ്പന്‍ ബൗളിങായിരുന്നു.
മൂന്നു തവണ മുംബൈയെ ഐപിഎല്ലില്‍ ജേതാക്കളാക്കുന്നതിനും അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു.
മുംബൈക്കു വേണ്ടി 136 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഭാജിയുടെ സമ്പാദ്യം 127 വിക്കറ്റുകളാണ്. 6.98 ശരാശരിയിലാണ് അദ്ദേഹം ഇത്രയും വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

ലസിത് മലിങ്ക

ലസിത് മലിങ്ക

മുംബൈ ഇന്ത്യന്‍സിന്റെ മറ്റൊരു മുന്‍ ബൗളറും ശ്രീലങ്കയുടെ മുന്‍ പേസ് ഇതിഹാസവുമായ ലസിത് മലിങ്കയാണ് പട്ടികയിലുള്ള മറ്റൊരു താരം.
തീപാറുന്ന യോര്‍ക്കറുകള്‍ കൊണ്ടും സ്ലോ കട്ടറുകള്‍ കൊണ്ടും എതിര്‍ ടീം ബാറ്റിങില്‍ നാശം വിതച്ച താരമായിരുന്നു മലിങ്ക.
ഇപ്പോള്‍ മുംബൈയുടെ ബൗളിങ് ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്ന മലിങ്ക ഐപിഎല്ലിലെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ്. 110 മല്‍സരങ്ങളില്‍ നിന്നും 154 വിക്കറ്റുകളാണ് താരം പോക്കറ്റിലാക്കിയത്.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ തുറുപ്പുചീട്ടാണ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ന്‍. സ്പിന്നറായി തുടങ്ങി പിന്നീട് ഓപ്പണര്‍ വരെയായി മാറിയ നരെയ്ന്‍ ടീമിന്റെ അവിഭാജ്യ ഘടകമാണ്. 2012ല്‍ അരങ്ങേറിയ നരെയ്‌നെ മിസ്റ്ററി സ്പിന്നറെന്നാണ് വിശേഷിപ്പിച്ചിരുന്നത്. കാരണം താരത്തിന്റെ ബൗളിങിനെക്കുറിച്ച് ബാറ്റ്‌സ്മാന്‍മാര്‍ക്കു മനസ്സിലാവുമ്പോഴേക്കും വിക്കറ്റ് തെറിച്ചിരിക്കും. വളരെ അസാധാരണമായ ബൗളിങ് ആക്ഷനിലൂടെ നരെയന്‍ ബാറ്റ്‌സ്മാന്‍മാരെ ശരിക്കും വട്ടം കറക്കി.
ഐപിഎല്ലില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി 86 മല്‍സരങ്ങളിലാണ് നരെയ്ന്‍ കളിച്ചിട്ടുള്ളത്. 102 വിക്കറ്റുകള്‍ താരം സ്വന്തമാക്കുകയും ചെയ്തു. ഐപിഎല്ലില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ വിദേശ സ്പിന്നറെന്ന റെക്കോര്‍ഡും നരെയ്‌ന്റെ പേരിലാണ്.

സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍സ്പിന്‍ കെണി, പിന്നെ ഹിറ്റ്മാന്റെ പ്രഹരം... വാംഖഡെയില്‍ ആര്‍സിബിയുടെ വീഴ്ചയ്ക്കു കാരണങ്ങള്‍

ഐപിഎല്‍: ഹാട്രിക് ജയത്തിനായി രഹാനെയുടെ രാജസ്ഥാന്‍... എതിരാളി കെകെആര്‍ഐപിഎല്‍: ഹാട്രിക് ജയത്തിനായി രഹാനെയുടെ രാജസ്ഥാന്‍... എതിരാളി കെകെആര്‍

Story first published: Wednesday, April 18, 2018, 11:43 [IST]
Other articles published on Apr 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X