വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡേ/നൈറ്റ് ടെസ്റ്റ്: പിങ്ക് ബോള്‍ കാരണം നാണംകെടുമോ? ബിസിസിഐക്ക് പുതിയ ആശങ്ക

BCCI worried about quality and supply of pink balls | Oneindia Malayalam

മുംബൈ: ആദ്യ ഡേ/നൈറ്റ് ടെസ്റ്റ് സംഘടിപ്പിക്കാനുള്ള ആവേശത്തിലാണ് ബിസിസിഐ. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സമ്മതം മൂളിയാല്‍ ടീം ഇന്ത്യയുടെ ആദ്യ ഡേ/നൈറ്റ് ടെസ്റ്റിന് ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാവും. നവംബര്‍ 22 -നാണ് കൊല്‍ക്കത്തയിലെ രണ്ടാം ടെസ്റ്റ്. ഡേ/നൈറ്റ് ടെസ്റ്റിനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുമ്പോഴും ചില്ലറ ആശങ്കകള്‍ ബിസിസിഐക്കുണ്ട്. പിങ്ക് പന്തുകളുടെ ലഭ്യതയാണ് ഇതില്‍ പ്രധാനം.

പന്തിൽ പ്രതിസന്ധി

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഉചിതമായ നിലവാരമുള്ള പിങ്ക് പന്തുകള്‍ സംഘടിപ്പിക്കാനുള്ള പെടാപാടിലാണ് ബോര്‍ഡ്. 2016 -ല്‍ പരീക്ഷണാര്‍ത്ഥം പിങ്ക് പന്തുകള്‍ ദുലീപ് ട്രോഫിയില്‍ ഉപയോഗിച്ചിരുന്നു. അന്ന് സൗരവ് ഗാംഗുലി ഉള്‍പ്പെട്ട ബോര്‍ഡിന്റെ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. പക്ഷെ ഫലം ആശാവഹമായില്ല. ആദ്യം എസ്ജി കമ്പനിയുടെ പന്തുകളും പിന്നെ ഡ്യൂക്ക്‌സ് കമ്പനി നിര്‍മ്മിച്ച പിങ്ക് പന്തുകളും ബോര്‍ഡ് പരീക്ഷിച്ചു.

നിറവും രൂപവും മാറുന്നു

20 ഓവറുകള്‍ പിന്നിടുമ്പോഴേക്കും ഇരു കമ്പനികളുടെയും പന്തുകള്‍ക്ക് നിറം നഷ്ടപ്പെടുന്നതാണ് പ്രശ്‌നം. ഒപ്പം ചുരുങ്ങിയ സമയംകൊണ്ട് പന്തുകളുടെ കാഠിന്യം നഷ്ടപ്പെടുന്നുണ്ടെന്നും ബോര്‍ഡ് കണ്ടെത്തി.

ഇംഗ്ലണ്ടിലെയോ ഓസ്‌ട്രേലിയയിലെയോ പോലെ മൃദുവാര്‍ന്നതല്ല ഇന്ത്യയിലെ ഗ്രൗണ്ടുകള്‍. 20, 30 ഓവറുകള്‍ കഴിയുമ്പോഴേക്കും തന്നെ പന്തുകളുടെ നിറവും രൂപവും നഷ്ടപ്പെടും. ഈ പ്രതിസന്ധിക്ക് പോംവഴി കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ബിസിസിഐ.

ദാദ വാക്കു പാലിക്കുന്നു... ഇനി ഫസ്റ്റ് ക്ലാസ് താരങ്ങള്‍ക്കും കരാര്‍, ത്രില്ലടിച്ച് കളിക്കാര്‍

തീരുമാനം തിരുത്തി

കഴിഞ്ഞതവണ എസ്ജി നിര്‍മ്മിച്ചു നല്‍കിയ ചുവന്ന പന്തുകളുടെ നിലവാരത്തെ കുറിച്ചും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് ഉയര്‍ന്ന നിലവാരമുള്ള പിങ്ക് പന്തുകള്‍ നിര്‍മ്മിക്കാന്‍ ബിസിസിഐ കമ്പനിയോട് ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ തീരുമാനത്തിന് വിപരീതമായി ഈ വര്‍ഷത്തെ ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ സാധാരണ ചുവന്ന തുകല്‍ പന്തുകളാണ് ബോര്‍ഡ് ഉപയോഗിച്ചത്. ഡേ/നൈറ്റ് മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ ചാനലുകള്‍ക്ക് താത്പര്യമില്ലെന്ന വിശദീകരണവും സംഭവത്തില്‍ ബിസിസിഐ നല്‍കി.

പുതിയ ആലോചന

നിലവിലെ സാഹചര്യങ്ങളില്‍ എസ്ജി നിര്‍മ്മിച്ചു നല്‍കുന്ന പിങ്ക് പന്തുകളുടെ കാര്യത്തില്‍ ബിസിസിഐക്ക് ആത്ര വിശ്വാസം പോരാ. അതുകൊണ്ട് കൊല്‍ക്കത്തയില്‍ ഡേ/നൈറ്റ് ടെസ്റ്റിന് അനുവാദം കിട്ടിയാല്‍ എസ്ജിയുടെ പന്തുകള്‍ ബോര്‍ഡ് വാങ്ങില്ല. ഡ്യൂക്ക്‌സ് അല്ലെങ്കില്‍ കുക്കൂബര കമ്പനികളില്‍ നിന്നും പിങ്ക് പന്തുകള്‍ ഇറക്കുമതി ചെയ്യാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ആലോചന.

എന്തുകൊണ്ട് അക്കാര്യം മറച്ചു വച്ചു? ഷാക്വിബിനെതിരേ വിലക്ക് വന്നേക്കും!! ഐസിസി കലിപ്പില്‍

ഇറക്കുമതി ചെയ്യും

പൊതുവേ ഒരു ടെസ്റ്റ് മത്സരത്തിന് കുറഞ്ഞത് 24 പന്തുകളെങ്കിലും വേണം. ടീമുകളുടെ പ്രാക്ടീസിന് ഉള്‍പ്പെടെയാണിത്. ഇതിന് പുറമെ മത്സരത്തിനിടെ പന്തിന് കേടുപാട് സംഭവിച്ചാല്‍ പകരം തിരഞ്ഞെടുക്കാന്‍ പന്തുകളുടെ ശേഖരം കൂടി ആവശ്യമാണ്.

എന്തായാലും തടസ്സങ്ങള്‍ നീങ്ങി ആദ്യ ഡേ/നൈറ്റ് ടെസ്റ്റ് ഇന്ത്യ കളിക്കുമെന്ന പ്രതീക്ഷയിലാണ് ബോര്‍ഡ്. ബംഗ്ലാദേശ് പിങ്ക് ബോള്‍ ടെസ്റ്റിന് സമ്മതിക്കുമെന്ന പ്രത്യാശ തിങ്കളാഴ്ച്ച ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി പ്രകടിപ്പിച്ചു. ഡേ/നൈറ്റ് ടെസ്റ്റിന് സമ്മതമാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി അറിയിച്ചിട്ടുണ്ട്.

Source: TOI

Story first published: Tuesday, October 29, 2019, 15:43 [IST]
Other articles published on Oct 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X