ഷമി ഒത്തുകളിച്ചില്ല; ബിസിസിഐ ക്ലീന്‍ ചിറ്റ്; 3 കോടിയുടെ കരാറില്‍ ഉള്‍പ്പെടുത്തി

Posted By: rajesh mc

മുംബൈ: ഗാര്‍ഹിക പീഡനമുണ്ടെന്നുകാട്ടി ഭാര്യയുടെ ഗുരുതരമായ പരാതിയില്‍ നാണംകെട്ട ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് ആശ്വാസവുമായി ബിസിസിഐയുടെ ക്ലീന്‍ ചിറ്റ്. ഷമി ഒത്തുകളിച്ചതായി സംശയമുണ്ടെന്ന ഭാര്യയുടെ ആരോപണം അന്വേഷിച്ച ബിസിസിഐ കമ്മറ്റി ഷമി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് ഷമിയെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്വേഷണ കമ്മറ്റി റിപ്പോര്‍ട്ട് ലഭിച്ചതോടെ ഷമിയെ ബിസിസിഐ ഗ്രേഡ് ബിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതുപ്രകാരം വര്‍ഷം 3 കോടി രൂപ ഷമിക്ക് പ്രതിഫലമായി ലഭിക്കും.

mohamdshami

ദില്ലി മുന്‍ പോലീസ് കമ്മീഷണറും ബിസിസിഐ അഴിമതി വിരുദ്ധ സമിതി തലവനുമായ നീരജ് കുമാറാണ് ഷമിയെക്കുറിച്ച് അന്വേഷണം നടത്തിയത്. ദുബായില്‍വെച്ച് ഷമി പാക്കിസ്ഥാന്‍ പെണ്‍കുട്ടിയില്‍നിന്നും പണം വാങ്ങിയതായാണ് ആരോപണം. എന്നാല്‍, ഷമിക്ക് പണം നല്‍കിയിട്ടില്ലെന്ന് അലിഷ്ബ എന്ന പെണ്‍കുട്ടി പറഞ്ഞിരുന്നു.

ബിസിസിഐ കുറ്റവിമുക്തനാക്കിയതോടെ ഏപ്രിലില്‍ തുടങ്ങുന്ന ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ ഷമിക്ക് കളിക്കാനാകും. ദില്ലി ഡെയര്‍ ഡെവിള്‍സിനുവേണ്ടിയാണ് ഇത്തവണ ഷമി കളത്തിലിറങ്ങുക. അതേസമയം, ഗാര്‍ഹിക പീഡനവും, പരസ്ത്രീ ബന്ധവും അടക്കമുള്ള ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങളില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, March 23, 2018, 8:23 [IST]
Other articles published on Mar 23, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍