വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ സിക്‌സര്‍ കിങ്‌സ്... തലപ്പത്ത് സാക്ഷാല്‍ യൂനിവേഴ്‌സല്‍ ബോസ്, എണ്ണം കേട്ടാല്‍ ഞെട്ടും!!

300ന് അടുത്ത് സിക്‌സറുകള്‍ ഗെയ്‌ലിന്റെ അക്കൗണ്ടിലുണ്ട്

By Manu

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ഇനി മൂന്നാഴ്ച മാത്രം. ബാറ്റ്‌സ്മാന്‍മാര്‍ അടക്കി ഭരിക്കുന്ന ഐപിഎല്ലില്‍ ഇത്തവണയും റണ്‍മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ 11 സീസണുകളും ക്രിക്കറ്റ് ആരാധകര്‍ക്കു ശരിക്കുമൊരു വിരുന്നായിരുന്നു. സിക്‌സറുകളുടെ പെരുമഴയും ബൗണ്ടറികളുടെ പ്രളയവുമെല്ലാം കണ്ട സീസണുകളായിരുന്നു കഴിഞ്ഞു പോയത്.

ഇന്ത്യയെക്കൊണ്ട് രക്ഷയില്ല... ക്രിക്കറ്റ് റാങ്കിങില്‍ സമഗ്രാധിപത്യം, പുരുഷ ടീം മാത്രമല്ല, പെണ്‍പടയും ഇന്ത്യയെക്കൊണ്ട് രക്ഷയില്ല... ക്രിക്കറ്റ് റാങ്കിങില്‍ സമഗ്രാധിപത്യം, പുരുഷ ടീം മാത്രമല്ല, പെണ്‍പടയും

ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളും ഒരുപോലെ മികച്ച ബാറ്റിങ് പ്രകടനമാണ് മുന്‍ സീസണുകളില്‍ പുറത്തെടുത്തിട്ടുള്ളത്. ഐപിഎല്ലിലെ ഇതുവരെയുള്ള സിക്‌സറുകളുടെ എണ്ണം പരിഗണിക്കുമ്പോള്‍ അമരത്തുള്ള ചില സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ (184 സിക്‌സറുകള്‍)

രോഹിത് ശര്‍മ (184 സിക്‌സറുകള്‍)

ഇന്ത്യന്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ് ഐപിഎല്‍ സിക്‌സര്‍ വേട്ടയില്‍ അഞ്ചാംസ്ഥാനത്തു നില്‍ക്കുന്നത്. പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സജീവ സാന്നിധ്യമായ അദ്ദേഹം 184 സിക്‌സറുകള്‍ നേടിയിട്ടുണ്ട്. ആദ്യ മൂന്നു സീസണുകളിലും ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ താരമായിരുന്ന രോഹിത് പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലായി മാറുകയായിരുന്നു.
173 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 34 ഫിഫ്റ്റികളും ഒരു സെഞ്ച്വറിയുമടക്കം 4493 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. 184 സിക്‌സറുകള്‍ മാത്രമല്ല 379 ബൗണ്ടറികളും താരം അടിച്ചുകൂട്ടി.

സുരേഷ് റെയ്‌ന (185 സിസ്‌കര്‍)

സുരേഷ് റെയ്‌ന (185 സിസ്‌കര്‍)

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറായ സുരേഷ് റെയ്‌നയാണ് സിക്‌സറുകളുടെ എണ്ണത്തില്‍ നാലാംസ്ഥാനത്ത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ താരമായ റെയ്‌ന 185 സിക്‌സറുകള്‍ നേടിക്കഴിഞ്ഞു. 176 മല്‍സരങ്ങളില്‍ നിന്നും 4985 റണ്‍സാണ് താരം ഇതുവരം നേടിയത്. ഒരു സെഞ്ച്വറിയും 35 ഫിഫ്റ്റികളും ഇതില്‍പ്പെടുന്നു.
സിക്‌സറുകളുടെ കാര്യത്തില്‍ മാത്രമല്ല ബൗണ്ടറികളിലും റെയ്‌ന ആള് ചില്ലറക്കാരനല്ല. 448 ബൗണ്ടറികളാണ് താരം ഇതുവരെ നേടിയത്. കഴിഞ്ഞ സീസണില്‍ അത്ര മികച്ച പ്രകടനം നടത്താനായിട്ടില്ലാത്ത റെയ്‌ന പുതിയ സീസണില്‍ മികച്ച പ്രകടനത്തിലൂടെ ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന ശുഭപ്രതീക്ഷയിലാണ്.

എംഎസ് ധോണി (186 സിക്‌സറുകള്‍)

എംഎസ് ധോണി (186 സിക്‌സറുകള്‍)

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ താരവുമായ എംഎസ് ധോണിയാണ് സിക്‌സര്‍ വേട്ടയില്‍ മൂന്നാമത്. ചെന്നൈ സൂപ്പര്‍കിങ്‌സിനെ മൂന്നു തവണ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ചിട്ടുള്ള ധോണി 186 സിക്‌സറുള്‍ ഇതുവരെ പായിച്ചു കഴിഞ്ഞു. 175 മല്‍സരങ്ങളില്‍ ഇതുവരെ കളിച്ച അദ്ദേഹം 4016 റണ്‍സാണ് നേടിയത്. 138.19 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക്‌റേറ്റ് ധോണിക്കുണ്ട്.
ഐപിഎല്ലിലെ ഇതിഹാസങ്ങളുടെ നിരയിലുള്ള ധോണി 200ന് അടുത്ത് സിക്‌സറുകള്‍ മാത്രമല്ല 275 ബൗണ്ടറികളും ഇതുവരെ നേടിക്കഴിഞ്ഞു.

എബി ഡിവില്ലിയേഴ്‌സ് (186 സിക്‌സറുകള്‍)

എബി ഡിവില്ലിയേഴ്‌സ് (186 സിക്‌സറുകള്‍)

ദക്ഷിണാഫ്രിക്കയുടെ മുന്‍ ഇതിഹാസ ബാറ്റ്‌സ്മാനും വെടിക്കെട്ട് താരവുമായ എബി ഡിവില്ലിയേഴ്‌സ് 186 സിക്‌സറുകള്‍ ഇതുവരെ നേടിക്കഴിഞ്ഞു. ധോണിയും ഡിവില്ലിയേഴ്‌സും ഒരേ നമ്പര്‍ സിക്‌സറുകളാണ് നേടിയിട്ടുള്ളതെങ്കിലും മല്‍സരങ്ങള്‍ കുറച്ചേ കളിച്ചിട്ടുള്ളൂവെന്നത് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന് മുന്‍തൂക്കം നല്‍കുകയായിരുന്നു.
ഐപിഎല്ലിന്റെ ആദ്യ മൂന്നു സീസണുകളിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു ഡിവില്ലിയേഴ്‌സ്. 2011ലാണ് അദ്ദേഹം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായത്. അന്നു മുതല്‍ ആര്‍സിബിയുടെ അവിഭാജ്യഘടകമാണ് ഡിവില്ലിയേഴ്‌സ്.

ക്രിസ് ഗെയ്ല്‍ (292 സിക്‌സറുകള്‍)

ക്രിസ് ഗെയ്ല്‍ (292 സിക്‌സറുകള്‍)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് ഐപിഎല്ലിലെ സിക്‌സര്‍ രാജാവ്. ടോപ്പ് ഫൈവിലെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം മുന്നിലാണ് ഗെയ്ല്‍. 292 സിക്‌സറുകളാണ് ഗെയ്ല്‍ ഇതിനകം വാരിക്കൂട്ടിയത്. 112 മല്‍സരങ്ങളില്‍ 3994 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. 300ന് അടുത്ത് സിക്‌സറുകള്‍ മാത്രമല്ല 324 ബൗണ്ടറികളും ഗെയ്‌ലിന്റെ കരിയറിന് മാറ്റ് കൂട്ടുന്നു.
സിക്‌സറുകളുടെ എണ്ണത്തില്‍ മാത്രമല്ല സെഞ്ച്വറികളുടെ കാര്യത്തിലും ഗെയ്‌ലിനെ വെല്ലാന്‍ മറ്റൊരു താരമില്ല. ആറു സെഞ്ച്വറികളാണ് ഐപിഎലില്‍ ഗെയ്ല്‍ തന്റെ പേരില്‍ കുറിച്ചത്. 2008-10വരെ കൊല്‍ക്കത്ത നൈറ്റ്‌റ്‌ഡൈഴ്‌സിനായും 2011 മുതല്‍ 17 വരെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും കളിച്ച അദ്ദേഹം കഴിഞ്ഞ സീസണ്‍ മുതല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പമാണ്.

Story first published: Tuesday, March 5, 2019, 16:31 [IST]
Other articles published on Mar 5, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X