വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബറിന് കിട്ടിയത് മുട്ടന്‍ പണി, കാട്ടിയത് വന്‍ അബദ്ധം, ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി

തുടര്‍ച്ചയായി രണ്ട് തവണ മൂന്ന് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ബാബര്‍ സ്വന്തം പേരിലാക്കിയിരുന്നു

1

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകനും ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളിലൊരാളുമാണ് ബാബര്‍ ആസം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയതോടെ തുടര്‍ച്ചയായി രണ്ട് തവണ മൂന്ന് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് ബാബര്‍ സ്വന്തം പേരിലാക്കിയിരുന്നു. തുടര്‍ച്ചയായി ആറ് ഏകദിനത്തില്‍ 50 ലധികം റണ്‍സെന്ന റെക്കോഡും ബാബര്‍ സ്വന്തമാക്കി. ബാറ്റുകൊണ്ട് അദ്ദേഹം അപരാജിത കുതിപ്പ് തുടരുകയാണ്.

എന്നാല്‍ രണ്ടാം ഏകദിനത്തില്‍ വലിയൊരു അബദ്ധം ബാബറിന് നേരിട്ടു. മനപ്പൂര്‍വ്വമല്ലാതെ സംഭവിച്ച തെറ്റാണെങ്കിലും ബാബറിന്റെ അബദ്ധത്തിന് പാകിസ്താന്‍ വില നല്‍കേണ്ടി വന്നത് അഞ്ച് പെനാല്‍റ്റി റണ്‍സാണ്. രസകരമായ സംഭവം ഇങ്ങനെയായിരുന്നു. മത്സരത്തിന്റെ 29ാം ഓവറിലാണ് സംഭവം. ത്രോ ചെയ്ത് ലഭിച്ച പന്ത് പാകിസ്താന്‍ നായകന്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്റെ ഒരു ഗ്ലൗ വലത് കൈയിലണിഞ്ഞ് പന്ത് പിടിക്കുകയായിരുന്നു. ഇത് ക്രിക്കറ്റ് നിയമത്തില്‍ തെറ്റാണ്.

IND vs SA T20: തിരിച്ചടിക്കാന്‍ ഇന്ത്യ, ജയം തുടരാന്‍ സൗത്താഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11IND vs SA T20: തിരിച്ചടിക്കാന്‍ ഇന്ത്യ, ജയം തുടരാന്‍ സൗത്താഫ്രിക്ക, പ്രിവ്യൂ, സാധ്യതാ 11

കോലിയുടെ കട്ട ഫാന്‍സ്, ഈ നാല് ഇംഗ്ലണ്ട് വനിതാ താരങ്ങള്‍ക്ക് കോലി ജീവന്‍കോലിയുടെ കട്ട ഫാന്‍സ്, ഈ നാല് ഇംഗ്ലണ്ട് വനിതാ താരങ്ങള്‍ക്ക് കോലി ജീവന്‍

സൂര്യയെ കീഴടക്കിയ ദേവിഷയെ അറിയാമോ?, ക്യാമ്പസ് പ്രേമം വിവാഹത്തിലേത്തിയ കഥയിതാസൂര്യയെ കീഴടക്കിയ ദേവിഷയെ അറിയാമോ?, ക്യാമ്പസ് പ്രേമം വിവാഹത്തിലേത്തിയ കഥയിതാ

1

ഇത് അനുവദിനീയമല്ലാത്ത ഫീല്‍ഡിങ്ങാണെന്ന് ഫീല്‍ഡ് അംപയര്‍ പറയുകയുംഅഞ്ച് റണ്‍സ് പെനാല്‍റ്റിയായി വിധിക്കുകയുമായിരുന്നു. ക്രിക്കറ്റ് നിയമത്തിലെ 28.1ന്റെ ലംഘനമാണ് ബാബര്‍ നടത്തിയത്. മത്സരത്തിനിടെ വിക്കറ്റ് കീപ്പറൊഴികെ മറ്റാര്‍ക്കും ഗ്ലൗ ധരിക്കാന്‍ അവകാശമില്ലെന്നാണ് ഈ നിയമം വ്യക്തമാക്കുന്നത്. ഇതോടെ ബാബര്‍ തമാശക്ക് ചെയ്തതിന് അഞ്ച് റണ്‍സ് വെസ്റ്റ് ഇന്‍ഡീസിന് വെറുതെ ലഭിച്ചു.

2

എന്നാല്‍ ഇതൊന്നും പാകിസ്താന്റെ വിജയത്തെ ബാധിച്ചില്ല. 120 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ പാകിസ്താന്‍ പരമ്പരയും നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ചെറുത്ത് നില്‍പ്പ് 32.2 ഓവറില്‍ 155 റണ്‍സില്‍ അവസാനിച്ചു. പാകിസ്താനായി ബാബര്‍ അസം (77), ഇമാം ഉല്‍ ഹഖ് (72) എന്നിവര്‍ തിളങ്ങിയപ്പോള്‍ നാല് വിക്കറ്റുമായ മുഹമ്മദ് നവാസും മൂന്ന് വിക്കറ്റുമായി മുഹമ്മദ് വാസിമും രണ്ട് വിക്കറ്റുമായി ഷദാബ് ഖാനും തിളങ്ങി.

3

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാനാവും പാകിസ്താന്റെ ലക്ഷ്യം. വിരാട് കോലിയുടെ പല റെക്കോഡുകളും ഇതിനോടകം തകര്‍ക്കാന്‍ ബാബറിനായിട്ടുണ്ട്. നിലവിലെ ഏകദിന, ടി20 റാങ്കിങ്ങില്‍ തലപ്പത്താണ് ബാബറുള്ളത്. ടെസ്റ്റില്‍ അല്‍പ്പം മോശമാണെങ്കിലും ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമാണ് ബാബര്‍.

ടി20 ലോകകപ്പ് വരാനിരിക്കെ എതിരാളികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ടീമാണ് പാകിസ്താന്‍. അവസാന ടി20 ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെച്ചത്. ഇത്തവണ ഓസ്‌ട്രേലിയയില്‍ ബാബറും സംഘവും ഞെട്ടിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.

Story first published: Saturday, June 11, 2022, 17:54 [IST]
Other articles published on Jun 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X