വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നെഞ്ചുവിരിച്ച് ഇംഗ്ലണ്ട് ഫൈനലിലേക്ക്..... ഓസീസിനെ കണ്ടംവഴി ഓടിച്ച് ജേസന്‍ റോയ്

By Vaisakhan MK
1
43690

ലണ്ടന്‍: ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ പൊളിച്ചടുക്കി ഇംഗ്ലണ്ട്. ഓസീസ് ഉയര്‍ത്തിയ 224 വിജയലക്ഷ്യം 32.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ഇംഗ്ലണ്ട്. ഇതോടെ ലോകകപ്പില്‍ പുതിയൊരു ജേതാവ് ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ടോസ് നേടിയ ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ ബൗളിംഗ് മികവില്‍ പിടിച്ച് കെട്ടുകയായിരുന്നു ഇംഗ്ലണ്ട്. ഗംഭീര പ്രകടനമാണ് ഇംഗ്ലണ്ട് ഫീല്‍ഡിലും ബൗളിംഗിലും പുറത്തെടുത്തത്.

1

മത്സരത്തില്‍ രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ച് പുറത്തായതോടെ കാര്യങ്ങള്‍ ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് വ്യക്തമായിരുന്നു. ഫോമിലുള്ള ഡേവിഡ് വാര്‍ണര്‍ കൂടി പിന്നാലെ മടങ്ങിയതോടെ ഓസീസ് ശരിക്കും പ്രതിരോധത്തിലാവുകയും ചെയ്തു. എന്തെങ്കിലും ആലോചിക്കും മുമ്പേ പകരക്കാരനായിറങ്ങിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും പുറത്തായി. മൂന്നിന് 14 എന്ന നിലയില്‍ പതറിയ ഓസ്‌ട്രേലിയയെ പിന്നീട് മുന്നോട്ട് കൊണ്ടുപോയത് സ്റ്റീവ് സ്മിത്താണ്.

അലക്‌സ് കാരി ഒരിക്കല്‍ കൂടി മികച്ച ഇന്നിംഗ്‌സ് കളിച്ച് സ്മിത്തിനൊപ്പം നിന്നു. സ്മിത്ത് 119 പന്തില്‍ 85 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. ആറ് ബൗണ്ടറിയും താരം അടിച്ചു. 70 പന്തില്‍ 46 റണ്‍സെടുത്താണ് കാരി പുറത്തായത്. കാരിയുമായി ചേര്‍ന്നുള്ള സ്മിത്തിന്റെ കൂട്ടുകെട്ടാണ് ഓസീസിനെ 200 മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചത്. മാക്‌സ്‌വെല്‍, സ്റ്റാര്‍ക്ക് എന്നിവരും ടീമിലേക്ക് സംഭാവന നല്‍കി. മൂന്ന് വിക്കറ്റെടുത്ത ക്രിസ് വോക്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. ആദില്‍ റഷീദിന് മൂന്നും ആര്‍ച്ചര്‍ക്ക് രണ്ടും വിക്കറ്റ് ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് അനായാസമാണ് സ്‌കോര്‍ പിന്തുടര്‍ന്നത്. ജേസന്‍ റോയ്, ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ ചേര്‍ന്നുള്ള ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ ജയം ഉറപ്പിച്ചത്. ഇവര്‍ 17.2 ഓവറില്‍ 124 റണ്‍സാണ് ചേര്‍ത്തത്. ജേസന്‍ റോയ് 65 പന്തില്‍ 85 റണ്‍സെടുത്തു. അഞ്ച് സിക്‌സറും ഒമ്പത് ബൗണ്ടറിയുമടിച്ചു. ബെയര്‍‌സ്റ്റോ 43 പന്തില്‍ 34 റണ്‍സെടുത്തു. ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ ജയത്തിലെത്തിച്ചു. റൂട്ട് 49 റണ്‍സുമായും മോര്‍ഗന്‍ 45 റണ്‍സുമായും പുറത്താവാതെ നിന്നു. സ്റ്റാര്‍ക്കിനും കമ്മിന്‍സിനും ഓരോ വിക്കറ്റെടുത്തു.

Jul 11, 2019, 10:04 pm IST

ലോകകപ്പ് രണ്ടാം സെമി: ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം.സ്‌കോര്‍: ഓസ്‌ട്രേലിയ 223, ഇംഗ്ലണ്ട് 32.1 ഓവറില്‍ രണ്ടിന് 226

Jul 11, 2019, 8:22 pm IST

ജേസന്‍ റോയിക്ക് അര്‍ധ സെഞ്ച്വരി. സ്‌കോര്‍ 94

Jul 11, 2019, 7:58 pm IST

ഇംഗ്ലണ്ടിന് മികച്ച തുടക്കം. പത്ത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെന്ന നിലയില്‍

Jul 11, 2019, 6:48 pm IST

ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം. സ്‌കോര്‍: ഓസ്‌ട്രേലിയ 49 ഓവറില്‍ 223 റണ്‍സിന് പുറത്ത്‌

Jul 11, 2019, 6:17 pm IST

ഓസീസിന്റെ സ്‌കോര്‍ 45ാം ഓവറില്‍ 200 കടന്നു

Jul 11, 2019, 6:16 pm IST

ഓസീസിന് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. മാക്‌സ്‌വെല്ലും കമ്മിന്‍സും പുറത്തായി

Jul 11, 2019, 5:20 pm IST

ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് നഷ്ടം. സ്‌റ്റോയിനിസും കാരിയും ഒരോവറില്‍ പുറത്ത്. സ്‌കോര്‍ 31 ഓവറില്‍ 135

Jul 11, 2019, 5:19 pm IST

സ്റ്റീവന്‍ സ്മിത്തിന് അര്‍ധ സെഞ്ച്വറി

Jul 11, 2019, 4:55 pm IST

ഓസീസിന്റെ സ്‌കോര്‍ 100 കടന്നു. കാരിയും സ്മിത്തും ക്രീസില്‍

Jul 11, 2019, 3:38 pm IST

ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റ് നഷ്ടം. സ്‌കോര്‍ എട്ട് ഓവറില്‍ 19

Jul 11, 2019, 2:43 pm IST

ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു

Story first published: Thursday, July 11, 2019, 22:42 [IST]
Other articles published on Jul 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X