ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു.. ബൗളര്‍മാര്‍ അടികൊണ്ട് ഓടി.. ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റമ്പി!!

Posted By:

ഗുവാഹത്തി: പരമ്പരയില്‍ ആദ്യമായി ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഇന്ത്യയെ ഒരു പോലെ കൈവിട്ടു. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റത് എട്ട് വിക്കറ്റിന്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ അടിച്ചത് 118 റണ്‍സ്. തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും റെക്കോര്‍ഡ് കൂട്ടുകെട്ടുയര്‍ത്തി ഓസ്‌ട്രേലിയ 15.3 ഓവറില്‍ വിജയം പിടിച്ചു. അതും എട്ട് വിക്കറ്റിന്. പരമ്പര 1 - 1. ഇനി ശനിയാഴ്ച ഹൈദരാബാദില്‍ വെര്‍ച്വല്‍ ഫൈനല്‍.

asutralia-

താരതമ്യേന കുഞ്ഞന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഓസ്‌ട്രേലിയയെ ഇന്ത്യ തെല്ലൊന്ന് അമ്പരപ്പിച്ചു. രണ്ടാമത്തെ ഓവറില്‍ ഭുമ്ര വാര്‍ണറെ വീഴ്ത്തി. മൂന്നാമത്തെ ഓവറില്‍ ഭുവി ഫിഞ്ചിനെയും. എന്നാല്‍ അവിടുന്നങ്ങോട്ട് കാര്യങ്ങള്‍ ഇന്ത്യയുടെ കൈവിട്ടുപോയി. മൂന്നാം നമ്പറില്‍ ഇറങ്ങിയ ഹെന്റിക്കസും നാലാം നമ്പറിലെത്തിയ ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ അനായാസം വിജയിപ്പിച്ചു. ഹെഡ് 48ഉം ഹെന്റിക്കസ് 62ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ ഫാസ്റ്റെന്നോ സ്പിന്നെന്നോ ഭേദമില്ലാതെ തല്ല് വാങ്ങി വലഞ്ഞു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ദുരന്തം പോലെ ഒരു തുടക്കമാണ് കിട്ടിയത്. തുടര്‍ച്ചയായ രണ്ട് ബൗണ്ടറികള്‍ക്ക് ശേഷം ഒന്നാമത്തെ ഓവറില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ പുറത്ത്. പിന്നാലെ മനീഷ് പാണ്ഡെ, ശിഖര്‍ ധവാന്‍ എന്നിവരും. നാലാം വിക്കറ്റ് പോകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 4.3 ഓവറില്‍ 27. കേദാര്‍ ജാദവ്, ഹര്‍ദീക് പാണ്ഡ്യ, ധോണി, കുല്‍ദീപ് എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യയെ 100 കടത്തിയത്.

Story first published: Tuesday, October 10, 2017, 22:12 [IST]
Other articles published on Oct 10, 2017
Please Wait while comments are loading...