വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീണ്ടും ഇന്ത്യന്‍ ശിക്കാര്‍... ഹിറ്റ്മാനും മിന്നി, ഇരുവര്‍ക്കും സെഞ്ച്വറി, ക്ലാസിക്ക് ജയം

ധവാനും രോഹിത്തും ഇന്ത്യക്കായി സെഞ്ച്വറികള്‍ നേടി

By Manu D
ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; രോഹിത്തിനും ധവാനും സെഞ്ചുറി | Asia Cup 2018 | OneIndia Malayalam

1
44054

ദുബായ്: ഏഷ്യാ കപ്പിലെ ചിരവൈരികളായ പാകിസ്താനെതിരേയുള്ള രണ്ടാമത്തെ ക്ലാസിക്കിലും ഇന്ത്യ കസറി. സൂപ്പര്‍ ഫോറിലെ രണ്ടാമത്തെ മല്‍സരത്തില്‍ പാകിസ്താനെ ഇന്ത്യ നിഷ്പ്രഭരാക്കുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ ആഘോഷിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലും ഇന്ത്യ എട്ടു വിക്കറ്റിന് പാകിസ്താനെ കെട്ടുകെട്ടിച്ചിരുന്നു. ടോസിനു ശേഷം ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഇന്ത്യ മികച്ച ബൗളിങിലൂടെ വരിഞ്ഞുകെട്ടി. ഏഴു വിക്കറ്റിന് 237 റണ്‍സെടുക്കാനേ പാകിസ്താനായുള്ളൂ. മറുപടിയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (111*) ഓപ്പണിങ് പങ്കാളിയായ ശിഖര്‍ ധവാനും (114) സെഞ്ച്വറികളുമായി കത്തിക്കയറിയപ്പോള്‍ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. വെറും 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. പാകിസ്താനെതിരേ ഏകദിനത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ഒമ്പതു വിക്കറ്റിനു ജയിക്കുന്നത്.

1

100 പന്തുകളില്‍ 16 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് 114 റണ്‍സെടുത്ത് ധവാന്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. 119 പന്തില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ അപരാജിത ഇന്നിങ്‌സ്. ഒന്നാം വിക്കറ്റില്‍ ധവാന്‍- രോഹിത് ജോടി 210 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. നേരത്തേ ശുഐബ് മാലിക്കിന്റെയും (78) ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും (44) ഇന്നിങ്‌സുകളാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

90 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടങ്ങിയതായിരുന്നു മാലിക്കിന്റെ ഇന്നിങ്‌സ്. സര്‍ഫ്രാസ് 66 പന്തില്‍ രണ്ടു ബൗണ്ടറികളോടെയാണണ് 44 റണ്‍സെടുത്തത്. ഫഖര്‍ സമാന്‍ (31), ആസിഫ് (30) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. നാലാം വിക്കറ്റില്‍ മാലിക്ക്-സര്‍ഫ്രാസ് സഖ്യം ചേര്‍ന്നെടുത്ത 107 റണ്‍സാണ് പാകിസ്താനെ കരകയറ്റിയത്. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും കുല്‍ദീപ് യാദവും യുസ് വേന്ദ്ര ചഹലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് ലഭിച്ച പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

2

Sep 23, 2018, 11:58 pm IST

ഇന്ത്യക്കു ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 40ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ സിംഗിളെടുത്ത് റായുഡുവാണ് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കിയത്. രോഹിത്തിനൊപ്പം (111*) റായുഡു (12*) പുറത്താവാതെ നിന്നു.

Sep 23, 2018, 11:43 pm IST

രോഹിത്തിനും സെഞ്ച്വറി. മാലിക്കിന്റെ 36ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ രണ്ടു റണ്‍സെടുത്തതോടെയാണ് ഹിറ്റ്മാന്‍ കരിയറിലെ 19ാം സെഞ്ച്വറി തികച്ചത്. 36 ഓവറില്‍ ഇന്ത്യ ഒന്നിന് 221. രോഹിത് (101*), റായുഡു (5*)

Sep 23, 2018, 11:31 pm IST

ധവാന്‍ (114) റണ്ണൗട്ട്. മാലിക്കിനെതിരേ സിംഗിളെടുക്കാന്‍ ശ്രമിച്ച ധവാനെ ഹസന്‍ അലിയാണ് പുറത്താക്കിയത്. അലിയുടെ ത്രോയില്‍ ധവാനെ മാലിക്ക് സ്റ്റംപ് ചെയ്തു. ടീം സ്‌കോര്‍ 210ല്‍ നില്‍ക്കവെയാണ് ധവാന്റെ മടക്കം.

Sep 23, 2018, 11:26 pm IST

33 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 208 റണ്‍സ്. ധവാന്‍ (113*), രോഹിത് (94*)

Sep 23, 2018, 11:26 pm IST

ധവാന് സെഞ്ച്വറി. ഷഹീന്‍ അഫ്രീഡിക്കെതിരേ ബൗണ്ടറിയിലൂടെയാണ് ധവാന്‍ കരിയറിലെ 15ാം സെഞ്ച്വറി തികച്ചത്.

Sep 23, 2018, 11:18 pm IST

രോഹിത്തും ധവാനും സെഞ്ച്വറിയിലേക്ക്. 30 ഓവര്‍ കഴിയുമ്പോള്‍ ധവാന്‍ 94ഉം രോഹിത് 84ഉം റണ്‍സുമായി ക്രീസില്‍. ഇന്ത്യ വിക്കറ്റ് പോവാതെ 179 റണ്‍സ്‌

Sep 23, 2018, 11:00 pm IST

ഇന്ത്യന്‍ സ്‌കോര്‍ 150 കടന്നു.. 26 ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് പോവാതെ 152 റണ്‍സ് നേടി. ധവാന്‍ (81*), രോഹിത് (71*) തകര്‍പ്പന്‍ പ്രകടനം തുടരുന്നു. ഇന്ത്യക്കു ഇനി ജയിക്കാന്‍ 85 റണ്‍സ് മാത്രം മതി

Sep 23, 2018, 10:42 pm IST

ധവാന് പിന്നാലെ രോഹിത്തും ഫിഫ്റ്റി തികച്ചു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹത്തിന്റെ നേട്ടം. ഇന്ത്യ 22 ഓവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 119. ധവാന്‍ (67*), രോഹിത് (51*)

Sep 23, 2018, 10:34 pm IST

ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. 20 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 107 റണ്‍സ്

Sep 23, 2018, 10:22 pm IST

ധവാന് അര്‍ധസെഞ്ച്വറി. 18ാം ഓവറിലെ അവസാന പന്ത് ബൗണ്ടറിയിലേക്ക് പായിച്ചാണ് ധവാന്‍ ഫിഫ്റ്റി തികച്ചത്. 56 പന്തില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യ 18 ഓവറില്‍ വിക്കറ്റ് പോവാതെ 91 റണ്‍സ്. ധവാന്‍ (50*), രോഹിത് (40*)

Sep 23, 2018, 10:12 pm IST

15 ഓവര്‍ കഴിഞ്ഞു. ഇന്ത്യ ജയത്തിലേക്കുള്ള കുതിപ്പില്‍. വിക്കറ്റ് നഷ്ടമില്ലാതെ 72 റണ്‍സെടുത്തു കഴിഞ്ഞു. ധവാനും (43*) രോഹിത്തും (28*) ക്രീസില്‍.

Sep 23, 2018, 9:53 pm IST

ഇന്ത്യക്കു മികച്ച തുടക്കം. 10 ഓവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ 53 റണ്‍സ്. ധവാന്‍ (34*), രോഹിത് (18*). ജയിക്കാന്‍ 40 ഓവറില്‍ ഇന്ത്യക്കു വേണ്ടത് 185 റണ്‍സാണ്

Sep 23, 2018, 9:36 pm IST

അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് പോവാതെ 23 റണ്‍സ്. ധവാന്‍ (15*), രോഹിത് (8*)

Sep 23, 2018, 9:19 pm IST

ഇന്ത്യയുടെ റണ്‍ചേസിന് തുടക്കം. രണ്ടോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഏഴ് റണ്‍സ്. ധവാന്‍ (4*), രോഹിത് (3*)

Sep 23, 2018, 8:30 pm IST

പാക് ഇന്നിങ്‌സ് അവസാനിച്ചു. ഏഴു വിക്കറ്റിന് 237 റണ്‍സില്‍ പാകിസ്താനെ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു.

Sep 23, 2018, 8:02 pm IST

45ാം ഓവറിലെ അഞ്ചാം പന്തില്‍ ആസിഫ് അലി (30) ക്ലീന്‍ ബൗള്‍ഡ്. ചഹലിന്റെ ഗൂഗ്ലി അലിയുടെ സ്റ്റംപ് തെറിപ്പിച്ചു. ചഹലിന്റെ ഏകദിന കരിയറിലെ 50ാം വിക്കറ്റായിരുന്നു ഇത്. പാകിസ്താന്‍ 45 ഓവറില്‍ ആറിന് 211.

Sep 23, 2018, 7:55 pm IST

മികച്ച ഫോമില്‍ കളിച്ച മാലിക്ക് (78) പുറത്ത്. ബുംറയുടെ ബൗളിങില്‍ മാലിക്കിനെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ധോണി പിടിയിലൊതുക്കി. 44ാം ഓവറിലെ നാലാമത്തെ പന്തിലാണ് മാലിക്ക് പുറത്തായത്. പാകിസ്താന്‍ അഞ്ചിന് 203.

Sep 23, 2018, 7:47 pm IST

ഭുവിയുടെ 42ാം ഓവറില്‍ പാകിസ്താന്റെ വെടിക്കെട്ട് ബാറ്റിങ്. ആദ്യ പന്ത് മാലിക്ക് ബൗണ്ടറിയിലേക്ക് പായിച്ചപ്പോള്‍ അലി മൂന്നും അഞ്ചും പന്തുകള്‍ സിക്‌സറിലേക്കും നാലാമത്തെ പന്ത് ബൗണ്ടറിയിലേക്കും പറത്തി. 22 റണ്‍സാണ് ഈ ഓവറില്‍ ഭുവി വിട്ടുകൊടുത്തത്. പാകിസ്താന്‍ 4ന് 193. മാലിക്ക് (73*), അലി (20*)

Sep 23, 2018, 7:38 pm IST

ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ത്രൂ. പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് (44) പുറത്ത്. കുല്‍ദീപിന്റെ ബൗളിങില്‍ രോഹിത്തിന് അനായാസ ക്യാച്ച് നല്‍കിയാണ് സര്‍ഫ്രാസ് ക്രീസ് വിട്ടത്. പാകിസ്താന്‍ 40 ഓവറില്‍ നാലിന് 169. മാലിക്ക് (67*), ആസിഫ് അലി (2*)

Sep 23, 2018, 7:14 pm IST

മാലിക്കിന് അര്‍ധസെഞ്ച്വറി. 64 പന്തുകളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു. പാകിസ്താന്‍ 35 ഓവര്‍ കഴിഞ്ഞപ്പോള്‍ മൂന്നിന് 141. മാലിക്ക് (50*), സര്‍ഫ്രാസ് (35*)

Sep 23, 2018, 6:54 pm IST

പാകിസ്താന്‍ തകര്‍ച്ചയില്‍ നിന്നും കരകയറുന്നു. 30 ഓവര്‍ കഴിയുമ്പോള്‍ മൂന്നിന് 116. മാലിക്ക്- സര്‍ഫ്രാസ് സഖ്യത്തിന്റെ കൂട്ടുകെട്ട് 50 റണ്‍സ് തികച്ചു കഴിഞ്ഞു. മാലിക്ക് (37*), സര്‍ഫ്രാസ് (23*)

Sep 23, 2018, 6:39 pm IST

25 ഓവര്‍ പൂര്‍ത്തിയായി. പാകിസ്താന്‍ മൂന്നിന് 92. മാലിക്ക് (21*), സര്‍ഫ്രാസ് (15*) ക്രീസില്‍. ഈ സഖ്യം 34 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറുന്നു

Sep 23, 2018, 6:25 pm IST

20 ഓവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ മൂന്നിന് 71. മാലിക്ക് (9*), സര്‍ഫ്രാസ് (6*) ക്രീസില്‍

Sep 23, 2018, 6:08 pm IST

ബാബര്‍ അസമിനെയും (9) ഇന്ത്യ മടക്കി. ജഡേജയുടെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ സിംഗിളിനു ശ്രമിച്ച ബാബറിനെ ചഹല്‍ റണ്ണൗട്ടാക്കുകയായിരുന്നു. പാകിസ്താന്‍ 16 ഓവറില്‍ മൂന്നിന് 58

Sep 23, 2018, 6:03 pm IST

പാകിസ്താന്‍ 15 ഓവറില്‍ രണ്ടിന് 56. ബാബര്‍ (8*), സര്‍ഫ്രാസ് (1*)

Sep 23, 2018, 6:01 pm IST

പാകിസ്താന് രണ്ടാം വിക്കറ്റ് നഷ്ടം. തുടക്കത്തില്‍ പതറിയെങ്കിലും ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കിയ സമാനെ (31) കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുരുക്കി.

Sep 23, 2018, 5:38 pm IST

എട്ടോവറില്‍ പാകിസ്താന്‍ ഒന്നിന് 24, സമാന്‍ (9*), ബാബര്‍ (0*)

Sep 23, 2018, 5:37 pm IST

ഇന്ത്യക്കു ആദ്യത്തേ ബ്രേക്ത്രൂ. ഇമാമുള്‍ ഹഖ് (10) പുറത്ത്. ചഹലിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. അംപയര്‍ ആദ്യം നോട്ടൗട്ട് വിധിച്ചതിനെ തുടര്‍ന്ന് ഇന്ത്യ റിവ്യു ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് തേര്‍ഡ് അംപയര്‍ ഇന്ത്യക്കു അനുകൂലമായി വിധിച്ചത്

Sep 23, 2018, 5:22 pm IST

പാകിസ്താന് പതിഞ്ഞ തുടക്കം. അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ 15 റണ്‍സ്. ഇമാം (6*), സമാന്‍ (4*)

Sep 23, 2018, 5:05 pm IST

മല്‍സരത്തിന് തുടക്കം. ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ പാകിസ്താന്‍ വിക്കറ്റ് പോവാതെ 7. ഇമാം (1*), സമാന്‍ (1*)

Sep 23, 2018, 4:51 pm IST

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍, കേദാര്‍ ജാദവ്.
പാകിസ്താന്‍- സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), ഇമാമുള്‍ ഹഖ്, ഫഫര്‍ സമാന്‍, ബാബര്‍ അസം, ശുഐബ് മാലിക്ക്, ആസിഫ് അലി, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍, മുഹമ്മദ് ആമിര്‍, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി.

Story first published: Monday, September 24, 2018, 0:24 [IST]
Other articles published on Sep 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X