വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാലാം ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് വിക്കറ്റുവേട്ട തുടങ്ങി, സ്മിത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓസ്‌ട്രേലിയ

Smith Hits Fifty on Return as Rain Plays Spoilsport on Day 1

മാഞ്ചസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടിന് എതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ സ്റ്റുവര്‍ട്ട് ബ്രോഡ് പറഞ്ഞുവിട്ടു. ഏഴാം ഓവറില്‍ മാര്‍ക്കസ് ഹാരിസും ബ്രോഡിന്റെ കെണിയില്‍ വീണു.

20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും 16 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. 14 ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. നേരത്തെ, ടോസ് നേടിയ ഓസീസ് നായകന്‍ ടിം പെയ്ന്‍, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ആഷസ് ടെസ്റ്റ്

സ്റ്റുവര്‍ട്ട് ബ്രോഡ് – ജോഫ്ര ആര്‍ച്ചര്‍ സഖ്യമാണ് കംഗാരുകള്‍ക്കെതിരെ ബൗളിങ് ആക്രണത്തിന് തുടക്കമിട്ടത്. പതിവുപോലെ ഓസീസ് നിരയെ ബൗണ്‍സറുകള്‍കൊണ്ട് വിറപ്പിക്കുകയാണ് ജോഫ്ര ആര്‍ച്ചര്‍. ഇതേസമയം, സ്‌റ്റെം ഗാര്‍ഡ് ധരിച്ചാണ് (കഴുത്തിന് സംരക്ഷണം നല്‍കാന്‍) സ്മിത്ത് കളത്തിലുള്ളത്. എന്തായാലും സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് ഓസ്‌ട്രേലിയ്ക്ക് പുത്തനുണര്‍വ് നല്‍കുന്നുണ്ട്. ഒപ്പം പീറ്റര്‍ സിഡിലിന് പകരമെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസ്‌ട്രേലിയയുടെ കുന്തമുനയാകും.

മറുഭാഗത്ത് ഒരു മാറ്റം മാത്രമേ ഇംഗ്ലണ്ട് നിരയ്ക്ക് സംഭവിച്ചിട്ടുള്ളൂ. ക്രിസ് വോക്ക്‌സിന് പകരം ക്രെയ്ഗ് ഓവര്‍ടണ്‍ ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ പന്തുകൊണ്ട് തിളങ്ങാന്‍ വോക്ക്‌സിന് കഴിഞ്ഞിരുന്നില്ല. രണ്ടു ഇന്നിങ്‌സുകളിലായി രണ്ടു വിക്കറ്റുകള്‍ മാത്രമാണ് താരം നേടിയത്. ബാറ്റിങ് ഓര്‍ഡര്‍ തിരുത്തിയതാണ് ഇംഗ്ലീഷ് നിരയില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം. ജേസണ്‍ റോയിയെ മാനേജ്‌മെന്റ് താഴേക്കിറക്കി. റോറി ബേണ്‍സും ജോ ഡെന്‍ലിയും ചേര്‍ന്നായിരിക്കും നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണ്‍ ചെയ്യുക.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍:

ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യു വെയ്ഡ്, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നാതന്‍ ലയോണ്‍.

ഇംഗ്ലണ്ട് പ്ലേയിങ് ഇലവന്‍:

ജോ ബേണ്‍സ്, ജോ ഡെന്‍ലി, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്ക്‌സ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, ക്രെയ്ഗ് ഓവര്‍ടണ്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്.

Story first published: Wednesday, September 4, 2019, 16:47 [IST]
Other articles published on Sep 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X