വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിലയില്‍ മാത്രമല്ല കളിയിലും നമ്പര്‍വണ്‍... കെട്ടിവച്ച കാശിന് കളിക്കളത്തില്‍ തിരിച്ചുതന്ന താരങ്ങള്‍

പ്രഥമ സീസണില്‍ ധോണിയായിരുന്നു വിലയേറിയ താരം

By Manu

ബെംഗളൂരു: ഐപിഎല്ലിന്റെ ഇതുവരെയുള്ള 10 സീസണിലെ ചരിത്രം പരിശോധിച്ചാല്‍ ഓരോ സീസണിലെയും ലേലത്തില്‍ വില കൂടിയ താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓരോ സീസണിലും വ്യത്യസ്ത കളിക്കാര്‍ക്കാണ് ലോട്ടറിയടിക്കാറുള്ളത്. ലേലത്തില്‍ വന്‍ വില ലഭിക്കുന്ന ചില താരങ്ങള്‍ കളിക്കളത്തില്‍ അതിനൊത്ത പ്രകടനം നടത്തി ടീമിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിക്കുമ്പോള്‍ ചില താരങ്ങള്‍ ടീമുകളുടെ കണക്കുകൂട്ടലുകള്‍ തന്നെ തെറ്റിച്ച് വന്‍ ഫ്‌ളോപ്പാവാറുണ്ട്.

ഇത്തരത്തില്‍ കഴിഞ്ഞ സീസണുകളിലെ ഐപിഎല്‍ ലേലത്തില്‍ ഏറ്റവും വിലയേറിയ താരമായ ശേഷം മൂല്യത്തിനൊത്ത പ്രകടനം കാഴ്ചവച്ച അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ബെന്‍ സ്‌റ്റോക്‌സ് (പൂനെ)

ബെന്‍ സ്‌റ്റോക്‌സ് (പൂനെ)

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ വിലയേറിയ താരം ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ട് സെന്‍സേഷന്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു. 14.5 കോടി രൂപ വാരിയെറിഞ്ഞ് റൈസിങ് പൂനെ ജയന്റ്‌സാണ് സ്റ്റോക്‌സിനെ സ്വന്തമാക്കിയത്.
തനിക്കായി ചെലവഴിച്ച കോടികള്‍ വെറുതേയായില്ലെന്ന് കളിക്കളത്തില്‍ താരം തെളിയിച്ചു. 12 മല്‍സരങ്ങളില്‍ നിന്നു പൂനെയ്ക്കു വേണ്ടി 316 റണ്‍സും 12 വിക്കറ്റുകളുമാണ് സ്റ്റോക്‌സ് നേടിയത്.
ഗുജറാത്ത് ലയണ്‍സിനെതിരായ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ സ്‌റ്റോക്‌സ് ടീമിനെ തനിച്ചാണ് ജയത്തിലേക്കു നയിച്ചത്. ടീമിനെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സ്റ്റോക്‌സായിരുന്നു. ഓള്‍റൗണ്ട് പ്രകടനത്തെ തുടര്‍ന്ന് ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരമായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

 രവീന്ദ്ര ജഡേജ (ചെന്നൈ)

രവീന്ദ്ര ജഡേജ (ചെന്നൈ)

2008ലെ പ്രഥമ സീസണ്‍ മുതല്‍ 11 വരെ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 2012ലെ ലേലത്തില്‍ 9.8 കോടിക്കു ജഡേജയെ ചെന്നൈ സൂപ്പര്‍കിങ്‌സ് സ്വന്തമാക്കുകയായിരുന്നു. ഇതോടെ അഞ്ചാം സീസണിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി അദ്ദേഹം മാറി.
സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ചെന്നൈ ടീമിലെ സ്ഥിരസാന്നിധ്യമായി ജഡേജ പിന്നീട് മാറുകയും ചെയ്തു. 2012 സീസണില്‍ 191 റണ്‍സും 12 വിക്കറ്റുകളുാണ് ജഡേജ നേടിയത്.
പിന്നീട് നാലു സീസണുകളില്‍ ചെന്നൈക്കൊപ്പം തന്നെ തുടര്‍ന്ന താരം 670 റണ്‍സ് വാരിക്കൂട്ടുകയും 55 വിക്കറ്റുകള്‍ കീശയിലാക്കുകയും ചെയ്തു. ഐപിഎല്ലില്‍ നിന്നും ചെന്നൈയെ രണ്ടു വര്‍ഷത്തേക്കു വിലക്കിയപ്പോള്‍ ജഡേജ ഗുജറാത്ത് ലയണ്‍സിലെത്തി. 2016, 17 സീസണുകളില്‍ താരം ഗുജറാത്തിലായിരുന്നു. എന്നാല്‍ ഇത്തവണ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തുന്ന ചെന്നൈ ജഡേജയടക്കം മൂന്നു താരങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത)

ഗൗതം ഗംഭീര്‍ (കൊല്‍ക്കത്ത)

ആദ്യ മൂന്നു സീസണുകളിലും ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്ന മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ സമയം തെളിയുന്നത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ എത്തിയതോടെയാണ്. 2011ലെ ലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു ഗംഭീര്‍. 11.04 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത വാങ്ങിയത്.
കൊല്‍ക്കത്തയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. ടീമിനൊപ്പമുള്ള ആദ്യ സീസണില്‍ തന്നെ ഗംഭീര്‍ ഗംഭീരപ്രകടനം തന്നെ നടത്തി. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന താരം 15 മല്‍സരങ്ങളില്‍ നിന്നും 378 റണ്‍സ് നേടി. ഗംഭീര്‍ നയിച്ച കൊല്‍ക്കത്ത എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ് പുറത്താവുകയായിരുന്നു.
പിന്നീടുള്ള സീസണുകളിലെല്ലാം കൊല്‍ക്കത്ത ബാറ്റിങിന്റെ നട്ടെല്ലായിരുന്നു ഗംഭീര്‍. 2012 സീസണില്‍ കൊല്‍ക്കത്ത ജേതാക്കളായപ്പോള്‍ ഗംഭീര്‍ 590 റണ്‍സാണ് അടിച്ചുകൂട്ടിയത്. പിന്നീട് 2014ലും അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കി. ഏഴു സീസണുകളിലായി കൊല്‍ക്കത്തയ്ക്കു വേണ്ടി 3035 റണ്‍സ് നേടിയിട്ടുള്ള ഗംഭീറിനെ പക്ഷെ കൊല്‍ക്കത്ത പുതിയ സീസണില്‍ നിലനിര്‍ത്തിയിട്ടില്ല.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലിന്റെ നാട്ടില്‍ നിന്നുള്ള ഗെയ്‌ലിന്റെ തന്നെ മറ്റൊരു പകര്‍പ്പാണ് കിരോണ്‍ പൊള്ളാര്‍ഡ്. 2009ലെ ഐപിഎല്ലിലൂടെയാണ് താരം ഇന്ത്യയിലെത്തുന്നത്. കന്നി സീസണില്‍ തന്നെ വെടിക്കെട്ട് പ്രകടനം നടത്തിയ പൊള്ളാര്‍ഡ് 146 റണ്‍സോടെ ശ്രദ്ധിക്കപ്പെട്ടു.
ഇതോടെ 2010ലെ ലേലത്തിലെ ഏറ്റവു വിലപിടിപ്പുള്ള രണ്ടു താരങ്ങളിലൊരാളായി അദ്ദേഹം മാറി. ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ടായിരുന്നു മറ്റൊരു താരം. ഇരുവര്‍ക്കും ഒരു വിലയാണ് ലഭിച്ചത്. മുംബൈ ഇന്ത്യന്‍സാണ് നാലു കോടിയോളം ചെലവഴിച്ച് പൊള്ളാര്‍ഡിനെ വാങ്ങിയത്.
മുംബൈക്കൊപ്പം ആദ്യ സീസണില്‍ തന്നെ പൊള്ളാര്‍ഡ് തരംഗമായി മാറി. 14 മല്‍സരങ്ങളില്‍ നിന്നും 273 റണ്‍സും 15 വിക്കറ്റുകളുമായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീടുള്ള സീസണുകളിലെല്ലാം പൊള്ളാര്‍ഡ് മുംബൈക്കൊപ്പമുണ്ടായിരുന്നു. 2013, 15, 17 വര്‍ഷങ്ങളില്‍ കിരീടം ചൂടിയ മുംബൈ ടീമിലെ അംഗമാണ് പൊള്ളാര്‍ഡ്. മുംബൈക്കു വേണ്ടി ഇതുവരെ 123 മല്‍സരങ്ങളില്‍ നിന്ന് 2343 റണ്‍സും 56 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

 മഹേന്ദ്രസിങ് ധോണി (ചെന്നൈ)

മഹേന്ദ്രസിങ് ധോണി (ചെന്നൈ)

പ്രഥമ ഐപിഎല്‍ സീസണിലെ ഏറ്റവും വില കൂടിയ താരം മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയായിരുന്നു. മുഴുവന്‍ ഫ്രാഞ്ചൈസികളും ധോണിക്കു വേണ്ടി കൊമ്പുകോര്‍ത്തു. ഒടുവില്‍ ആറു കോടിയോളം രൂപയ്ക്ക് ചെന്നൈ ധോണിയെ സ്വന്തമാക്കുകയായിരുന്നു.
പിന്നീട് എട്ടു സീസണുകളിലും ചെന്നൈ ടീമിന്റെ അമരക്കാരന്‍ ധോണിയായിരുന്നു. ആദ്യ സീസണില്‍ തന്നെ അദ്ദേഹം ചെന്നൈയെ ഫൈനല്‍ വരെയത്തിച്ചു. എട്ടു സീസണുകളില്‍ ചെന്നൈയുടെ ക്യാപറ്റനായിരുന്ന ധോണി 129 മല്‍സരങ്ങൡ നിന്നും 2987 റണ്‍സ് നേടിയിട്ടുണ്ട്. പങ്കെടുത്ത എല്ലാ സീസണുകളിലും നോക്കൗട്ട്‌റൗണ്ടിലെത്തിയ ടീം കൂടിയാണ് ചെന്നൈ. കൂടാതെ ആറു തവണ ഫൈനലിലും അവര്‍ കളിച്ചു. രണ്ടു തവണയാണ് ചെന്നൈക്കു ചാംപ്യന്‍മാരാവാന്‍ സാധിച്ചത്. തുടര്‍ച്ചയായി രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ കൂടിയാണ് ധോണി.
2016ല്‍ ചെന്നൈയെ ഐപിഎല്ലില്‍ നിന്നും വിലക്കിയപ്പോള്‍ താരം റൈസിങ് പൂനെ ജയന്റ്‌സ് ടീമിലേക്ക് ചേക്കേറിയിരുന്നു. ഇത്തവണ ധോണിയെ തിരിച്ചെടുത്താണ് ചെന്നൈ ഐപിഎല്ലിലേക്കു തിരിച്ചുവരുന്നത്.

Story first published: Monday, January 22, 2018, 14:18 [IST]
Other articles published on Jan 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X