പാണ്ഡെ പോര, റെയ്ന വരട്ടെ.. ഏകദിനത്തിൽ ഇന്ത്യ അഞ്ചാം നമ്പറിൽ ഈ 5 പേരെ പരീക്ഷിക്കണം!!

Posted By:

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിര എന്ന ഒരു ലെഗസി എല്ലാക്കാലത്തും പേറുന്ന ടീമാണ് ഇന്ത്യ. ഗാവ്സകറും സച്ചിനും ദ്രാവിഡും സേവാഗും വഴി കോലിയിലും ധോണിയിലും എത്തി നിൽക്കുമ്പോഴും ആ സൽപ്പേരിന് ഒരു കുറവും ഇല്ല. രോഹിത് ശർമയും ശിഖർ ധവാനും ഓപ്പണ്‍ ചെയ്യുന്ന ടീമിൽ അവസരം കിട്ടാനായി അജിൻക്യ രഹാനെയെ പോലെ ഒരു കളിക്കാരൻ കാത്തുനിൽക്കുന്നു എന്ന് പറഞ്ഞാലറിയാം ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ക്ലാസ്.

38കാരൻ ആശിഷ് നെഹ്റയ്ക്ക് പകരം ഈ 5 ഫാസ്റ്റ് ബൗളർമാരിൽ ആർക്കെങ്കിലും അവസരം കൊടുത്തിരുന്നെങ്കിൽ!!

സംഗതികൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്ത്യയ്ക്ക് മധ്യനിരയിൽ ചെറിയൊരു പ്രശ്നമുണ്ട്. ഹര്‍ദീക് പാണ്ഡ്യയെ നാലാം നമ്പറിൽ ഇറക്കി വിരാട് കോലി നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. എം എസ് ധോണിയും പാണ്ഡ്യയും നാലും അഞ്ചും നന്പർ സുരക്ഷിതമാക്കുമെങ്കിലും ആറാം നമ്പറിൽ ഇന്ത്യയ്ക്ക് പ്രശ്നങ്ങൾ ഏറെയാണ്. മനീഷ് പാണ്ഡെയും ജാദവും അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെടുമ്പോൾ ഈ അഞ്ച് പേരെക്കൂടി ഈ സ്ഥാനത്തേക്ക് പരീക്ഷിക്കുന്നത് നന്നായിരിക്കും.

സുരേഷ് റെയ്ന

സുരേഷ് റെയ്ന

ഇന്ത്യയുടെ സൂപ്പർ ഫിനിഷർമാരിൽ ഒരാൾ. തൽക്കാലം ഫോമൗട്ടാണെങ്കിലും ഏത് സമയത്തും ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന ആറാം നന്പർ ബാറ്റ്സ്മാനാണ് റെയ്ന. ഒന്നാമത്തെ പന്ത് മുതൽ ആക്രമിച്ച് കളിക്കാൻ ശേഷിയുള്ള റെയ്ന ഒരു പ്രൂവൺ മാച്ച് വിന്നറാണ്. ലോകകപ്പടക്കം വലിയ ടൂർണമെന്റുകൾ കളിച്ചിട്ടുള്ള അനുഭവസമ്പത്തും റെയ്നയ്ക്കുണ്ട്.

ക്രുനാൽ പാണ്ഡ്യ

ക്രുനാൽ പാണ്ഡ്യ

മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ ഓൾറൗണ്ടർ. ഇടംകൈയൻ സ്പിന്നറും ഇടംകൈയൻ ബാറ്റ്സ്മാനും. അനിയൻ ഹർദീക് പാണ്ഡ്യയെ പോലെ കൂറ്റനടിക്കാരനല്ലെങ്കിലും വേഗത്തിൽ സ്കോർ ഉയർത്താൻ മിടുക്കൻ. സാഹചര്യത്തിനൊത്ത് കളിയുടെ വേഗം കൂട്ടാനും കുറയ്ക്കാനും കഴിവുള്ള ക്രുനാൽ പാണ്ഡ്യ ആറാം നമ്പറിൽ ഇന്ത്യയ്ക്ക് മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയം വേണ്ട.

റിഷഭ് പന്ത്

റിഷഭ് പന്ത്

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. അണ്ടർ പത്തൊമ്പത് ലോകകപ്പിലും തുടർന്ന് ഐ പി എല്ലിലും ഒരു സംഭവമായിരുന്നു റിഷഭ് പന്ത്. വൈകാതെ ഇന്ത്യൻ ടീമിലും എത്തിയെങ്കിലും വേണ്ടത്ര അവസരങ്ങൾ കിട്ടിയില്ല. ഐ പി എല്ലിൽ ഡെൽഹി ഡെയർഡെവിൾസിൻറെ താരമാണ് പന്ത്. തോന്നുമ്പോൾ തോന്നുമ്പോൾ സിക്സറടിക്കാൻ കഴിവുള്ള റിഷഭ് പന്തിന്റെ സാന്നിധ്യം ഇന്ത്യൻ മധ്യനിരയെ കൂടുതൽ ശക്തമാക്കും.

സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവ്

മുംബൈയ്ക്ക് വേണ്ടി രഞ്ജി ക്രിക്കറ്റിലും കൊൽക്കത്തയ്ക്ക് വേണ്ടി ഐ പി എല്ലിലും തിളങ്ങുന്ന താരമാണ് സൂര്യകുമാർ യാദവ്. രഞ്ജിയിൽ 40ന് മേൽ ശരാശരിയുള്ള യാദവ് ഐ പി എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി ആറാം നമ്പറിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുണ്ട്. സ്പിന്നും ഫാസ്റ്റും ഒരു പോലെ കളിക്കാനുള്ള മികവുമുണ്ട്.

വിജയ് ശങ്കർ

വിജയ് ശങ്കർ

രഞ്ജി ട്രോഫിയിൽ തമിഴ്നാടിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുക്കുന്ന ഓള്‍റൗണ്ടറാണ് വിജയ് ശങ്കർ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 50ന് മുകളിലാണ് വിജയ് ശങ്കറിന്റെ ശരാശരി. 29 കളിയിൽ 21 വിക്കറ്റുമുണ്ട്. മി‍ഡിൽ ഓർഡറിൽ കളിച്ച് പരിചയം. ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് വിജയ് ശങ്കർ.

Story first published: Thursday, October 12, 2017, 10:08 [IST]
Other articles published on Oct 12, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍