ജൊഹാനസ്ബര്‍ഗ്: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ആതിഥേയരായ ദക്ഷിണാഫ്രിക്ക 3-0ന് തൂത്തുവാരി. പരമ്പരയിലെ അവസാന മല്‍സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
കരുണ്‍ നായരും മുരളി വിജയിയും കുരുക്കില്‍; ബിസിസിഐ വിശദീകരണം ചോദിച്ചേക്കും
ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 49.3 ഓവറില്‍ 228 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 69 റണ്‍സെടുത്ത സീന്‍ വില്ല്യംസാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ഡെയ്ല്‍ സ്റ്റെയ്ന്‍, കാഗിസോ റബാണ്ട എന്നിവര്‍ മൂന്നും ഇംറാന്‍ താഹിര്‍, പെഹ്ലുക്‌വായോ എന്നിവര്‍ രണ്ടും വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ റീസ ഹെന്‍ഡ്രിക്‌സിന്റേയും (66) ഹെയ്ന്റിച്ച് ക്ലാസെന്റെയും (59) അര്‍ധസെഞ്ച്വറി മികവില്‍ 45.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം മറികടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ക്ലാസെനെ മാന്‍ ഓഫ് ദി മാച്ചായും ഇംറാന്‍ താഹിറിനെ മാന്‍ ഓഫ് ദി സീരീസായും തിരഞ്ഞെടുത്തു.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ