3 ടെസ്റ്റ്, 5 ഇന്നിംഗ്സ്.. 17 റൺസ്, ശരാശരി 3.75! ഫോമൗട്ടിന്റെ നിലയില്ലാക്കയത്തിൽ അജിൻക്യ രഹാനെ!!

Posted By:

ദില്ലി: 42 ടെസ്റ്റ്, 71 ഇന്നിംഗ്സ്. 9 സെഞ്ചുറി, 12 അർധസെഞ്ചുറി. 45ന് മേൽ ശരാശരി, ആകെ മൂവായിരത്തോളം റണ്‍സ് - സമീപകാലത്തായി ഇന്ത്യയ്ക്ക് കിട്ടിയ ലക്ഷണമൊത്ത ടെസ്റ്റ് ബാറ്റ്സ്മാനാണ് അജിൻക്യ രഹാനെ. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി രഹാനെയ്ക്ക് ശനിദശയാണ്. മൂന്ന് ടെസ്റ്റ് പരമ്പരയിൽ ആകെ 17 റൺസ്. ഫോമൗട്ടിന്റെ നിലയില്ലാക്കയത്തിൽ നിൽക്കുന്ന രഹാനെയുടെ സമീപകാല പ്രകടനങ്ങൾ നോക്കൂ..

ടെക്നിക്കലി പെർഫെക്ട്

ടെക്നിക്കലി പെർഫെക്ട്

വെറുതെ റൺസ് സ്കോർ ചെയ്യുകയല്ല, ടെക്നിക്കലി പെർഫെക്ടുമാണ് അജിൻക്യ രഹാനെ. ക്രിക്കറ്റ് ഷോട്ടുകൾ കോപ്പി ബുക്കിൽ എഴുിയിരിക്കുന്നത് പോലെ കളിക്കാൻ മിടുക്കൻ. ദ്രാവിഡ് പോയ ശേഷം ഇന്ത്യയ്ക്ക് കിട്ടിയ വളരെ കുറച്ച് ടെസ്റ്റ് ബാറ്റ്സ്മാൻമാരിൽ ഒരാൾ. പ്രതിഭയും വേണ്ടുവോളം. എന്നാൽ രഹാനെയ്ക്ക് ഇത് അത്ര നല്ല സമയമല്ല.

ശ്രീലങ്കയ്ക്കെതിരെ നിരാശ

ശ്രീലങ്കയ്ക്കെതിരെ നിരാശ

മൂന്ന് ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ ഇന്നിംഗ്സും കളിച്ചുകഴിയുമ്പോൾ രഹാനെയുടെ സമ്പാദ്യം വെറും 17 റൺസാണ്. അഞ്ച് തവണ ബാറ്റ് ചെയ്യാൻ ഇറങ്ങിയിട്ടാണ് ഇത് എന്ന് ഓർക്കണേ. പരമ്പരയിലെ ആദ്യത്തെ രണ്ടക്കം കണ്ടത് ദില്ലിയിലെ രണ്ടാം ഇന്നിംഗ്സിൽ. 5 ഇന്നിംഗ്സ്.. 17 റൺസ്, ശരാശരി 3.75 ഇതാണ് ശ്രീലങ്കയുടെ ലങ്കൻ പര്യടനത്തിൽ രഹാനെയുടെ സ്കോർ കാർഡ്.

ഫോമില്ലായ്മ തന്നെ

ഫോമില്ലായ്മ തന്നെ

ഫോമിന്റെ ഏഴയലത്ത് പോലുമില്ല എന്ന് രഹാനെയുടെ ശരീരഭാഷയിൽ വ്യക്തം. പന്ത് ബാറ്റിൽ കൊള്ളുന്നില്ല. കൊള്ളുന്നത് തന്നെ എഡ്ജെടുക്കുന്നു. ഫീൽഡിലെ ഗാപ്പുകൾ പിക് ചെയ്യാൻ പറ്റുന്നില്ല. ദില്ലിയിൽ രണ്ടാം ഇന്നിംഗ്സിൽ വൺ ഡൗണായി രഹാനെയെ ഇറക്കി നോക്കി കോലി. എന്ത് കാര്യം. 37 പന്തുകൾ പിടിച്ചുനിന്നെങ്കിലും അനാവശ്യമായ ഒരു ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞു.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ സ്വാധീനം?

ലിമിറ്റഡ് ഓവർ ക്രിക്കറ്റിന്റെ സ്വാധീനം?

ആത്യന്തികമായി ഒരു ടെസ്റ്റ് ബാറ്റ്സ്മാനാണ് രഹാനെ. ഏകദിനവും ട്വന്റി 20യും കളിക്കും എന്ന് മാത്രം. എന്നാൽ ലിമിറ്റഡ് ഓവർ ക്രിക്കറ്റ് ടീമിൽ ഇടം കിട്ടാൻ വേണ്ടി രഹാനെ ഷോട്ട് സെലക്ഷനും കളി ശൈലിയും മാറ്റിയിരുന്നു. ഇത് രഹാനെയുടെ കളിയെ ബാധിച്ചിട്ടുണ്ട്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റുകളിൽ രഹാനെ ഔട്ടായ പല ഷോട്ടുകളും കുറച്ച് കാലം മുമ്പ് വരെ രഹാനെ കളിക്കാനിടയില്ലാത്തവയാണ്.

ശോകമാണ് സമീപകാല പ്രകടനങ്ങള്‍

ശോകമാണ് സമീപകാല പ്രകടനങ്ങള്‍

കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെ 188 റൺസടിച്ച ശേഷം ടെസ്റ്റ് വൈസ് ക്യാപ്റ്റനായ രഹാനെ ഒരു സെഞ്ചുറിയടിച്ചിട്ടില്ല. ബംഗ്ലാദേശിനും ഓസ്ട്രേലിയയ്ക്കും എതിരായ ഓരോ അർധസെഞ്ചുറികൾ മാത്രമാണ് എടുത്ത് പറയാനുള്ളത്. 2017ൽ രഹാനെയുടെ ആവറേജ് 36.26 മാത്രമാണ്. ഇതാകട്ടെ രഹാനെയുടെ കരിയറിലെ ഏറ്റവും മോശവും.

ദക്ഷിണാഫ്രിക്കയിൽ അവസരം

ദക്ഷിണാഫ്രിക്കയിൽ അവസരം

രഹാനെപ്പോലെ ഒരു ബാറ്റ്സ്മാൻ ദക്ഷിണാഫ്രിക്കയിൽ ഫോമാകേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. പ്രത്യേകിച്ചും അഞ്ച് ബൗളർമാരെയും കീപ്പർമാരെയും കളിപ്പിക്കേണ്ടി വരുന്പോൾ. എന്നാൽ ഫാസ്റ്റും ബൗൺസുമുള്ള ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ രഹാനെ ഈ ഫോമിൽ എന്ത് ചെയ്യും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

രോഹിത് ശര്‍മ ഇൻ?

രോഹിത് ശര്‍മ ഇൻ?

ശ്രീലങ്കയിൽ ചേതേശ്വർ പൂജാരയെ മാറ്റി നിർത്തി രോഹിത് ശർമയെ കളിപ്പിച്ച ക്യാപ്റ്റനാണ് വിരാട് കോലി. രഹാനെ ഫോമിലില്ലെങ്കിൽ രഹാനെയ്ക്ക് പകരം കോല് രോഹിത് ശർമയെ കളിപ്പിക്കാനും സാധ്യതയുണ്ട്. ശർമയാകട്ടെ അവസരം കിട്ടിയ രണ്ട് ഇന്നിംഗ്സുകളിൽ ഓരോ സെഞ്ചുറിയും ഫിഫ്റ്റിയും അടിച്ച് ഫോമിലുമാണ്.

Story first published: Tuesday, December 5, 2017, 14:24 [IST]
Other articles published on Dec 5, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍