വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍, ഏറ്റവും ബെസ്റ്റ് ഇവര്‍ തന്നെ, സംശയം വേണ്ട

സച്ചിന്‍-ഗാംഗുലി ഓപ്പണിങ് ജോടിയാണ് ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവു മികച്ചത്

മുംബൈ: മികച്ച ഓപ്പണിങ് ജോടികള്‍ക്ക് ഒരു കാലത്തും ഇന്ത്യന്‍ ക്രിക്കറ്റില്‍ പഞ്ഞമുണ്ടായിട്ടില്ല. എത്രയെത്ര ഓപ്പണിങ് സഖ്യങ്ങളെയാണ് ഇന്ത്യ കണ്ടിരിക്കുന്നത്. ചില കൂട്ടുകെട്ടുകള്‍ എതിര്‍ ടീമിന്റെ ഉറക്കം കെടുത്തിയപ്പോള്‍ മറ്റു ചിലത് ഏറെക്കാലം നീണ്ടുനിന്നതു പോലുമില്ല.

ഏകദിനത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാല്‍ ഇവരേക്കാള്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകള്‍ നേരത്തേ ഇന്ത്യക്കുണ്ടായിണ്ടുണ്ട്. ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച 10 ഓപ്പണിങ് ജോടികള്‍ ആരൊക്കെയെന്നു നോക്കാം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -സൗരവ് ഗാംഗുലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ -സൗരവ് ഗാംഗുലി

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ നമ്പര്‍ വണ്‍ ഓപ്പണിങ് ജോടി സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും തന്നെയാണ്. ഇരുവരും ചേര്‍ന്നുണ്ടാക്കിയ കണക്കുകള്‍ തന്നെ ഇത് അടിവരയിടുന്നു. ഇന്ത്യയുടെ മാത്രമല്ല ഏകദിന ക്രിക്കറ്റിന്റെ ചരിതത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോടികളിലൊന്നാണിത്.
11 വര്‍ഷമാണ് സച്ചിനും ഗാംഗുലിയും ചേര്‍ന്ന് ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 136 മല്‍സരങ്ങളില്‍ ഇരുവരും ടീമിനു വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങിയിട്ടുണ്ട്.
49.32 ശരാശരിയില്‍ 6609 റണ്‍സാണ് സച്ചിന്‍-ഗാംഗുലി ജോടി ചേര്‍ന്ന് അടിച്ചെടുത്തത്.
കെനിയക്കെതിരേ ഇരുവരും ചേര്‍ന്നെടുത്ത 258 റണ്‍സ് 13 വര്‍ഷം ലോക റെക്കോര്‍ഡായിരുന്നു. 21 സെഞ്ച്വറി കൂട്ടുകെട്ടുകളും 23 അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുകളും ഇരുവരും ചേര്‍ന്നുണ്ടാക്കിയിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-വീരേന്ദര്‍ സെവാഗ്

സച്ചിന്‍-ഗാംഗുലി കൂട്ടുകെട്ട് കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് ജോടി സച്ചിനും വീരേന്ദര്‍ സെവാഗുമായിരുന്നു. ഒരേ ശൈലിയില്‍ ബാറ്റ് വീശുന്ന കാഴ്ചയിലും സാമ്യതയുള്ള സച്ചിനും സെവാഗും ചേര്‍ന്ന് ബൗളര്‍മാരെ പ്രഹരിക്കുമ്പോള്‍ ആരാണ് സ്‌ട്രൈക്ക് നേരിട്ടതെന്നു പോലും പെട്ടെന്നു മനസ്സിലാവില്ല.
2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ റണ്ണറപ്പാക്കുന്നതിലും 2011ലെ ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതിലും നിര്‍ണായക പങ്കു വഹിച്ചത് സച്ചിന്‍-സെവാഗ് കൂട്ടുകെട്ടാണ്. 93 ഏകദിനങ്ങളിലാണ് ഇരുവരും ചേര്‍ന്ന് ടീമിനായി ഓപ്പണ്‍ ചെയ്തത്. 42.13 ശരാശരിില്‍ 3919 റണ്‍സും സച്ചിന്‍-സെവാഗ് ജോടി അടിച്ചെടുത്തു. 186 റണ്‍സാണ് ഓപ്പണിങ് വിക്കറ്റില്‍ ഈ ജോടിയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ

ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ

സച്ചിന്‍ യുഗം കഴിഞ്ഞാല്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ജോടി ഇപ്പോഴുള്ള രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യമാണ്. ഏകദിനത്തില്‍ മാത്രമല്ല ട്വന്റി20യിലും ഇരുവരും സ്‌ഫോടനാത്മക തുടക്കങ്ങളാണ് ഇന്ത്യക്കു നല്‍കിയിട്ടുള്ളത്. കഴിഞ്ഞ നാലു വര്‍ഷമായി രോഹിത്-ധവാന്‍ സഖ്യം തന്നെയാണ് ഇന്ത്യക്കായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണ്‍ ചെയ്യുന്നത്.
2013ല്‍ ഇന്ത്യ ചാംപ്യന്‍മാരായ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടങ്ങിയ രോഹിത്- ധവാന്‍ കൂട്ടുകെട്ട് ഇപ്പോഴും കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുകയാണ്.
ഇതുവരെ 75 ഏകദിനങ്ങളിലാണ് ഈ ജോടി ചേര്‍ന്ന് ഇന്ത്യക്കാടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. 44.90 ശരാശരിയില്‍ 3323 റണ്‍സ് ഇവര്‍ നേടിക്കഴിഞ്ഞു. 12 സെഞ്ച്വറി കൂട്ടുകെട്ടുകളിലും ഒമ്പത് അര്‍ധസെഞ്ച്വറി പ്ലസ് കൂട്ടുകെട്ടുകളിലും ഇരുവരും പങ്കാളികളായി. 178 റണ്‍സാണ് രോഹിത്-ധവാന്‍ ജോടിയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.

വീരേന്ദര്‍ സെവാഗ്- ഗൗതം ഗംഭീര്‍

വീരേന്ദര്‍ സെവാഗ്- ഗൗതം ഗംഭീര്‍

ഇന്ത്യയുടെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിങ് ജോടി വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറുമാണ്. സച്ചിന്‍ ഇല്ലാതിരുന്നപ്പോള്‍ മാത്രമാണ് സെവാഗിനൊപ്പം ഗംഭീറിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നത്. എന്നിട്ടും മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ ഇരുവര്‍ കഴിഞ്ഞു. ടെസ്റ്റിലും ഈ ജോടി വന്‍ ഹിറ്റായിരുന്നു.
38 ഏകദിനങ്ങളില്‍ നിന്നും 50.54 ശരാശരിയില്‍ 1870 റണ്‍സാണ് സെവാഗ്-ഗംഭീര്‍ ഓപ്പണിങ് ജോടിയുടെ സമ്പാദ്യം. അഞ്ച് സെഞ്ച്വറി കൂട്ടുകെട്ടുകളും ഇതില്‍പ്പെടുന്നു. ന്യൂസിലന്‍ഡിനെതിരേ നേടിയ 201 റണ്‍സാണ് ഈ സഖ്യത്തിന്റൈ ഏറ്റവും മികച്ച കൂട്ടുകെട്ട്.

 സുനില്‍ ഗവാസ്‌കര്‍-ക്രിസ് ശ്രീകാന്ത്

സുനില്‍ ഗവാസ്‌കര്‍-ക്രിസ് ശ്രീകാന്ത്

ഇന്ത്യയുടെ മറ്റൊരു മികച്ച ഓപ്പണിങ് ജോടികളായിരുന്നു ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും ക്രിസ് ശ്രീകാന്തും ചേര്‍ന്നുള്ളത്. ആറു വര്‍ഷത്തോളം ഈ ജോടി ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. ഗവാസ്‌കര്‍ പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമായിരുന്നെങ്കില്‍ ശ്രീകാന്ത് അഗ്രസീവ് ബാറ്റ്‌സ്മാനായിരുന്നു.
1983ലെ കന്നി ലോകകപ്പ് കിരീടവിജയമുള്‍പ്പെടെ 80 കളില്‍ ഇന്ത്യയെ നിരവധി വിജയങ്ങളിലേക്കു നയിച്ചത് ഗവാസ്‌കര്‍-ശ്രീകാന്ത് ജോടികളായിരുന്നു. 55 ഇന്നിങ്‌സുകളില്‍ 30.80 ശരാശരിയില്‍ 1680 റണ്‍സാണ് ഈ സഖ്യം ചേര്‍ന്ന് നേടിയത്. രണ്ടു തവണ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാനും ഈ ജോടിക്കു കഴിഞ്ഞു.

സൗരവ് ഗാംഗുലി-വീരേന്ദര്‍ സെവാഗ്

സൗരവ് ഗാംഗുലി-വീരേന്ദര്‍ സെവാഗ്

21ാം സെഞ്ച്വറിയുടെ തുടക്കത്തില്‍ ഏകദിന ക്രിക്കറ്റിലെ സുപ്രധാന ശക്തികളായി ഇന്ത്യയെ മാറ്റിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സൗരവ് ഗാംഗുലി-വീരേന്ദര്‍ സെവാഗ് ഓപ്പണിങ് സഖ്യമായിരുന്നു. 2001 മുതല്‍ 2007 വരെ ആറു വര്‍ഷത്തോളം നിരവധി ഏകദിനങ്ങളില്‍ ഈ ജോടി ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.
43 ഇന്നിങ്‌സുകളില്‍ നിന്നും 39.63 ശരാശരിയില്‍ 1625 റണ്‍സാണ് ഗാംഗുലി-സെവാഗ് സഖ്യം ചേര്‍ന്നെടുത്തത്. അഞ്ചു വട്ടം സെഞ്ച്വറി കൂട്ടുകെട്ടിലും ഈ ജോടി പങ്കാളിയായി.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- അജയ് ജഡേജ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- അജയ് ജഡേജ

1990കളില്‍ ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ജോടികളായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അജയ് ജഡേജ സഖ്യം. മികച്ച ഫിനിഷറെന്നു കൂടി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ജഡേജ സച്ചിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ ചില മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്.
1994 മുതല്‍ 96 വരെ 22 മല്‍സരങ്ങളിലാണ് ഈ ജോടി ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്. 60ന് അടുത്ത ശരാശരിയില്‍ 1315 റണ്‍സും സച്ചിന്‍-ജഡേജ സഖ്യം നേടിയിട്ടുണ്ട്. 1994ല്‍ നേടിയ 176 റണ്‍സാണ് സച്ചിന്‍-ജഡേജ ജോടിയുടെ ഏറ്റവും മികച്ച പ്രകടനം.

ശിഖര്‍ ധവാന്‍- അജിങ്ക്യ രഹാനെ

ശിഖര്‍ ധവാന്‍- അജിങ്ക്യ രഹാനെ

നിലവില്‍ നാലാം നമ്പര്‍ പൊസിഷനിലാണ് അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യുന്നതെങ്കിലും നേരത്തേ ശിഖര്‍ ധവാനൊപ്പം ഓപ്പണറായും രഹാനെ കളിച്ചിട്ടുണ്ട്. മധ്യനിരയില്‍ മാത്രമല്ല ഓപ്പണറായും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് രഹാനെ.
18 ഇന്നിങ്‌സുകളിലാണ് ധവാന്‍-രഹാനെ ജോടി ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. 64.05 ശരാശരിയില്‍ 1153 റണ്‍സും ഈ ജോടി നേടിയിട്ടുണ്ട്. അഞ്ചു സെഞ്ച്വറി കൂട്ടുകെട്ടുകളാണ് ഇത്ര കുറഞ്ഞ മല്‍സരങ്ങളില്‍ ധവാനെ-രഹാനെ ജോടി അടിച്ചെടുത്തത്.

 രവി ശാസ്ത്രി- കെ ശ്രീകാന്ത്

രവി ശാസ്ത്രി- കെ ശ്രീകാന്ത്

നിലവില്‍ ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രിയും കെ ശ്രീകാന്തും ചേര്‍ന്ന് 1980കളില്‍ ഇന്ത്യക്കു വേണ്ടി മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുണ്ട്. ഇരുവരും വളരെ അഗ്രസീവ് ശൈലിയിലുള്ള താരങ്ങള്‍ കൂടിയായതിനാല്‍ എതിര്‍ ടീമുകള്‍ക്കു ഭീഷണിയുയര്‍ത്തിയ ഓപ്പണിങ് ജോടി കൂടിയായിരുന്നു ഇത്.
ഒമ്പതു വര്‍ഷത്തിനിടെ 32 ഇന്നിങ്‌സുകളിലാണ് ശാസ്ത്രി-ശ്രീകാന്ത് ജോടി ഇന്ത്യക്കു ഓപ്പണര്‍മാരായെത്തിയിട്ടുള്ളത്. 35.46 ശരാശരിയില്‍ 1135 റണ്‍സും ഈ സഖ്യം ചേര്‍ന്നെടുത്തിട്ടുണ്ട്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- മനോജ് പ്രഭാകര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍- മനോജ് പ്രഭാകര്‍

1990 കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളായിരുന്നു മനോജ് പ്രഭാകര്‍. ദേശീയ ടീമിനായി ബാറ്റിങിലും ബൗളിങിലും ഓപ്പണ്‍ ചെയ്തിരുന്ന വളരെ കുറച്ച് താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം. 1994ലാണ് സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വരവറിയിക്കുന്നത്. 1994 മുതല്‍ 96 വരെ 19 മല്‍സരങ്ങളില്‍ സച്ചിനും പ്രഭാകറും ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തു. 46.38 ശരാശരിയില്‍ 835 റണ്‍സാണ് ഈ സഖ്യം നേടിയത്.

പുതിയ ലുക്ക്, പുതിയ മിഷന്‍... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, എതിരാളി ലങ്കപുതിയ ലുക്ക്, പുതിയ മിഷന്‍... ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നു, എതിരാളി ലങ്ക

ഗ്ലാഡിയേറ്റര്‍ ലുക്കില്‍ വിന്റേജ് ധോണി... ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ, വൈറലായി വീഡിയോഗ്ലാഡിയേറ്റര്‍ ലുക്കില്‍ വിന്റേജ് ധോണി... ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ, വൈറലായി വീഡിയോ

ഡികോക്കിനെതിരേ വാര്‍ണറുടെ കൈയേറ്റശ്രമം!! കൂട്ടത്തല്ല് തലനാരിഴയ്ക്ക് ഒഴിവായി... വീഡിയോ വൈറല്‍ഡികോക്കിനെതിരേ വാര്‍ണറുടെ കൈയേറ്റശ്രമം!! കൂട്ടത്തല്ല് തലനാരിഴയ്ക്ക് ഒഴിവായി... വീഡിയോ വൈറല്‍

Story first published: Tuesday, March 6, 2018, 9:12 [IST]
Other articles published on Mar 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X