വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിക്ക് ബോക്‌സിങിലെ താരോദയം, റുഖ്‌സാന ബീഗത്തിന്റെ പോരാട്ടം ലക്ഷ്യത്തിലേക്ക്

By Kishan
Ruqsana Begum

മുസ്ലീം മത വിശ്വാസിയായ ഒരു പെണ്‍കുട്ടി കിക്ക് ബോക്‌സിങ് ഫീല്‍ഡിലെത്തുക, യാഥാസ്ഥിക വിശ്വാസികളെ മുഴുവന്‍ മലര്‍ത്തിയടിച്ച് ലോകചാംപ്യനാവുക. ഇത് ഒരു ബോളിവുഡ് സിനിമയിലെ കഥയല്ല. ലണ്ടന്‍ സ്വദേശിനിയായ റുഖ്‌സാന ബീഗത്തിന്റെ കഥയാണ്. മതവിശ്വാസത്തിന്റെ മതില്‍ക്കെട്ടുകളെ തകര്‍ത്തെറിഞ്ഞാണ് ബംഗ്ലാദേശ് വംശജയായ ഈ അഞ്ചടി രണ്ടിഞ്ചുകാരി പുതിയ ചരിത്രമെഴുതിയത്.

15 വര്‍ഷം മുമ്പ് വെസ്റ്റ്മിനിസ്റ്റര്‍ യൂനിവേഴ്‌സിറ്റിയില്‍ ആര്‍ക്കിടെക്ടറിനു പഠിയ്ക്കുമ്പോഴാണ് ഈ ഇടിക്കൂട്ടില്‍ കമ്പം കയറുന്നത്. ആദ്യം ഇഷ്ടം തോന്നിയത് കിക്ക് ബോക്‌സിന്റെ വകഭേദമായ തായ് ബോക്‌സിങിലായിരുന്നു. കടുത്ത നിയന്ത്രണങ്ങളിലൂടെയായിരുന്നു കൂട്ടിക്കാലം കടന്നു പോയത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കളിയോടുള്ള ആഗ്രഹം വീട്ടുകാരെ തുറന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. ആദ്യത്തെ അഞ്ച് വര്‍ഷം പരിശീലനമെല്ലാം രഹസ്യമായിട്ടായിരുന്നു-പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബീഗം പറഞ്ഞു.

Ruqsana Begum2

പരിശീലനത്തിനായി പാത്തും പതുങ്ങിയും പോയി കൊണ്ടിരുന്നത് അധികകാലം തുടരനായില്ല. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ സംഗതി വീട്ടിലറിഞ്ഞു തുടങ്ങി. കളിയോടുള്ള പ്രേമം വീട്ടുകാരോട് തുറന്നു സമ്മതിച്ചപ്പോള്‍ അവര്‍ വേഗം കെട്ടിച്ചുവിടുകയാണ് ചെയ്തത്. എന്നാല്‍ അതിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കളിയില്‍ വീട്ടുകാരുടെ പിന്തുണ സ്വന്തമാക്കാനായി പിന്നീടുള്ള ശ്രമം. കളി കാണാന്‍ തുടങ്ങിയതോടെ പലരുടെയും എതിര്‍പ്പ് കുറഞ്ഞു വന്നു-താരം വിശദമാക്കി.

2016 കരിയറില്‍ വന്‍ വഴിത്തിരിവായി. സ്വീഡനില്‍ നിന്നുള്ള സൂസന്ന സല്‍മിജാര്‍വിയെ കീഴടക്കി ലോകകിരീടം നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീസ് മുസ്ലിം വനിതയായി. ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. 10-15 വര്‍ഷത്തോളം മാതാപിതാക്കളോടും സ്വന്തം സമുദായത്തോടും പരിശീലകരോടും പോരാടി തന്നെയാണ് ഈ നേട്ടത്തിലെത്തിയത്. ഇപ്പോള്‍ കിക്ക് ബോക്‌സിങില്‍ നിന്നും പ്രൊഫഷണല്‍ ബോക്‌സിലേക്ക് കളം മാറ്റി ചവിട്ടിയിരിക്കുകയാണ് ഈ 34കാരി.

Story first published: Saturday, March 17, 2018, 17:51 [IST]
Other articles published on Mar 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X