ഐപിഎല്‍: പുലി പോലെ വന്ന് എലി പോലെ പോയി!! കണ്ടവരുണ്ടോ? ഇവര്‍ക്ക് 'ലുക്കൗട്ട്‌ നോട്ടീസ്'

Written By:

മുംബൈ: പല അദ്ഭുതപ്പെടുഐപിഎല്ലില്‍ ഒരു സീസണ്‍ മാത്രം തിളങ്ങി പിന്നീട് വിസ്മൃതിയിലായിപ്പോയ ചില താരങ്ങളുണ്ട്. ഇങ്ങനെ വണ്‍ സീസണ്‍ വണ്ടര്‍ ആയി മാറി പിന്നീട് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിന്നു പോലും മാഞ്ഞുപോയ അഞ്ചു താരങ്ങളെ പരിചയപ്പെടാം. ഇവരില്‍ ചിലര്‍ക്കു ഐപിഎല്ലില്‍ മാത്രമല്ല പ്രാദേശിക ക്രിക്കറ്റില്‍ പോലും നിലവില്‍ ഒരു ടീം പോലുമില്ല.

ത്തുന്ന പ്രകടനങ്ങള്‍ക്കും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്. ചില സൂപ്പര്‍ താരങ്ങളുടെ പിറവിയും മറ്റു ചില വമ്പന്‍ താരങ്ങളുടെ പതനവുമെല്ലാം ഐപിഎഎല്ലില്‍ ക്രിക്കറ്റ് ലോകം കണ്ടു. ഒരു സീസണില്‍ മാത്രം ഉജ്ജ്വല പ്രകടനത്തിലൂടെ ഐപിഎല്ലിന്റെ തന്നെ കണ്ടെത്തലായ ചില കളിക്കാരുണ്ട്.

പിന്നീടൊരിക്കലും ഇവരില്‍ നിന്നും അത്തരമൊരു പ്രകടനം കാണാനും കഴിഞ്ഞിട്ടില്ല.
ഇങ്ങനെ വണ്‍ സീസണ്‍ വണ്ടര്‍ ആയി മാറി പിന്നീട് ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ നിന്നു പോലും മാഞ്ഞുപോയ അഞ്ചു താരങ്ങളെ പരിചയപ്പെടാം. ഇവരില്‍ ചിലര്‍ക്കു ഐപിഎല്ലില്‍ മാത്രമല്ല പ്രാദേശിക ക്രിക്കറ്റില്‍ പോലും നിലവില്‍ ഒരു ടീം പോലുമില്ല.

 പോള്‍ വല്‍ത്താട്ടി

പോള്‍ വല്‍ത്താട്ടി

2011ലെ ഐപിഎല്ലിന്റെ കണ്ടെത്തലായിരുന്നു കിങ്‌സ് ഇലവന്റെ വെടിക്കെട്ട് ഓപ്പണറായ പോള്‍ വല്‍ത്താട്ടി. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ നേടിയ സെഞ്ച്വറിയോടെ വീരേന്ദര്‍ സെഗാവിന്റെ പിന്‍ഗാമിയെന്നു വരെ താരം വിശേഷിപ്പിക്കപ്പെട്ടു. 35.61 ശരാശരിയില്‍ 463 റണ്‍സാണ് 2011 സീസണില്‍ പോള്‍ പഞ്ചാബിനു വേണ്ടി വാരിക്കൂട്ടിയത്.
ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ആദം ഗില്‍ക്രിസ്റ്റിനൊപ്പം പോളാണ് ഈ സീസണില്‍ പഞ്ചാബിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മിക്ക കളികളിലും ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കാന്‍ ഈ ജോടിക്കു കഴിഞ്ഞു.
എന്നാല്‍ ഈ സീസണിനു ശേഷം പോളിനെ പിന്നീട് ഐപിഎല്ലില്‍ കണ്ടിട്ടില്ല. പരിക്കാണ് താരത്തിനു വില്ലനായത്. പരിക്കു മൂലം ഐപിഎല്ലില്‍ നിന്നു മാത്രമല്ല പ്രാദേശിക ക്രിക്കറ്റില്‍ നിന്നു പോലും ദീര്‍ഘകാലം അദ്ദേഹത്തിനു വിട്ടുനില്‍ക്കേണ്ടിവന്നു. നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ പഞ്ചാബിന്റെ ടീമില്‍ പോലും അംഗമല്ല പോള്‍.

ശ്രീനാഥ് അരവിന്ദ്

ശ്രീനാഥ് അരവിന്ദ്

പോള്‍ വല്‍ത്താട്ടിയെപ്പോലെ തന്നെ 2011ലെ ഐപിഎല്ലില്‍ മാത്രം തിളങ്ങിയ മറ്റൊരു താരമാണ് കര്‍ണാടക പേസര്‍ ശ്രീനാഥ് അരവിന്ദ്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 21 വിക്കറ്റുകള്‍ താരം കടപുഴക്കിയിരുന്നു. ഇതേ സീസണില്‍ തന്നെ രാജസ്ഥാന്‍ റോയല്‍സ് താരം അജിങ്ക്യ രഹാനെയ്‌ക്കെതിരേ ഒരോവറില്‍ തുടര്‍ച്ചയായി ആറു ബൗണ്ടറികള്‍ വഴങ്ങിയും ശ്രീനാഥ് വാര്‍ത്തകളില്‍ ഇടംപിടിച്ചു.
ഇതേ സീസണില്‍ തന്നെ പ്രാദേശിക ക്രിക്കറ്റിലും ശ്രീനാഥ് മിന്നുന്ന പ്രകടനം നടത്തി. പക്ഷെ പരിക്കു മൂലം തൊട്ടുടുത്ത സീസണില്‍ താരത്തിനു കളിക്കാനായില്ല. തിരിച്ചുവരവിന് ശേഷം പ്രാദേശിക ക്രിക്കറ്റില്‍ ശ്രീനാഥ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയെങ്കിലും ഐപിഎല്ലില്‍ ഇതാവര്‍ത്തിക്കാനായില്ല.
ഇന്ത്യക്കു വേണ്ടി ഒരേയൊരു ടി20 മല്‍സരം മാത്രമാണ് ശ്രീനാഥ് കളിച്ചത്. ഈ മല്‍സരത്തില്‍ താരം 44 റണ്‍സ് വഴങ്ങുകയും ചെയ്തു. നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി കളിക്കുകയാണ് താരം.

സ്വപ്‌നില്‍ അസ്‌നോദ്കര്‍

സ്വപ്‌നില്‍ അസ്‌നോദ്കര്‍

ഗോവന്‍ പീരങ്കിയെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സണ്‍ വിശേഷിപ്പിച്ച ബാറ്റ്‌സ്മാനായിരുന്നു സ്വപ്‌നില്‍ അസ്‌നോദ്കര്‍. രാജസ്ഥാന്‍ ചാംപ്യന്‍മാരായ ഐപിഎല്ലിന്റെ പ്രഥമ സീസണിലെ മിന്നുന്ന പ്രകടനമാണ് താരത്തെ ഇങ്ങനെയൊരു വിശേഷണത്തിന് അര്‍ഹനാക്കിയത്. ദക്ഷിണാഫ്രിക്കന്‍ താരം ഗ്രേയം സ്മിത്തിനൊപ്പം ടീമിന്റെ ഓപ്പണിങ് പങ്കാളി കൂടിയായിരുന്നു അസ്‌നോദ്കര്‍. ഒമ്പത് ഇന്നിങ്‌സുകളിലായി 311 റണ്‍സാണ് പ്രഥമ സീസീസണില്‍ താരം നേടിയത്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ദേശീയ ടീമിലേക്ക് ഒരിക്കല്‍പ്പോലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടില്ല.
പ്രാദേശിക ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഐപിഎല്ലിന്റെ രണ്ടാം സീസണില്‍ ഒരു ടീമിലും ഇടംനേടാന്‍ അസ്‌നോദ്കര്‍ക്കു കഴിഞ്ഞില്ല. നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ ഗോവയ്ക്കു വേണ്ടി കളിക്കുകയാണ് താരം. അടുത്തിടെ വിജയ് ഹസാരെ ട്രോഫിയില്‍ അസ്‌നോദ്കര്‍ ഗോവയ്ക്കു വേണ്ടി സെഞ്ച്വറി നേടിയിരുന്നു.

 മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പേരുമായി സാമ്യമുള്ളതിനാലാണ് പഞ്ചാബില്‍ നിന്നുള്ള പേസര്‍ മന്‍പ്രീത് ഗോണി ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ചെന്നൈ സൂപ്പര്‍കിങ്‌സില്‍ ധോണിക്കു കീഴില്‍ തന്നെ കളിക്കാന്‍ ഗോണിക്കു ഭാഗ്യം ലഭിക്കുകയും ചെയ്തു. ധോണിയുടെ കീഴിലാണ് ഗോണിയുടെ ഏറ്റവും മികച്ച പ്രകടനവും കണ്ടത്. പ്രഥമ സീസലണിലെ ഐപിഎല്ലില്‍ ചെന്നൈയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളായിരുന്നു അദ്ദേഹം. 16 മല്‍സരങ്ങളില്‍ നിന്നായി 17 വിക്കറ്റുകളാണ് ഗോണി ആദ്യ സീസണില്‍ പോക്കറ്റിലാക്കിയത്.
എന്നാല്‍ ആദ്യ സീസണിലെ പ്രകടനം തുടര്‍ന്നുള്ള സീസണുകളിലെ ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ ഗോണിക്കായില്ല. ഇതോടെ പലപ്പോഴും ടീമിന് അകത്തും പുറത്തുമായി താരത്തിന്റെ സ്ഥാനം. പ്രഥമ സീസണിലെ ഐപിഎല്ലിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കും ഗോണി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടു ഏകദിന മല്‍സരങ്ങളില്‍ കളിച്ച പേസര്‍ രണ്ടു വിക്കറ്റ് നേടുകയും ചെയ്തു.
തുടര്‍ച്ചയായ പരിക്കുകളും മോശം ഫോമുമെല്ലാം ഗോണിയെ പിന്നീട് ഐപിഎല്ലില്‍ നിന്നു തന്നെ പുറത്താക്കി. നിലവില്‍ പ്രാദേശിക ക്രിക്കറ്റില്‍ പഞ്ചാബിനു വേണ്ടി കളിക്കുകയാണ് പേസര്‍.

സൗരഭ് തിവാരി

സൗരഭ് തിവാരി

2008ല്‍ വിരാട് കോലിയുടെ നായകത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ചാംപ്യന്‍മാരായ ടീമില്‍ അംഗമായിരുന്നു ഓള്‍റൗണ്ടറായ സൗരഭ് തിവാരി. ഇതേ തുടര്‍ന്ന് 2010ലെ ഐപിഎല്ലിലേക്കും താരത്തിന് നറുക്കുവീണു. മുംബൈ ഇന്ത്യന്‍സാണ് തിവാരിയെ ലേലത്തില്‍ സ്വന്തമാക്കിയത്. 419 റണ്‍സ് അടിച്ചുകൂട്ടിയ താരം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. ടീമിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് തിവാരി വഹിച്ചത്.
പക്ഷെ പിന്നീടുള്ള രണ്ടു സീസണുകളിലും തിവാരി തീര്‍ത്തും നിറംമങ്ങി. 2010ലെ ഐപിഎല്ലിലെ പ്രകടനത്തെ തുടര്‍ന്ന് ദേശീയ ടീമിലേക്കും തിവാരി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തിളങ്ങാനായില്ല. ഐപിഎല്ലിനെക്കൂടാതെ പ്രാദേശിക ക്രിക്കറ്റിലും നിറംമങ്ങിയതോടെ താരത്തിന്റെ കരിയര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി.

Story first published: Saturday, February 10, 2018, 15:27 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍