സ്പാനിഷ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തന്റെ മെഡലുകള്‍ നല്‍കാന്‍ തയ്യാര്‍: കരോളി മാരിന്‍

മാഡ്രിഡ്: ബാഡ്മിന്റണ്‍ കോര്‍ട്ടര്‍ വനിതാ സൂപ്പര്‍ സ്റ്റാറാണ് സ്‌പെയിന്റെ കരോളിനാ മാരിന്‍. ഒളിംപിക്‌സില്‍ ഉള്‍പ്പെടെ നിരവധി മെഡലുകള്‍ ഇതിനോടകം കരിയറിനൊപ്പം ചേര്‍ന്ന കരോളിന കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിന് ലോകത്തിന് മാതൃകയാവാന്‍ ഒരുങ്ങുകയാണ്. കോവിഡിനെതിരേ പോരാടുന്ന സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തര്‍ക്കായി തന്റെ മെഡലുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞിരിക്കുകയാണ് കരോളിന.

എന്റെ മെഡലുകള്‍ കോവിഡിനെതിരേ പോരാടുന്ന സ്‌പെയിനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നല്‍കാന്‍ തയ്യാറാണ്. അവരാണ് സ്‌പെയിനിലെ യഥാര്‍ത്ഥ ഹീറോകള്‍.അവര്‍ എല്ലാ പിന്തുണയും ബഹുമാനവും അര്‍ഹിക്കുന്നുവെന്നു-കരോളിന ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.നേരത്തെ ബാഴ്‌സലോണയിലെ സാനിറ്റാസ് സിമാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരോടൊപ്പം കരോളിന പ്രവര്‍ത്തിച്ചിരുന്നു.

ലയണല്‍ മെസ്സി ക്ലബ്ബ് വിടുമോ? ബാഴ്‌സലോണ പ്രസിഡന്റ് പ്രതികരിക്കുന്നു

100 വയസുള്ള രോഗിയെ കോറോണമുക്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു.ഇത് വലിയ പ്രചോദനമായി. അവരോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ രോഗബാധിതരായവരെ പരിചരിക്കാന്‍ തയ്യാറായ ആരോഗ്യപ്രവര്‍ത്തകരാണ് ഹീറോകള്‍. ജീവിതം കൈയില്‍പിടിച്ച് അവര്‍ ധൈര്യത്തോടെ മുന്നോട്ടുപോവുകയും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണെന്നും കരോളിന പറഞ്ഞു.

2016ലെ റിയോ ഒളിംപിക്‌സിലെ സിംഗിള്‍സില്‍ സ്വര്‍ണ മെഡല്‍ കരോളിനയ്ക്കായിരുന്നു.ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ്ണവും കരോളിനയുടെ പേരിലുണ്ട്. യൂറോപ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നും സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ്ണവും സ്പാനിഷ് താരംസ്വന്തമാക്കിയിട്ടുണ്ട്. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ കരോളിന നിലവില്‍ ആറാം സ്ഥാനത്താണ്. കരിയറില്‍ 381 ജയവും 112 തോല്‍വിയും ഏറ്റുവാങ്ങിയ കരോളിനയെ പരിശീലിപ്പിക്കുന്നത് ഫെര്‍ണാണ്ടോ റിവാസാണ്.ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ പിവി സിന്ധുവിനും സൈന നെഹ് വാളിനും കോര്‍ട്ടില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള താരമാണ് 27കാരിയായ കരോളിന. സിന്ധുവിനെതിരേ മികച്ച റെക്കോഡാണ് കരോളിനയ്ക്കുള്ളത്.

ഓസ്ട്രിയന്‍ ഗ്രാന്റ് പ്രീ കിരീടം വല്‍ട്ടേരി ബോത്താസിന്; ഹാമില്‍ട്ടന് നാലാം സ്ഥാനം മാത്രം

കോവിഡ് വ്യാപനം വളരെയേറെ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍.ഇതിനോടകം നിരവധി ആളുകള്‍ക്ക് രോഗം ബാധിക്കുകയും ആയിരക്കണക്കിനാളുകള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഇപ്പോഴും രോഗവ്യാപനം സ്‌പെയിനില്‍ നിലനില്‍ക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ വലിയ പിന്തുണയാണ് സ്‌പെയിനിലെ കായിക താരങ്ങളില്‍ നിന്നുണ്ടായത്.മാര്‍ച്ച് 10ഓടെ നിര്‍ത്തിവെച്ച സ്‌പെയിനിലെ ടൂര്‍ണമെന്റുകളെല്ലാം ഓരോന്നായി പുനരാരംഭിച്ചുകൊണ്ടിരിക്കുകയാണ്.

കര്‍ശന നിയന്ത്രണങ്ങോടെ ലാലിഗ പുനരാരംഭിച്ചു കഴിഞ്ഞു.എന്നാല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകള്‍ പുനരാരംഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സൗഹൃദ ടെന്നീസ് മത്സരത്തില്‍ പങ്കെടുക്കാനെത്തിയ നൊവാക് ജോക്കോവിച്ചിന് കോവിഡ് സ്ഥിരീകരിച്ചത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ ടെസ്റ്റ് ഫലം നെഗറ്റീവായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, July 6, 2020, 15:53 [IST]
Other articles published on Jul 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X