കോച്ച് വന്നു, ഇന്ത്യയുടെ കളിമാറി; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഒളിംപിക്‌സ് മെഡലാണ് ലക്ഷ്യം

Posted By: rajesh mc

ദില്ലി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഡബിള്‍സ് കോച്ച് ടാന്‍ കിം ഹെര്‍ ടീമിന്റെ പരിശീലന ചുമതല ഏറ്റെടുത്തിട്ട് അധികം നാളായില്ല. പക്ഷെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ മാറ്റങ്ങള്‍ ദൃശ്യമാക്കാന്‍ പുതിയ കോച്ചിന് സാധിച്ചു. സിംഗിള്‍സ് മത്സരങ്ങള്‍ക്ക് പുറമെ ഡബിള്‍സ് ഇനങ്ങളിലും ഇന്ത്യ പുതിയ യുഗം രചിക്കുമെന്ന സൂചനകളാണ് അടുത്ത മാസങ്ങളിലായി പുറത്തുവരുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ടീമില്‍ ഇന്ത്യ ആറ് മെഡലുകളുമായി ഒന്നാമതെത്തിയിരുന്നു, ഇതിന് ഡബിള്‍സ് ടീമിനോട് നന്ദി പറയേണ്ടതുണ്ട്.

ഡബിള്‍സ് ടീമുകളില്‍ താരങ്ങളെ മാറ്റിമറിച്ച് ഇറക്കിക്കൊണ്ടാണ് മലേഷ്യന്‍ കോച്ച് തന്റെ കളി തുടങ്ങിയത്. അശ്വിനി പൊന്നപ്പ, സാത്വിക്‌സായിരാജ് റാണ്‍കിറെഡ്ഡി സഖ്യത്തെ ഇത്തരത്തില്‍ സൃഷ്ടിച്ചതാണ്. ഇൗ ടീമാണ് മലേഷ്യയെ ആദ്യമായി തകര്‍ത്ത് മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്. സാത്വികും, ചിരാഗ് റെഡ്ഡിയും അടങ്ങുന്ന പുരുഷ സഖ്യം കോമണ്‍വെല്‍ത്തില്‍ വെള്ളി നേടുകയും ചെയ്തു. വനിതാ ഡബിള്‍സില്‍ അശ്വിനി, സിക്കി സഖ്യം വെങ്കലവും നേടി.

court

ടോക്യോ ഒളിംപിക്‌സില്‍ മൂന്ന് ഡബിള്‍സ് ഇനങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്നാണ് ടാനിന്റെ വിശ്വാസം. ഗോള്‍ഡ് കോസ്റ്റിലും, മലേഷ്യയിലും നേടിയ വിജയങ്ങളല്ല ടോക്യോ ഒളിംപികിസിലെ ഡബിള്‍സ് മെഡല്‍ നേട്ടമാണ് കോച്ച് കാത്തിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഡബിള്‍സ് ടീമിനെ ഒളിംപികിസ് ലക്ഷ്യം വെച്ചാണ് ടാന്‍ ഒരുക്കുന്നത്.

പങ്കെടുക്കാനല്ല മെഡല്‍ നേടാനാണ് കളത്തില്‍ ഇറങ്ങുന്നതെന്ന് ഓരോ താരത്തെയും ബോധ്യപ്പെടുത്തുകയാണ് കോച്ച് ചെയ്യുന്നത്. കൊറിയയും, ജപ്പാനും, ചൈനയും, ചൈനീസ് തായ്‌പേയിയും ഒക്കെ കളിക്കുന്ന ഗെയിമിനെ മറികടക്കുക എളുപ്പമല്ല. അതനുസരിച്ചുള്ള മാറ്റങ്ങള്‍ ഇന്ത്യന്‍ താരങ്ങള്‍ കളത്തില്‍ പ്രകടിപ്പിച്ചാല്‍ വിജയം അകലെയല്ല, കോച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

Story first published: Tuesday, May 8, 2018, 8:46 [IST]
Other articles published on May 8, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍