ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്ത്

Posted By: rajesh mc

സിഡ്‌നി: ഓസ്‌ട്രേയന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ വെല്ലുവിളി അവസാനിച്ചു. ടൂര്‍ണമെന്റില്‍ അവശേഷിച്ചിരുന്ന ഇന്ത്യയുടെ ഡബിള്‍സ് താരങ്ങളായ മനു അത്രി, ബി സുമീത് റെഡ്ഡി ടീം പുറത്തായതോടെയാണിത്. ഇന്തോനേഷ്യയുടെ ടോപ് സീഡ് താരങ്ങളോട് 17-21, 15-21 എന്ന സ്‌കോറിനാണ് ഇന്ത്യ തോറ്റത്.

മത്സരം 39 മിനിറ്റ് നീണ്ടുനിന്നു. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തെങ്കിലും അവസാന ലാപ്പില്‍ കുതിപ്പ് നടത്തിയ ഇന്തോനേഷ്യന്‍ താരങ്ങളായ ബെറി ആഗ്രിയവന്‍, ഹര്‍ദിയാന്തോ എന്നിവര്‍ മികച്ച കളി കെട്ടഴിച്ച് വിജയം നേടുകയായിരുന്നു. രണ്ടാമത്തെ ഗെയിമില്‍ കാര്യമായ ചെറുത്തുനില്‍പ് നടത്താന്‍ ഇന്ത്യയ്ക്കായില്ല.

manureddy

കഴിഞ്ഞദിവസം ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങളായ സമീര്‍ വര്‍മയും, സായ് പ്രണീതും ക്വാര്‍ട്ടറില്‍ തോറ്റു പുറത്തായിരുന്നു. സമീര്‍ ചൈനീസ് താരം ലു ഗാങ്‌സുവിനോടും, സായ് പ്രണീത് മറ്റൊരു ചൈനീസ് താരം ലീ ചെങ്കിനോടും തോല്‍ക്കുകയായിരുന്നു. ഇന്ത്യയുടെ രണ്ടാംനിര താരങ്ങളാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാനിറങ്ങിയത്. റാങ്കിങ്ങില്‍ മുന്നിലുള്ള പ്രമുഖ താരങ്ങള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല.

Story first published: Sunday, May 13, 2018, 9:33 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍