വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഡിസ്‌കസില്‍ ചരിത്രം കുറിച്ച് കമല്‍ജിത്ത് കൗര്‍; ഫൈനലില്‍

ടോക്കിയോ: വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍. ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ 64 മീറ്റര്‍ കുറിച്ചുകൊണ്ടാണ് കമല്‍പ്രീത് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഒളിമ്പിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം 64 മീറ്റര്‍ തൊടുന്നതും.

യോഗ്യതാ മത്സരത്തിലെ ആദ്യ ശ്രമത്തില്‍ 62 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററും കുറിച്ചതിന് ശേഷമാണ് 64 മീറ്റര്‍ പ്രകടനവുമായി കമല്‍പ്രീത് കളംനിറഞ്ഞത്. ഇതേസമയം, ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ സീമ പൂനിയ പുറത്തായി. മൂന്നു ശ്രമങ്ങളില്‍ നിന്നായി 60.57 മീറ്ററാണ് ഏറ്റവും മികച്ചതായി സീമ പൂനിയ കണ്ടെത്തിയത്.

Olympics 2021: Kamalpreet Kaur Creates History, Enters Discus Throw Final — All Things To Know About This New Star

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ രണ്ടു പേര്‍ മാത്രമേ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയത്. കമല്‍പ്രീത്തിനൊപ്പം അമേരിക്കയുടെ വലേറിയ ഓള്‍മാനും ഈ പട്ടികയില്‍ ശ്രദ്ധനേടി. യോഗ്യതാ മത്സരത്തില്‍ 66.42 മീറ്റര്‍ കുറിക്കാന്‍ ഓള്‍മാന് സാധിച്ചു. പറഞ്ഞുവരുമ്പോള്‍ ഡിസ്‌കസ് ത്രോയില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് കമല്‍പ്രീത് കൗര്‍.

2021 ജൂണ്‍ 21 -ന് നടന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലെ 65.06 മീറ്റര്‍ പ്രകടനമാണ് കമല്‍പ്രീത്തിന് ദേശീയ റെക്കോര്‍ഡ് സമ്മാനിച്ചത്. ഡിസ്‌കസ് ത്രോയില്‍ ആദ്യമായി 65 മീറ്റര്‍, 66 മീറ്റര്‍ മാര്‍ക്കുകള്‍ പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും കമല്‍പ്രീത് കൗറിന് സ്വന്തം.

ആരാണ് കമല്‍പ്രീത് കൗര്‍?

25 -കാരിയായ കമല്‍പ്രീത് കൗര്‍ പഞ്ചാബ് സ്വദേശിനിയാണ്. ഇപ്പോള്‍ ടോക്കിയോ ഒളിമ്പിക്‌സ് ഫൈനലിലേക്ക് നേരിട്ട് യോഗ്യത കുറിച്ചുകൊണ്ടാണ് താരം ലോകശ്രദ്ധ പിടിച്ചടക്കിയത്. പഞ്ചാബിലെ ചെറുഗ്രാമമായ ബാദലില്‍ നിന്നാണ് കമല്‍പ്രീത്തിന്റെ ഒളിമ്പിക്‌സിലേക്കുള്ള പ്രയാണം. ചെറിയ നാളുകളിലെ താരം കായിക ഇനങ്ങളില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. കമല്‍പ്രീത്തിന്റെ കായികക്ഷമത തിരിച്ചറിഞ്ഞ പരിശീലകനാണ് അത്‌ലറ്റിക്‌സ് തിരഞ്ഞെടുക്കാന്‍ താരത്തെ പ്രേരിപ്പിച്ചത്. വൈകാതെ പഞ്ചാബിലെ ഏറ്റവും മികച്ച അഞ്ച് അത്‌ലീറ്റ് താരങ്ങളില്‍ ഒരാളായി കമല്‍പ്രീത് കൗര്‍ മാറി.

'പഠിത്തത്തില്‍ ഞാന്‍ വളരെ മോശമായിരുന്നു. ഈ സമയത്താണ് ഒരിക്കല്‍ സംസ്ഥാന കായികമേള നടക്കുന്നത്. കോച്ച് എന്നെ അങ്ങോട്ടു കൊണ്ടുപോയി. തുടര്‍ന്നാണ് ഡിസ്‌കസ് ത്രോയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞതും', അടുത്തിടെ നടന്ന അഭിമുഖത്തില്‍ കമല്‍പ്രീത് കൗര്‍ പറയുകയുണ്ടായി.

സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലൂടെയാണ് കമല്‍ജിത്തിന്റെ പ്രഫഷണല്‍ വളര്‍ച്ച. 2016 -ല്‍ താരം അണ്ടര്‍-18, അണ്ടര്‍-20 ദേശീയ ചാംപ്യന്‍ഷിപ്പുകളിലൂടെ മുഖ്യധാരയിലെത്തി. 2017 -ലെ ലോക സര്‍വകലാശാല ഗെയിംസില്‍ കമല്‍പ്രീത് കൗര്‍ ആറാമതെത്തി. 2019 -ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിലും താരം അഞ്ചാമത് ഫിനിഷ് ചെയ്തിരുന്നു.

Story first published: Saturday, July 31, 2021, 8:53 [IST]
Other articles published on Jul 31, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X