ദില്ലി: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുടെ സംപ്രേഷണാവകാശം നല്‍കുന്നതിന് ടെണ്ടര്‍ വിളിക്കാനും ഡിസംബര്‍ ഒന്ന് വ്യാഴാഴ്ച തന്നെ തീരുമാനമെടുക്കാനും ദില്ലി ഹൈക്കോടതി ക്രിക്കറ്റ് ബോര്‍ഡിനോട് നിര്‍ദേശിച്ചു.
ജസ്റിസുമാരായ എം.കെ.ശര്‍മ, ആര്‍.സി.ചോപ്ര എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.
നവംബര്‍ 28നു തന്നെ പ്രസാര്‍ ഭാരതിക്ക് ടെസ്റ് പരമ്പരയുടെ സംപ്രേഷണാവകാശം നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് പ്രസാര്‍ ഭാരതിയുടെ അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു. വരുമാനം പങ്കുവയ്ക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ സംപ്രേഷണാവകാശം പ്രസാര്‍ ഭാരതിക്ക് നല്‍കിക്കൊണ്ടുള്ള മുന്‍ ബിസിസിഐ സെക്രട്ടറിയുടെ കത്തും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.