മെല്‍ബണ്‍: സമരേഷ് ജങിന് ആറു വ്യക്തിഗത സ്വര്‍ണ മെഡലെന്ന റെക്കോഡിനൊപ്പമെത്താനായില്ല. ശനിയാഴ്ച നടന്ന തന്റെ അവസാനത്തെ ഇനമായ 25 മീറ്റര്‍ സ്റാന്റേഡ് പിസ്റള്‍ മത്സരത്തില്‍ ഒമ്പതാം സ്ഥാനത്ത് എത്താനേ ജങിന് കഴിഞ്ഞുള്ളൂ.
ഇംഗ്ലണ്ടിന്റെ മിക് ഗോള്‍ട്ടാണ് സ്വര്‍ണം നേടിയത്. പാകിസ്ഥാന്റെ ഇര്‍ഷാദ് അലി വെള്ളി നേടി. ആസ്ത്രേലിയയുടെ ബ്രൂസ് കിക്കിനാണ് വെങ്കലം.
മൊത്തം ട്ട് ഇനങ്ങളില്‍ പങ്കെടുത്ത സമരേഷ് ജങ് അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്.