പാരീസ്: ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീഞോ യൂറോപ്യന്‍ ഫുട്ബോളര്‍ ഒഫ് ദി ഈയര്‍ പുരസ്കാരത്തിന് അര്‍ഹനായി.
യൂറോപ്പിലെ സ്പോര്‍ട്സ് ലേഖകര്‍ക്കിടയിലെ അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
റൊണാള്‍ഡീഞോയെ തേടിയെത്തുന്ന മൂന്നാമത്തെ അവാര്‍ഡാണിത്. കഴിഞ്ഞ ഡിസംബറില്‍ ഫിഫ വേള്‍ഡ് പ്ലേയര്‍ ഒഫ് ദ ഇയറായും ഈ വര്‍ഷം സപ്തംബറില്‍ ഫിഫ്പ്രോ വേള്‍ഡ് പ്ലെയറായും റൊണാള്‍ഡീഞോയെ തിരഞ്ഞെടുത്തിരുന്നു.
2001ലാണ് റൊണാള്‍ഡീഞോ യൂറോപ്യന്‍ മണ്ണില്‍ കളിക്കാനിറങ്ങുന്നത്.