അഹമ്മദാബാദ്: ഗാസ്ട്രോഎന്‍ട്രൈറ്റിസിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെ ഡിസംബര്‍ 20 ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ചെയ്യു.
സുഖമില്ലാത്തതിനെ തുടര്‍ന്ന് രാജസ്ഥാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു കാരണം 18ന് തുടങ്ങിയ മൂന്നാംടെസ്റില്‍ രാഹുലിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. 17ന് രാത്രിയാണ് ഛര്‍ദിയും പനിയുമുണ്ടായതിനെ തുടര്‍ന്ന് രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദില്ലിയില്‍ നടന്ന രണ്ടാംടെസ്റിലും രാഹുലിന് സുഖമില്ലാതിരുന്നെങ്കിലും കളിയില്‍ പങ്കെടുത്തിരുന്നു.
രാഹുലിന്റെ അഭാവത്തില്‍ വീരേന്ദ്ര സേവാഗാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്.