IPL 2026: അഭിയും വൈഭവും വേണ്ട!! സഞ്ജു മതി; ബെസ്റ്റ് 5 സൈഡ് ടീമുമായി മോഹിത്, ആരെല്ലാം?
ഐപിഎല്ലില്‍ ഇത്തവണ വിവിധ ടീമുകള്‍ക്കായി മിന്നുന്ന പ്രകടന നടത്തിയ താരങ്ങളില്‍ നിന്നും ഏറ്റവും മികച്ച അഞ്ചു പേരെ ഉള്‍പ്പെടുത്തി ഒരു ഫൈവ് എ സൈഡ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ. ക്രിക്ക്ബസിന്റെ ഷോയിലായിരുന്നു അദ്ദേഹത്തിന്റെ ഈ കിടിലന്‍ സെലക്ഷന്‍.
ബാറ്റര്‍ മുതല്‍ സ്പിന്നര്‍ വരെ ഓരോ കാറ്റഗറിയിലെയും ഓരോ കളിക്കാര് വീതമാണ് സ്വക്വാഡിലുള്ളത്. ചില വമ്പന്‍ താരങ്ങള്‍ക്കു ഈ അഞ്ചു പേരുള്‍പ്പെട്ട സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മോഹിത്തിന്റെ ഈ ഫൈവ് എ സൈഡ് ടീമില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നു നോക്കാം.

ആ അഞ്ചു പേര്‍ ആരെല്ലാം?
ആദ്യം ടീമിലേക്കു ഒരു ബാറ്ററെ തിരഞ്ഞെടുക്കാനാണ് മോഹിത് ശര്‍മയോടു ആവശ്യുപ്പെട്ടത്. അഞ്ചു കളിക്കാരെയാണ് അദ്ദേഹത്തിനു ഓപ്ഷനുകളായി നല്‍കിയത്. രാജസ്സ്ഥാന്‍ റോയല്‍സിന്റെ മലയാളി സൂപ്പര്‍ സ്ഞ്ജു സാംസണിനൊപ്പം വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്), ഇഷാന്‍ കിഷന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), പ്രിയാന്‍ഷ് ആര്യ (പഞ്ചാബ് കിങ്‌സ്), അഭിഷേക് ശര്‍മ (സണ്‍റൈസേഴ്‌സ് ഹൈദരബാദ്) എന്നിവരായിരുന്നു ഓപ്ഷനുകള്‍.
അഭിഷേകിനെയും ഇഷാനെയും വൈഭവിനെയുമെല്ലാം തഴഞ്ഞ മോഹിത് സഞ്ജുവിനെയാണ് തിരഞ്ഞെടുത്തത്. ഇതിന്റെ കാരണം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.
'ഞാന്‍ തിരഞ്ഞെടുക്കുക സഞ്ജു സാംസണിനെയായിരിക്കും. കാരണം ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തി ടീമിനെ കൂടുതല്‍ വിജയങ്ങളിലേക്കു നയിക്കാന്‍ ആര്‍ക്കാണ് കഴിയുക എന്നതാണ് എന്നെ സംബന്ധിച്ച് പ്രധാനം. സഞ്ജു ഈ റോള്‍ നന്നായി ചെയ്യുന്നയാളുമാണ്'- മറ്റു നാലു പേര്‍ക്കു പകരം മലയാളി താരത്തെ തിരഞ്ഞെടുത്തതിന്റെ കാരണം മോഹിത് വിശദീകരിക്കുകയും ചെയ്തു.
അടുത്ത ചോദ്യം ആരയിയിക്കും ഈ ടീമിന്റെ ക്യാപ്റ്റനാവുക എന്നതായിരുന്നു. ശ്രേയസ് അയ്യര്‍ (പഞ്ചാബ് കിങ്‌സ്), രജത് പാട്ടിധാര്‍ (റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരു), പാറ്റ് കമ്മിന്‍സ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്), ശുഭ്മന്‍ ഗില്‍ (ഗുജറാത്ത് ടൈറ്റന്‍സ്) എന്നിവരായിരുന്നു ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍.
അല്‍പ്പസമയം ആലോചിച്ചാണ് ശ്രേയസിന്റെ പേര് മോഹിത് പറഞ്ഞത്. ക്യാപ്റ്റനെന്ന നിലയിലുള്ള ശ്രേയസിന്റെ ട്രാക്ക് റെക്കോര്‍ഡ് വളരെ മികച്ചതാണെനും ഈ കാരണത്താലാണ് താന്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു. ക്യാപ്റ്റനു ശേഷം അഞ്ചംഗ ടമിലേക്കു അടുത്തതായി ആവശ്യം ഒരു ഫാസ്റ്റ് ബൗളറെയാണ്. ഇവിടെയും അഞ്ചു ഓപ്ഷനുകള്‍ മോഹിത്തിനു മുന്നില്‍ വച്ചു.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സാക്വിബ് ഹുസൈന്‍, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രിന്‍സ് യാദവ്, ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് സിറാജ്, രാജസ്ഥാന്‍ റോയല്‍ന്റെ ജോഫ്ര ആര്‍ച്ചര്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അന്‍ഷുല്‍ കംബോജ് എന്നിവരായിരുന്നു ചുരുക്ക പട്ടികയില്‍.
വളരെ ബുദ്ധമുട്ടേറിയ ചോദ്യമാണിതെങ്കിലും കംബോജിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു മോഹിത് പറഞ്ഞു. പ്രിന്‍സ് യാദവും ഈ ലിസ്റ്റിലുണ്ടെങ്കിലും താന്‍ ടീമിലെടുക്കുക കംബോജിനെ ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫാസ്റ്റ് ബൗളര്‍ക്കു ശേഷം അടുത്ത ചോദ്യം സ്പിന്നറെ കുറിച്ചായിരുന്നു. വരുണ്‍ ചക്രവര്‍ത്തി (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ക്രുനാല്‍ പാണ്ഡ്യ (റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരു), നൂര്‍ അഹമ്മദ് (ചെന്നൈ സൂപ്പര്‍കിങ്‌സ്), രവി ബിഷ്‌നേയ് (രാജസ്ഥാന്‍ റോയല്‍സ്), അല്ലാ ഗസന്‍ഫര്‍ (മുംബൈ ഇന്ത്യന്‍സ്) തുടങ്ങിയ ഓപ്ഷനുകള്‍ മോഹിത്തിനു നല്‍കി.

വരുണിനെയും ബിഷ്‌നോയിയെയുമെല്ലാം തള്ളി സിഎസ്‌കെയുടെ അഫ്ഗാന്‍ സ്പിന്നര്‍ നൂറിനെ അദ്ദേഹം തന്റെ ടീമിലേക്കും കൊണ്ടുവന്നു. നൂറിന്റെ പക്കര്‍ ബൗളിങില്‍ ഒരുപാട് വേരിയേഷനുകളുണ്ട്. താളം വീണ്ടെടുത്തു കഴിഞ്ഞാല്‍ യുവ സ്പിന്നര്‍ക്കെതിരേ കളിക്കുകയെന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും മോഹിത് വിശദീകരിച്ചു.
അഞ്ചാമതും അവസാനവുമായി ടീമില്‍ വേണ്ടിയിരുന്നത് ഓള്‍റൗണ്ടറെയാണ്. രവീന്ദ്ര ജഡേജ (ആര്‍ആര്‍), ശിവം ദുബെ (സിഎസ്‌കെ), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (പഞ്ചാബ് കിങ്‌സ്), ജേസണ്‍ ഹോള്‍ഡര്‍ (ജിടി), നിതീഷ് കുമാര്‍ റെഡ്ഡി (എസ്ആര്‍എച്ച്) തുടങ്ങിയവരായിരുന്നു ഓപ്ഷനുകള്‍.
ഇക്കൂട്ടക്കില്‍ നിതീഷിനെയാണ് ഞാന്‍ തിരഞ്ഞെടുക്കുക. കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വയം കൂടുതല്‍ മെച്ചപ്പെടുത്തിയാണ് നിതീഷ് വന്നിട്ടുള്ളതെന്നും മോഹിത് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

