ബെര്‍ലിന്‍: ലോകകപ്പിലെ മികച്ച യുവതാരമായി ജര്‍മനിയുടെ സ്ട്രൈക്കര്‍ ലുകാസ് പൊഡോള്‍സ്കിയെ ഫിഫ തിരഞ്ഞെടുത്തു.
പോര്‍ച്ചുഗലിന്റെ ക്രിസ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീനയുടെ ലയണല്‍ മെസ്സി, ഇക്വഡോറിന്റെ ലൂയിസ് വലന്‍സിയ, സ്വിറ്റ്സര്‍ലാന്റിന്റെ ട്രാങ്കിലോ ബര്‍നെറ്റ, സ്പെയിനിന്റെ സെക് ഫാബ്രഗാസ് എന്നിവരാണ് മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിനായി പരിഗണിക്കപ്പട്ടെ മറ്റു കളിക്കാര്‍.
മെസ്സിയും റൊണാള്‍ഡോയും വാലന്‍സിയയും ഫിഫയുടെ വെബ്സൈറ്റിലെ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് അവസാന ലിസ്റില്‍ ഇടം കണ്ടത്. വോട്ടെടുപ്പില്‍ ഇവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തി. ഫിഫയുടെ ടെക്നിക്കല്‍ സ്റഡി ഗ്രൂപ്പാണ് ബാര്‍നറ്റ, ഫാബ്രഗാസ്, പൊഡോള്‍സ്കി എന്നിവരെ നിര്‍ദേശിച്ചത്. പത്ത് ലക്ഷത്തോളം ആരാധകര്‍ വോട്ട് ചെയ്ത വോട്ടെടുപ്പില്‍ പൊഡോള്‍സ്കി നാലാം സ്ഥാനത്തായിരുന്നു.
14 അംഗ ടെക്നിക്കല്‍ സ്റഡി ഗ്രൂപ്പാണ് മികച്ച യുവതാരത്തെ കണ്ടെത്തിയത്. ഈ അവാര്‍ഡ് ലഭിച്ചത് മഹത്തായ അംഗീകാരമാണെന്ന് പൊഡോള്‍സ്കി പറഞ്ഞു.
ജൂലൈ നാലിന് 21 വയസ് തികഞ്ഞ പൊഡോള്‍സ്കി ലോകകപ്പിലെ ആറ് കളികളില്‍ മൂന്ന് ഗോളുകളാണ് അടിച്ചത്.
1985 ജനവരി ഒന്നിനു ശേഷം ജനിച്ച, ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച കളിക്കാരെയാണ് അവാര്‍ഡിന് പരിഗണിച്ചത്.