വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോഴിക്കോട്ട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഫഹദ് പദ്ധതിയിട്ടു

By Staff

കൊച്ചി: ഇത്‌ ജോബി മാത്യു , സ്വദേശം- കോട്ടയം, പ്രായം-30, ശാരീരിക പ്രത്യേക- 65ശതമാനം വികലാംഗന്‍, യോഗ്യതകള്‍- ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നടന്ന പഞ്ചഗുസ്‌തി മത്സരങ്ങളില്‍ സ്വന്തമാക്കിയ മെഡലുകള്‍.

സെപ്‌തംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ലോക പഞ്ചഗുസ്‌തിമത്സരത്തില്‍ ഇന്ത്യയ്‌ക്കായൊരു ട്രോഫി സ്വന്തമാക്കാനുറച്ച കേരളീയന്‍. ഈ ശ്രമങ്ങള്‍ക്കായി കേരളസര്‍ക്കാറില്‍ നിന്നും ഒരു സഹായവും കിട്ടാതെ പോയ ഒരു ഹതഭാഗ്യന്‍-ഈ രീതിയിലും ജോബിയെ പരിചയപ്പെടാം.

പഞ്ച ഗുസ്‌തിയെന്നത്‌ ജോബിയുടെ ഒരു വിനോദമാണെന്ന്‌ പറയാന്‍ കഴിയില്ല. പക്ഷേ ജോബിയെ പ്രശസ്‌തനാക്കിയത്‌ പഞ്ചഗുസ്‌തിയാണെന്ന്‌ പറയാതിരിക്കാനും കഴിയില്ല. പഞ്ചഗുസ്‌തിയിലൊരു ലോകകപ്പാണ്‌ നോട്ടമിടുന്നതെങ്കിലും ജോബിയുടെ പരമമായ ലക്ഷ്യം എവറസ്റ്റ്‌ കീഴടക്കുകയെന്നതാണ്‌. ഈ മോഹത്തിന്‌ മുന്നില്‍ പഞ്ചഗുസ്‌തി വെറും കുട്ടിക്കളിയാണെന്നാണ്‌ ജോബി പറയുന്നത്‌.

65 ശതമാനം വികലാംഗനാണ്‌ ജോബി. പക്ഷേ ഈ അയോഗ്യതയും വെച്ച്‌ ഒരു ലോകമത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിയ്‌ക്കാന്‍ കഴിയുന്നത്‌ ഭാഗ്യംതന്നെയാണെന്നാണ്‌ ജോബിയുടെ പക്ഷം. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും നടന്ന പല പഞ്ചഗുസ്‌തി മത്സരങ്ങളിലും ജോബി അനേകം മെഡലുകള്‍ നേടിയിട്ടുണ്ട്‌. പക്ഷേ ഇവയെല്ലാം വികലാംഗവിഭാഗത്തിലുള്‍പ്പെടുന്നവമാത്രമായിരുന്നില്ല. ജപ്പാനില്‍ സാധാരണ ആളുകള്‍ക്കായി നടക്കുന്ന മത്സരത്തിലും ജോബി മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്‌.

സപ്‌തംബറില്‍ ഈജിപ്‌തില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ജോബി പങ്കെടുക്കുന്നത്‌ ഒരു തമിഴ്‌ സൂപ്പര്‍താരത്തിന്റെ സഹായത്തോടെയാണ്‌. മത്സരത്തില്‍ പങ്കെടുക്കാനായി ജോബിയ്‌ക്ക്‌ എല്ലാ സാമ്പത്തിക സഹായവും നല്‍കുന്നത്‌ ഈ സൂപ്പര്‍ താരമാണ്‌.

ഞാന്‍ സര്‍ക്കാറിലേയ്‌ക്ക്‌ പലതവണ സഹായമഭ്യര്‍ത്ഥിച്ച്‌ കത്തുകളയച്ചു. പക്ഷേ സഹായം ലഭിച്ചത്‌ ഈ താരത്തില്‍ നിന്നാണ്‌. ആ സഹായം ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഇതേവരെ ലഭിച്ച മെഡലുകളും എന്റെ സ്വപ്‌നങ്ങളുമൊക്കെ ഞാന്‍ മറുന്നകളയേണ്ടിവരുമായിരുന്നു- ജോബി പറയുന്നു.

അസാധാരണമായ രീതിയില്‍ നീളം കുറഞ്ഞ കാലുകളുമായാണ്‌ ജോബി ജനിച്ചത്‌. കാലിന്‌ വൈകല്യമുണ്ടെങ്കിലും കോട്ടയത്തെ ഗ്രാമത്തില്‍ നിന്നും സ്‌കൂളിലേയ്‌ക്കും പിന്നീട്‌ കോളെജിലേയ്‌ക്കുമുള്ള യാത്രയ്‌ക്കിടയിലാണ്‌ കാലിനില്ലാതെ പോയ ശക്തികൂടി തന്റെ കൈകള്‍ക്കുണ്ടെന്ന്‌ ജോബി തിരിച്ചറിഞ്ഞത്‌.

ഭാരോദ്വാഹന പരിശീലനത്തിന് പോയിരുന്ന ജോബി നൂറുകിലോവരെ എടുത്തുയര്‍ത്തി സുഹൃത്തുക്കളെ അമ്പരപ്പിക്കുമായിരുന്നത്രേ. സാധാരണ ശാരീരികാവസ്ഥയുള്ള സുഹൃത്തുക്കളില്‍ പലര്‍ക്കും ഇരുപത്‌ കിലോയില്‍ കൂടുതല്‍ ഉയര്‍ത്താന്‍ കഴിയാത്ത സ്ഥാനത്താണ്‌ ജോബി നൂറു കിലോവരെ ഉയര്‍ത്തിയിരുന്നത്‌.

ഉയരക്കുറവാണ്‌ പ്രത്യേകതയെങ്കിലും ബിരുദത്തിന്റെ കാര്യത്തില്‍ ജോബിയ്‌ക്ക്‌ നന്നേ ഉയരമുണ്ട്‌. എല്‍എല്‍ബി ബിരുദമെടുത്ത ജോബി ഇപ്പോള്‍ കൊച്ചിയ്‌ക്കടുത്ത്‌ കളമശേരിയിലെ രാജഗിരി കോളെജ്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസില്‍ പിആര്‍ഒ ആയി ജോലിചെയ്യുകയാണ്‌.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X