ദില്ലി: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ നാലാംമത്സരം ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യും. ഫിബ്രവരി 17നാണ് നാലാം മത്സരം നടക്കുന്നത്.
ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മത്സരം തല്‍സമയം സംപ്രേഷണം ചെയ്യാന്‍ നിംബസ് ദൂരദര്‍ശന് അനുമതി നല്‍കുന്നത്.
ഇതിനെത്തുടര്‍ന്ന് നിംബസിന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പുന:പരിശോധിയ്ക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ദേശീയ പ്രാധാന്യമുള്ള മത്സരങ്ങള്‍ സ്വകാര്യ ചാനലുകള്‍ക്കൊപ്പംതന്നെ ദൂരദര്‍ശനിലും തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ലംഘിച്ചുവെന്ന് കാണിച്ചാണ് നിംബസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നത്.
നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ സംപ്രേഷണത്തിനുള്ള അനുമതി റദ്ദാക്കുകയോ പിഴയൊടുക്കേണ്ടിവരുകയോ ചെയ്യുമെന്ന് നിംബസിന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു