തിരുവനന്തപുരം: മികച്ച കായികതാരത്തിനുള്ള 17-ാമത് ജിമ്മി ജോര്‍ജ് അവാര്‍ഡ് വോളിബോള്‍ താരം ജോബി ജോസഫിന്.
10,000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ് ജിമ്മി ജോര്‍ജിന്റെ ചരമവാര്‍ഷികദിനമായ നവംബര്‍ 30ന് പേരാവൂര്‍ ജിമ്മി ജോര്‍ജ് നഗറില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ജോസഫും മാനേജിംഗ് ട്രസ്ര്ര്രി സെബാസ്റ്യന്‍ ജോര്‍ജുമാണ് വാര്‍ത്താസമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
1995ല്‍ മലേഷ്യയില്‍ നടന്ന ജൂനിയര്‍ ലോകകപ്പിലും 98ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലും 2002ലെ ബുസാന്‍ ഏഷ്യന്‍ ഗെയിംസിലും മികച്ച പ്രകടനം കാഴ്ചവച്ച ജോബി 2005ല്‍ ചെന്നൈയില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും പങ്കെടുത്തിരുന്നു.