Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഇന്ത്യക്ക്

Champions
ന്യൂഡല്‍ഹി: മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ പ്രഥമ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. ചിര വൈരികളായ പാകിസ്താനെ 4-2നു മുട്ടുകുത്തിച്ചാണ് ഇന്ത്യ ദേശീയകളിയില്‍ കരുത്തു തെളിയിച്ചത്.

നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.

ശ്രീജേഷിന്റെ നിര്‍ണായകമായ രണ്ടു സേവുകളാണ് വിജയം ഇന്ത്യക്കു സമ്മാനിച്ചത്. ചൈനയിലെ ഓര്‍ദോസില്‍ നടന്ന മല്‍സരത്തില്‍ രാജ് പാല്‍ സിങ്, ഡാനിഷ്, യുവരാജ്, സര്‍വന്‍ജിത് എന്നിവര്‍ ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ മുഹമ്മദ് റിസ്വാന്‍, വസിം അഹമ്മദ് എന്നിവര്‍ക്കു മാത്രമേ പാകിസ്താനുവേണ്ടി വലകുലുക്കാന്‍ സാധിച്ചുള്ളൂ.

ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍ പോലും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. പാകിസ്താന് ലഭിച്ച ഏഴു പെനല്‍റ്റി കോര്‍ണറുകളും നിഷ്പ്രഭമാക്കിയത് ഗോളിയുടെ തകര്‍പ്പന്‍ ഫോമായിരുന്നു.

Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+