വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC 2021 Final: 'അവനെ പുറത്തിരുത്താനാവില്ല', ഇന്ത്യയുടെ ഗെയിം ചെയിഞ്ചറെ തിരഞ്ഞെടുത്ത് കനേരിയ

കറാച്ചി: ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാവിനെ അറിയാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളക്. ജൂണ്‍ 18ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെയാണ് നേരിടുന്നത്. ഇംഗ്ലണ്ടിലെ സതാംപ്റ്റനാണ് മത്സരവേദി. തകര്‍പ്പന്‍ താരനിരയുമായാണ് ഇന്ത്യ ഫൈനല്‍ കളിക്കാനെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ പേസ് സാഹചര്യത്തില്‍ ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഒരു സ്പിന്നറെയും നാല് പേസറെയും ഇന്ത്യ പരിഗണിച്ചാല്‍ അശ്വിനോ ജഡേജയോ എന്ന വലിയ ചോദ്യവും സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ടാവും. ഇംഗ്ലണ്ടിലെ സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

danishkaneria

വിരാട് കോലിയോ രോഹിത് ശര്‍മയോ ചേതേശ്വര്‍ പുജാരയോ ബുംറയോ അല്ല ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഫൈനലില്‍ ഇന്ത്യയുടെ ഗെയിം ചെയിഞ്ചറെന്നും ഒരു കാരണവശാലും ജഡേജയെ ഇന്ത്യക്ക് പുറത്തിരുത്താനാവില്ലെന്നുമാണ് കനേരിയ പറയുന്നത്. 'രവീന്ദ്ര ജഡേജയ്ക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ടെന്നാണ് കരുതുന്നത്.

ഏത് ഫോര്‍മാറ്റിലും അവന് നിര്‍ണ്ണായക സ്ഥാനമുണ്ട്.ത്രീ ഡയമെന്‍ഷന്‍ താരമാണവന്‍.അവനെ തീര്‍ച്ചയായും കളിപ്പിക്കണം.ഇടവേളകളില്‍ പ്രധാനപ്പെട്ട വിക്കറ്റ് നേടിക്കൊടുക്കാന്‍ അവന് സാധിക്കും.നിര്‍ണ്ണായകമായ റണ്‍സും അവന്‍ നല്‍കും.ഫീല്‍ഡിങ്ങില്‍ റണ്ണൗട്ടുകള്‍ നടത്താനും അവന് സാധിക്കും. അതിനാല്‍ ഫൈനലിലെ ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ താരം ജഡേജയായിരിക്കും'-ഡാനിഷ് കനേരിയ പറഞ്ഞു.

നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഗംഭീര പ്രകടനമാണ് ജഡേജ കാഴ്ചവെക്കുന്നത്. നേരത്തെ ഇംഗ്ലണ്ടിലെ പിച്ചില്‍ കളിച്ച അനുഭവസമ്പത്തും താരത്തിനുണ്ട്. അതിനാല്‍ത്തന്നെ ജഡേജയെ പ്ലേയിങ് 11ല്‍ നിന്ന് പുറത്തിരുത്താന്‍ സാധ്യത വളരെ കുറവാണ്. ജഡേജയേയും അശ്വിനെയും ഒന്നിച്ച് കളിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

ജസ്പ്രീത് ബുംറ,മുഹമ്മദ് ഷമി എന്നിവരോടൊപ്പം മുഹമ്മദ് സിറാജിനെയും ഇന്ത്യ പേസ് നിരയിലേക്ക് പരിഗണിച്ചേക്കും. അങ്ങനെ വന്നാല്‍ ഇഷാന്ത് ശര്‍മക്കും ഉമേഷ് യാദവിനും പുറത്തിരിക്കേണ്ടി വരും. ഇരുവരും സമീപകാലത്തായി കുറച്ച് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് പരിശീലന മത്സരം ഇന്ത്യക്ക് ലഭിക്കാത്തത് തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരേ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചാണ് ന്യൂസീലന്‍ഡ് ഫൈനല്‍ കളിക്കാനെത്തുന്നത്.

Story first published: Monday, June 7, 2021, 16:24 [IST]
Other articles published on Jun 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X