For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇന്ത്യ കിരീടം നേടുമോ?, ഒരു സെഞ്ച്വറിയുണ്ടാവും! ജ്യോതിഷിയുടെ പ്രവചനം ഇതാ

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ പോവുകയാണ്. 19ന് നടക്കുന്ന ഫൈനലിന് അഹമ്മദാബാദാണ് വേദിയാകുന്നത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും രണ്ട് തവണ ലോക ചാമ്പ്യന്മാരായ ഇന്ത്യയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആരാവും കിരീടം നേടുക?. രണ്ട് ടീമും തുല്യശക്തികളായതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. സാഹചര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാണ്.

10 തുടര്‍ ജയങ്ങളുടെ ആത്മവിശ്വാസം ഇന്ത്യക്കുണ്ട്. കൂടാതെ തട്ടകത്തിന്റെ ആധിപത്യവും ഇന്ത്യക്ക് അനുകൂല ഘടകമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ ലോകകപ്പിലെ കിരീട സാധ്യത പ്രവചിച്ചിരിക്കുകയാണ് പ്രശസ്ത ജ്യോതിഷി വിക്രം കൗശല്‍. ഇന്ത്യ വിജയിക്കുമെന്നും മൂന്നാം ഏകദിന ലോകകപ്പ് കിരീടം നേടുമെന്നുമാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമെന്നും 300നും 340നും ഇടയില്‍ സ്‌കോര്‍ നേടുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

മഴ അല്‍പ്പനേരം കളി തടസപ്പെടുത്തിയേക്കാന്‍ സാധ്യതയുണ്ടെന്നും ജ്യോതിഷി പ്രവചിക്കുന്നു. ഇന്ത്യയുടെ ഒരു താരം സെഞ്ച്വറി നേടുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. ഇതുവരെ അദ്ദേഹം പ്രവചിച്ച പല കാര്യങ്ങളും കൃത്യമായി സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫൈനലിലെ പ്രവചനവും ഫലിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. രോഹിത് ശര്‍മ നായകനായി ഇന്ത്യക്കൊപ്പമുള്ളപ്പോള്‍ ഭാഗ്യത്തിന്റെ പിന്തുണയും ടീമിനുണ്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യ നാല് തവണയാണ് നോക്കൗട്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. നാല് തവണയില്‍ മൂന്ന് തവണയും ഇന്ത്യയുടെ വിജയ ശില്‍പ്പിയായത് യുവരാജ് സിങ്ങായിരുന്നു. ഒരു തവണ സച്ചിനും ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. ഇത്തവണ ആര്‍ക്കാവും ഇന്ത്യയുടെ വിജയ ശില്‍പ്പിയാകാന്‍ സാധിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ടോപ് ഓഡര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ആദ്യത്തെ അഞ്ച് ബാറ്റ്‌സ്മാന്‍മാരും ഗംഭീര പ്രകടനമാണ് നടത്തുന്നത്.

india, cricket

ഇതാണ് ഇന്ത്യയുടെ കരുത്തും. എന്നാല്‍ ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യയുടെ ടോപ് ഓഡര്‍ തകര്‍ന്നിരുന്നു. ഇന്ത്യ ജയിച്ചെങ്കിലും ടോപ് ഓഡര്‍ പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഫൈനലില്‍ ഇന്ത്യ ഭയക്കണം. ഓസ്‌ട്രേലിയയുടെ ബൗളിങ് നിര കരുത്തുറ്റതാണ്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് പേസ് നിരയില്‍ ഓസ്‌ട്രേലിയക്ക് കരുത്താകുന്നത്. ഫൈനലില്‍ ഭാഗ്യത്തിന് നിര്‍ണ്ണായക പങ്കുണ്ട്.

ഇത്തവണ ഇന്ത്യയെ ഭാഗ്യം കാര്യമായി തുണച്ചിട്ടുണ്ട്. ഫൈനലിലും ഇത് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ഒരാള്‍ സെഞ്ച്വറി നേടുമെന്ന് ജ്യോതിഷി പ്രവചിച്ചിട്ടുണ്ട്. അത് വിരാട് കോലിയാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ന്യൂസീലന്‍ഡിനെതിരേ സെഞ്ച്വറി നേടിയ കോലി 50ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കി സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ലോക റെക്കോഡ് തകര്‍ത്തിരുന്നു. ഫൈനലിലും കിങ് കോലിയുടെ സെഞ്ച്വറി പ്രതീക്ഷിക്കപ്പെടുന്നു.

ശുബ്മാന്‍ ഗില്‍ അഹമ്മദാബാദില്‍ മികച്ച റെക്കോഡുള്ള താരമാണ്. ന്യൂസീലന്‍ഡിനെതിരേ ഗില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. സെഞ്ച്വറി നേടേണ്ടതായിരുന്നെങ്കിലും പേശീവലിവ് തിരിച്ചടിയായി മാറുകയായിരുന്നു. ഫൈനലില്‍ ഗില്‍ സെഞ്ച്വറി നേടാനും സാധ്യതയുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 40-80നുമിടയില്‍ ആറ് തവണയാണ് ഇത്തവണ രോഹിത് പുറത്തായത്. ടീമിനായി വ്യക്തിഗത നേട്ടം രോഹിത് മറന്നു.

ഫൈനലില്‍ രോഹിത് സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മികച്ച പിന്തുണ നല്‍കുന്നതും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്പിന്‍ ബൗളിങ്ങിലും മികവ് കാട്ടുന്നു. ഓസീസിന് സ്പിന്‍ ദൗര്‍ബല്യമുണ്ട്. ഇത് മുതലാക്കാന്‍ ഇന്ത്യക്കാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, November 17, 2023, 9:27 [IST]
Other articles published on Nov 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+