For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AFG: സഞ്ജു റിട്ടേണ്‍സ്!! കംബോജിനും കോള്‍? ബുംറയില്ല; ഏകദിനത്തില്‍ ടീമിങ്ങനെ

ഈ മാസം 31ന് ഐപിഎല്‍ കഴിയുന്നതോടെ ടീം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു കടക്കുകയാണ്. അഫ്ഗാനിസ്താന്‍ ടീമുമായി നാട്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകളാണ് ജൂണില്‍ ഇന്ത്യന്‍ ടീം കളിക്കുക.

ജൂണ്‍ ആറു മുതല്‍ 10 വരെയാണ് ഏക ടെസ്റ്റ്. പിന്നാലെ 14. 17, 20 തിയ്യതികളിലായി മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. ഒരിടവേളയ്ക്കു ശേഷമാണ് അഫ്ഗാനുമായുള്ള പരമ്പരയിലൂടെ ഏകദിനത്തിലേക്കുള്ള ഇന്ത്യയുടെ തിരിച്ചുവരവ്.

IPL 2026: ആ 2 ടീമിനോടും തോല്‍ക്കല്ലേ!! സിഎസ്‌കെയ്ക്ക് പ്ലേഓഫ് കളിക്കാന്‍ വഴിയിങ്ങനെ, ചോപ്ര പറയുംIPL 2026: ആ 2 ടീമിനോടും തോല്‍ക്കല്ലേ!! സിഎസ്‌കെയ്ക്ക് പ്ലേഓഫ് കളിക്കാന്‍ വഴിയിങ്ങനെ, ചോപ്ര പറയും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള പടയൊരുക്കം കൂടിയാണ് ഈ പരമ്പരയോടെ ആരംഭിക്കുന്നത്. ഇന്ത്യയുടെ സാധ്യതാ ടീം എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

GILL ROHIT KOHLI

ടീമില്‍ ആരെല്ലാം?

യുവതാരം ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ തന്നെയാവും അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയിറങ്ങുക. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ റോളില്‍ ശ്രേയസ് അയ്യരുമുണ്ടാവും. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ പ്രധാന ആകര്‍ഷണം മുന്‍ നായകരും ഇതിഹാസ ബാറ്റര്‍മാരുമായ രോഹിത് ശര്‍മയും വിരാട് കോലിയുമായിരിക്കും.

അടുത്ത ലോകകപ്പില്‍ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം ടെസ്റ്റ് നിര്‍ത്തിയ ശേഷം രോക്കോ ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷെ വരാനിരിക്കുന്ന ഏകദിന പരമ്പരകളില്‍ ഫോമും ഫിറ്റ്‌നസുമെല്ലാം നിലനില്‍ത്തിയാല്‍ മാത്രമേ ഇവരുടെ ലോകകപ്പ് സ്വപ്‌നം പൂവണിയുകയുള്ളൂ.

അഫ്ഗാനെതിരേ രോഹിത്തിന്റെയും കോലിയുടെയും പ്രകടനത്തെ ഏറെ ശ്രദ്ധയോടെയാവും സെലക്ഷന്‍ കമ്മിറ്റിയും കോച്ച് ഗൗതം ഗംഭീറുമെല്ലാം വീക്ഷിക്കുക. ഈ പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ അതു രണ്ടു പേരുടെയും ടീമിലെ സ്ഥാനത്തേ തന്നെ ബാധിച്ചേക്കുകയും ചെയ്യും.

ജയ്‌സ്വാള്‍ ഔട്ട്!! ഗില്‍- വൈഭവ് ഓപ്പണിങ്, 4ല്‍ ശ്രേയസ്; ഇന്ത്യയുടെ ബദല്‍ ടി20 11നുമായി ഇതിഹാസംജയ്‌സ്വാള്‍ ഔട്ട്!! ഗില്‍- വൈഭവ് ഓപ്പണിങ്, 4ല്‍ ശ്രേയസ്; ഇന്ത്യയുടെ ബദല്‍ ടി20 11നുമായി ഇതിഹാസം

ടീമിലെ വിക്കറ്റ് കീപ്പര്‍മാരിലേക്കു വന്നാല്‍ ഫസ്റ്റ് ചോയ്‌സ് കെഎല്‍ രാഹുല്‍ തന്നെയായിരിക്കും. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ ഏകദിനത്തില്‍ സ്ഥാനം ഭദ്രമാക്കി കഴിഞ്ഞ താരമാണ് അദ്ദേഹം.

ബാക്കപ്പ് കീപ്പറായി ടീമിലെത്തിയേക്കുക മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണായിരിക്കും. കഴിഞ്ഞ ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായതോടെ അദ്ദേഹത്തിനു ഏകദിനത്തിലേക്കും വഴി തുറക്കുമെന്നാണ് വിവരം,

അങ്ങനെയെങ്കില്‍ റിഷഭ് പന്തിനായിരിക്കും സ്ഥാനം നഷ്ടമാവുക. നേരത്തേ ടി20യിലും റിഷഭിനെ പിന്തള്ളിയാണ് സഞ്ജു ടീമിലേക്കു വന്നത്. ഇനി ഏകദിനത്തിലും തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

പക്ഷെ രാഹുല്‍ ഫസ്റ്റ് ചോയ്‌സ് കീപ്പറായതിനാല്‍ പ്ലെയിങ് ഇലവില്‍ സഞ്ജുവിനു സ്ഥാനമുറപ്പുണ്ടാവില്ല. എങ്കിലും ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി മുതലാക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കും സൂപ്പര്‍ പേസര്‍ ജസ്പ്രീക് ബുംറയ്ക്കും അഫ്ഗാനുമായുള്ള പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കും. ഹാര്‍ദിക്കിനു പകരം യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്കായിരിക്കും അവസരം ലഭിക്കുക. ഈ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി അദ്ദേഹം മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

SANJU SAMSON

അക്ഷര്‍ പട്ടേലായിരിക്കും ടീമിലെ പ്രധാന സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍. ബാക്കപ്പ് റോളില്‍ യുവതാരം റിയാന്‍ പരാഗിനു വിളി എത്തിയേക്കും. വാഷിങ്ടണ്‍ സുന്ദറായിരിക്കും മറ്റൊരു ഓള്‍റൗണ്ടര്‍.

IPL 2026: സഞ്ജു- ഉത്തപ്പ ഓപ്പണിങ്!! 3ല്‍ ദേവ്ദത്ത്, പിന്നാലെ വിഷ്ണു; ഇതാ കേരളത്തിന്റെ ഓള്‍ടൈം 11IPL 2026: സഞ്ജു- ഉത്തപ്പ ഓപ്പണിങ്!! 3ല്‍ ദേവ്ദത്ത്, പിന്നാലെ വിഷ്ണു; ഇതാ കേരളത്തിന്റെ ഓള്‍ടൈം 11

പേസ് നിരയിലേക്കു വന്നാല്‍ ബുംറയുടെ അഭാവത്തില്‍ പുതുമുഖമായ അന്‍ഷുല്‍ കംബോജിനു വിളി ലഭിച്ചേക്കും. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുന്തമുനയായി മാറിയ അദ്ദേഹം സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ എന്നിരായിരിക്കും. സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുന്നത് പരിചയ സമ്പന്നനായ കുല്‍ദീപ് യാദവുമായിരിക്കും.

ഇന്ത്യയുടെ ഏകദിന സാധ്യതാ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ബാക്കപ്പുകള്‍- യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, അന്‍ഷുല്‍ കംബോജ്.

Story first published: Thursday, May 7, 2026, 17:35 [IST]
Other articles published on May 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+