Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: മാര്‍ഷ് മാസ്റ്റര്‍ ക്ലാസ്!! ആര്‍സിബിക്ക് എല്‍എസ്ജിയുടെ 'ഇരുട്ടടി'

ലഖ്‌നൗ: അനായാസം ജയിക്കുമെന്നു കരുതപ്പെട്ട ഐപിഎല്ലിലെ 50ാമത് മാച്ചില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഇരുട്ടടി.

മഴയെ തുടര്‍ന്ന് പല തവണ നിര്‍ത്തി വയ്‌ക്കേണ്ടി വന്ന പോരാട്ടത്തില്‍ ആര്‍സിബിക്ക് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒമ്പതു റണ്‍സിനാണ് എല്‍എസ്ജിയുടെ അപ്രതീക്ഷിത ഷോക്ക്.

മഴയെ തുടര്‍ന്ന് 19 ഓവര്‍ വീതമായി വെട്ടിക്കുറച്ച പോരാട്ടത്തില്‍ ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് ആര്‍സിബിയുടെ ലക്ഷ്യം 19 ഓവറില്‍ 213 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.

LSG

വലിയ ടോട്ടല്‍ ചേസ് ചെയ്യവെ നല്ലൊരു തുടക്കം ആവശ്യമായിരുന്നു. പക്ഷെ ഓപ്പണര്‍മാരയ ജേക്കബ് ബെതലിനെയും (4) വിരാട് കോലിയെയും (0) രണ്ടോവറിനുള്ളില്‍ തന്നെ ആര്‍സിബിക്കു നഷ്ടമായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രജത് പാട്ടിധാര്‍- ദേവ്ദത്ത് പടിക്കല്‍ സഖ്യമാണ് 95 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ആര്‍സിബിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. 53 ബോളുകളിലാണിത്.

എന്നാല്‍ ദേവ്ദത്ത് (34), പാട്ടിദാര്‍ (61), ജിതേഷ് ശര്‍മ (1) എന്നിവര്‍ അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ആര്‍സിബിയുടെ താളം തെറ്റി. 31 ബോളില്‍ ആറു സിക്‌സറും മൂന്നു ഫോറും പാട്ടിധാറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ടിം ഡേവിഡ് (40), ക്രുനാല്‍ പാണ്ഡ്യ (28*), റൊമാരിയേ ഷെപ്പേര്‍ഡ് (23*) എന്നിവര്‍ പൊരുതിയെങ്കിലും ആറു വിക്കറ്റിന് 203 റണ്‍സുമായി ആര്‍സിബി മല്‍സരം അടിയറവച്ചു. മൂന്നു വിക്കറ്റെടുത്ത പ്രിന്‍സ് യാദവാണ് ആര്‍സിബി ബാറ്റിങ് നിരയെ തകര്‍ത്തത്.

മാര്‍ഷ് ഷോ

ഈ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കളിച്ച ഓപ്പണര്‍ മിച്ചെല്‍ മാര്‍ഷിന്റെ (111) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 19 മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ 209 റണ്‍സെന്ന മികച്ച ടോട്ടില്‍ എത്തിച്ചത്. മുന്‍ മല്‍സരങ്ങളിലൊന്നും ബാറ്റിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ പോയ മാര്‍ഷ് ഈ കളിയിലെ സെഞ്ച്വറിയോടെ അതിന്റെ ക്ഷീണം തീര്‍ത്തു.

വെറും 56 ബോളിലാണ് മാര്‍ഷ് 111 റണ്‍സ് അടിച്ചെടുത്തത്. ഒമ്പതു വീതം ഫോറും സിക്‌സറും ഇതിലുള്‍പ്പെടും. നിക്കോളാസ് പൂരന്‍ (23 ബോളില്‍ 38), ക്യാപ്റ്റന്‍ റിഷഭ് പന്ത് (10 ബോളില്‍ 32*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഓപ്പണിങില്‍ ഈ സീസണില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ട അര്‍ഷിന്‍ കുല്‍ക്കര്‍ണിക്കു (17) വലിയ ഇംപാക്ട് സൃഷ്ടിക്കാനായില്ല.

ടോസിനു ശേഷം ആര്‍സിബി നായകന്‍ രജത് പാട്ടിധാര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍സിബി അവസാന മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തി. എന്നാല്‍ എല്‍എസ്ജിയില്‍ ചില മാറ്റങ്ങളുണ്ടായിരുന്നു.

ജോഷ് ഇംഗ്ലിസിനു പകരം യുവ താരം അര്‍ഷിന്‍ കുല്‍ക്കര്‍ണി സീസണിലെ ആദ്യ മല്‍സരം കളിക്കാനിറങ്ങി. ഇടംകൈയന്‍ പേസര്‍ മൊഹ്‌സിന്‍ ഖാനും പരിക്കു കാരണം കളിച്ചില്ല. പകരം ഷഹ്ബാസ് അഹമ്മദാണ് കളിച്ചത്. ആവേശ് ഖാന് പകരം ദിഗ്വേഷ് സിങ് റാട്ടിയും ഇലവന്റെ ഭാഗമായി.

ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ആര്‍സിബിയും എല്‍എസ്ജിയും ഏറ്റുമുട്ടിയത്. നേരത്തേ ബെംഗളൂരുവിലെ ആദ്യപാദത്തില്‍ ആര്‍സിബി അഞ്ചു വിക്കറ്റിനു ജയിച്ചുകയറിയിരുന്നു.

പ്ലെയിങ് ഇലവന്‍

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- മിച്ചെല്‍ മാര്‍ഷ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, നിക്കോളാസ് പൂരന്‍, ഐഡന്‍ മര്‍ക്രം, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അക്ഷത് രഘുവംശി, ഹിമ്മത് സിംഗ്, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് റാത്തി, മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ജേക്കബ് ബെഥേല്‍, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിധാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, റൊമാരിയോ ഷെപ്പേര്‍ഡ്, ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, റാസിഖ് സലാം ദാര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Thursday, May 7, 2026, 16:04 [IST]
Other articles published on May 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+